Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസെന്‍സെക്സ് വീണ്ടും...

സെന്‍സെക്സ് വീണ്ടും നേട്ടത്തില്‍

text_fields
bookmark_border
സെന്‍സെക്സ് വീണ്ടും നേട്ടത്തില്‍
cancel

മുംബൈ: ആറു ദിവസത്തെ നഷ്ടത്തിനൊടുവില്‍ ചൊവ്വാഴ്ച ഓഹരി വിപണി വീണ്ടും നേട്ടത്തിലത്തെി. മുംബൈ സൂചിക സെന്‍സെക്സ് 31.44 പോയന്‍റ് ഉയര്‍ന്ന് 26,590.59ലും എന്‍.എസ്.ഇ നിഫ്റ്റി 9.90 നേട്ടത്തില്‍ 8060.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുഖ്യമേഖലകളിലെ വളര്‍ച്ചനിരക്ക് സെപ്റ്റംബറില്‍ നാലുമാസത്തെ ഉയര്‍ന്ന നിലയിലത്തെിയിരുന്നുവെന്ന റിപ്പോര്‍ട്ടാണ് വിപണിക്ക് തുണയായത്. നടപ്പുവര്‍ഷം 7.5 ശതമാനവും അടുത്ത വര്‍ഷം അതിനു മുകളിലും വളര്‍ച്ച നേടുമെന്ന റേറ്റിങ് ഏജന്‍സിയായ മൂഡീസിന്‍െറ പ്രവചനവും വിപണിക്ക് കരുത്തേകി. സെന്‍സെക്സിലെ 30ല്‍ 14 ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചു. ലൂപിന്‍, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. 

Show Full Article
TAGS:stock market 
Next Story