Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. ലാല്‍ പാത് ലാബ്സിന് 50 ശതമാനം നേട്ടം; ആല്‍ക്കെം ലബോറട്ടറീസിന് 32 ശതമാനം
text_fieldsbookmark_border
മുംബൈ: ഐ.പി.ഒക്കുശേഷം ആദ്യമായി ഓഹരി വിപണിയിലത്തെിയ ഡോ. ലാല്‍ പാത്ത്ലാബ്സിന് 50 ശതമാനവും ആല്‍ക്കെം ലബോറട്ടറീസിന് 32 ശതമാനവും നേട്ടം. ഓഹരിയൊന്നിന് 550 രൂപക്ക് പ്രാഥമിക ഓഹരി വിപണിയില്‍ അപേക്ഷകര്‍ക്ക് ലഭിച്ച ഡോ. ലാല്‍സ് ഓഹരി ആദ്യമായി ബുധനാഴ്ച സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തത് 717 രൂപക്കായിരുന്നു. എന്നാല്‍ വ്യാപാരത്തിനിടെ 842.40 വരെയുയര്‍ന്നശേഷം 824.15ലാണ് അവസാനിപ്പിച്ചത്. 49.84 ശതമാനം നേട്ടമാണ് ആദ്യദിനം നിക്ഷേപകര്‍ സ്വന്തമാക്കിയത്. ബി.എസ്.ഇയില്‍ 49.69 ലക്ഷം ഓഹരികളും എന്‍.എസ്.ഇയില്‍ രണ്ട് കോടിയോളം ഓഹരികളുമാണ് കൈമറിഞ്ഞത്. 1050 രൂപക്ക് വിതരണംചെയ്ത ആല്‍ക്കെം ലാബ്സിന്‍െറ ഓഹരി 1380 രൂപക്കാണ് ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിനിടെ ഇത് 1414 രൂപ വരെയുയര്‍ന്നശേഷം 1382 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.33 കോടി ഓഹരികളാണ് കൈമാറിയത്.
Next Story
