Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightലാഭമെടുപ്പ്, ഇടിവ്

ലാഭമെടുപ്പ്, ഇടിവ്

text_fields
bookmark_border
ലാഭമെടുപ്പ്, ഇടിവ്
cancel

മുംബൈ: ലാഭമെടുപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഓഹരി സൂചികകളില്‍ ഇടിവ്. ബി.എസ്.ഇ സെന്‍സെക്സ് 145.25 പോയന്‍റ് നഷ്ടത്തില്‍ 25,590.65ലും എന്‍.എസ്.ഇ നിഫ്റ്റി 48.35 പോയന്‍റ് നഷ്ടത്തില്‍ 7786.10ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളായിരുന്നു നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സിലെ 30ല്‍ 20 ഓഹരികളും നഷ്ടത്തിലായിരുന്നു. ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, ഐ.ടി.സി, എം ആന്‍ഡ് എം, അദാനി പോര്‍ട്സ്, ലൂപിന്‍, എസ്.ബി.ഐ എന്നിവയായിരുന്നു നഷ്ടത്തിലായ പ്രമുഖ ഓഹരികള്‍. സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്‍റ്സ്, ഗെയില്‍, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവ നേട്ടത്തില്‍ അവസാനിച്ചു. 

Show Full Article
TAGS:sensex 
Next Story