Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightആല്‍ക്കെം ലാബ്സ്...

ആല്‍ക്കെം ലാബ്സ് ഐ.പി.ഒ വരുന്നു

text_fields
bookmark_border
ആല്‍ക്കെം ലാബ്സ് ഐ.പി.ഒ വരുന്നു
cancel

ന്യുഡല്‍ഹി: പ്രാഥമിക ഓഹരി വിപണിയിലേക്ക് ആല്‍ക്കെം ലാബ്സ് തിങ്കളാഴ്ചയത്തെും. ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന്  തിങ്കളാഴ്ചയും ചെറുകിട നിക്ഷേപകര്‍ക്ക് ചൊവ്വാഴ്ച മുതലുമാണ് അവസരം. 10ന് അവസാനിക്കും. ഓഹരിയൊന്നിന് 1020-1050 രൂപയാണ് ഐ.പി.ഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 1.29 കോടി ഓഹരികളാണ് ലഭ്യമാക്കുന്നത്.  ഉയര്‍ന്ന നിരക്കിലാണെങ്കില്‍ 1338.48 രൂപ സമാഹരിക്കാനാവും. രാജ്യത്തെ അഞ്ചാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആല്‍ക്കെമിന്‍െറ വില്‍പ്പനയുടെ 75 ശതമാനവും ആഭ്യന്തര വിപണിയില്‍ തന്നെയാണ്. അസെന്‍ഡ് എന്ന പേരിലാണ് കമ്പനി യു.എസില്‍ വില്‍പ്പന നടത്തുന്നത്. 

Show Full Article
TAGS:ipo 
Next Story