എസ്സാര്‍ ഓയില്‍ ഓഹരി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നു
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ഇതര എണ്ണ ശുദ്ധീകരണ കമ്പനിയായ എസ്സാര്‍ ഓയില്‍ രാജ്യത്തെ ഓഹരി വിപണികളില്‍നിന്ന് പിന്‍വാങ്ങുന്നു. ഇതിന്‍െറ ഭാഗമായി പ്രൊമോട്ടര്‍മാരുടേതല്ലാത്ത, കമ്പനിയുടെ 28.54 ശതമാനം ഓഹരികള്‍ ഓഹരിയൊന്നിന് 146.05 രൂപ എന്ന നിരക്കില്‍ തിരികെ വാങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചു. എസ്സാര്‍ ഓയിലിന്‍െറ ശതകോടീശ്വരന്മാരായ ഉടമാ സഹോദരന്മാരായ ശശികാന്ത്, രവികാന്ത് റൂയിയമാര്‍ കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ റഷ്യയിലെ ഒ.എ.ഒ റോസ്നെഫ്റ്റിന് കൈമാറാന്‍ നേരത്തെ കരാറില്‍ എത്തിയിരുന്നു. ഡിസംബര്‍ 15ന് തുടങ്ങുന്ന റിവേഴ്സ് ബുക്ക് ബില്‍ഡിങ് 21ന് അവസാനിക്കും. നടത്തിപ്പ്-ധനകാര്യ സൗകര്യങ്ങള്‍ക്കുവേണ്ടിയാണ് എക്സ്ചേഞ്ചുകളില്‍നിന്ന് ഡീലിസ്റ്റുചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
