സെന്‍സെക്സ് രണ്ടാഴ്ചത്തെ താഴ്ന്ന നിലയില്‍
text_fieldsമുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി ഇടിഞ്ഞതോടെ സൂചികകള്‍ രണ്ടാഴ്ചത്തെ താഴ്ന്ന നിലയിലത്തെി. ബോംബെ സൂചിക സെന്‍സെക്സ് 248.51 പോയന്‍റ് നഷ്ടത്തില്‍ 25638.11ലും എന്‍.എസ്.ഇ നിഫ്റ്റി 82.25 പോയന്‍റ് നഷ്ടത്തില്‍ 7781.90ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നു ദിവസംകൊണ്ട് 531.30 പോയന്‍റാണ് സെന്‍സെക്സിന് നഷ്ടം. കൂടുതല്‍ പണം വിപണിയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കില്ളെന്ന് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് സൂചന നല്‍കിയതാണ് ആഗോള തലത്തില്‍ ഓഹരി വിപണികളെ നിരാശപ്പെടുത്തിയത്. സെന്‍സെക്സിലെ 30ല്‍ 26 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. എച്ച്.ഡി.എഫ്.സി, എം ആന്‍ഡ് എം, എന്‍.ടി.പി.സി, ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആര്‍.ഐ.എല്‍ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ എന്നിവ നേട്ടമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
