Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2015 4:57 AM IST Updated On
date_range 27 Aug 2015 4:57 AM ISTസെന്‍സെക്സ് വീണ്ടും 26,000ത്തിന് താഴെ
text_fieldsbookmark_border
മുംബൈ: തിങ്കളാഴ്ചത്തെ കനത്ത ഇടിവില്‍നിന്ന് ചൊവ്വാഴ്ച നേടിയ ആശ്വാസം നിലനിര്‍ത്താന്‍ ഓഹരിവിപണികള്‍ക്കായില്ല. ബുധനാഴ്ച വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങി. ബോംബെ സൂചിക സെന്‍സെക്സ് 317.72 പോയന്‍റ് നഷ്ടത്തില്‍ 25,714.66ലും എന്‍.എസ്.ഇ നിഫ്റ്റി 88.85 പോയന്‍റ് നഷ്ടത്തില്‍ 7791.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന അഞ്ചു ദിവസത്തിനിടയിലെ നാലാമത്തെ ഇടിവാണിത്. ചൈനീസ് കേന്ദ്ര ബാങ്ക് നടത്തിയ ഇടപെടലുകള്‍ക്കും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കാനായില്ല. ഡോളറിനെതിരെ രൂപ വീണ്ടും ദുര്‍ബലമായതും വിപണിക്ക് തിരിച്ചടിയായി. സെന്‍സെക്സിലെ 30ല്‍ 18 ഓഹരികളും നഷ്ടത്തിലായിരുന്നു. ഭെല്‍, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, വിപ്രോ, കോള്‍ ഇന്ത്യ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. മറ്റ് പ്രമുഖ ആഗോളസൂചികകളില്‍ ഷാങ്ഹായ് കോമ്പസിറ്റ് 1.27 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്സെങ് 1.52 ശതമാനവും സിംഗപ്പൂര്‍ സ്ട്രെയ്റ്റ് ടൈംസ് 0.46 ശതമാനവും നഷ്ടത്തിലായിരുന്നു. അതേസമയം, ജപ്പാനിലെ നിക്കേയി 3.20 ശതമാനവും കൊറിയന്‍ ഇന്‍ഡക്സ് 2.57 ശതമാനവും കുതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
