Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightചൈനീസ് ഓഹരി വിപണിയില്‍...

ചൈനീസ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും കനത്ത ഇടിവ്

text_fields
bookmark_border
ചൈനീസ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും കനത്ത ഇടിവ്
cancel
ഷാങ്ഹായ്: ചൈനീസ് ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും കനത്ത ഇടിവ്. പ്രധാന വിപണിയായ ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് നിക്ഷേപക പരിഭ്രാന്തിയില്‍ നിര്‍ണായകമായ 3000 നിലവാരവും ഭേദിച്ചതോടെ വിപണി ഏഴ് ശതമാനത്തിലേറെ ഇടിയുകയായിരുന്നു. ഷാങ്ഹായ് കോമ്പസിറ്റ് ഇന്‍ഡക്സ് 7.6 ശതമാനം ഇടിഞ്ഞ് 2964.97ല്‍ അവസാനിച്ചപ്പോള്‍ ബ്ളൂചിപ് സി.എസ്.ഐ 300 ഇന്‍ഡക്സ് 7.1 ശതമാനം ഇടിഞ്ഞ് 3042.9 ലത്തെി. തുടര്‍ച്ചയായ രണ്ടാംദിവസവും അവധി കരാറുകള്‍ പരമാവധി പരിധിയായ 10 ശതമാനം ഇടിഞ്ഞു. ആഗസ്റ്റില്‍ ഇതുവരെ 20 ശതമാനത്തോളം ഇടിഞ്ഞ ചൈനീസ് ഓഹരി വിപണികള്‍ അവയുടെ ആറ് വര്‍ഷത്തെ ഏറ്റവും മോശം പ്രകടനത്തിലേക്കാണ് നീങ്ങുന്നത്. ബാങ്കിങ് ഉള്‍പ്പെടെ എല്ലാമേഖലകളും ഇടിഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story