Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകനത്ത ഇടിവിനിടയിലും...

കനത്ത ഇടിവിനിടയിലും ഐ.ഒ.സി ഓഹരിവില്‍പന ലക്ഷ്യംകണ്ടു

text_fields
bookmark_border
കനത്ത ഇടിവിനിടയിലും ഐ.ഒ.സി ഓഹരിവില്‍പന ലക്ഷ്യംകണ്ടു
cancel
മുംബൈ: തിങ്കളാഴ്ച ഓഹരിവിപണിയിലുണ്ടായ കനത്ത ഇടിവിനിടയിലും കേന്ദ്രസര്‍ക്കാറിന്‍െറ ഓഹരിവില്‍പന ലക്ഷ്യംകണ്ടു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഓഹരിവില്‍പനക്ക് 1.8 ഇരട്ടി ആവശ്യക്കാരാണത്തെിയത്. ഐ.ഒ.സിയിലെ കേന്ദ്രസര്‍ക്കാറിന്‍െറ 10 ശതമാനം ഓഹരികളായിരുന്നു (24.28 കോടി ഓഹരികള്‍) തിങ്കളാഴ്ച ഓഫര്‍ ഫോര്‍ സെയില്‍ രീതിയില്‍ വില്‍പനക്കുവെച്ചിരുന്നത്. എന്നാല്‍, 28.74 കോടി ഓഹരികള്‍ക്ക് ബിഡ് ലഭിച്ചതായി എന്‍.എസ്.ഇയുടെ കണക്കുകള്‍ പറയുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് നല്‍കിയ അഞ്ചു ശതമാനം വിലക്കിഴിവുകൂടി പരിഗണിച്ചാല്‍ 387 രൂപ കുറഞ്ഞവില നിശ്ചയിച്ചിരിക്കുന്ന ഓഹരി ഇതുവഴി സര്‍ക്കാറിന് 9300 കോടി രൂപയോളം നേടിക്കൊടുക്കും. നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി 19.42 കോടി ഓഹരികളാണ് അനുവദിച്ചിരുന്നതെങ്കിലും 27.85 കോടിക്ക് ആവശ്യക്കാരുണ്ടായിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ തുണക്കത്തെിയപ്പോള്‍ വിദേശസ്ഥാപനങ്ങള്‍ വിട്ടുനിന്നു. അതേസമയം, ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. 4.85 കോടി ഓഹരികള്‍ ഇവര്‍ക്കായി നീക്കിവെച്ചിരുന്നെങ്കിലും 88.88 ലക്ഷത്തിന് മാത്രമേ ആവശ്യക്കാരത്തെിയുള്ളൂ. 16.20 രൂപ നഷ്ടത്തില്‍ 378.25 രൂപക്കായിരുന്നു തിങ്കളാഴ്ച ഐ.ഒ.സി ഓഹരികള്‍ വ്യാപാരമവസാനിപ്പിച്ചത്. നടപ്പുവര്‍ഷത്തെ നാലാമത്തെ പൊതുമേഖലാ ഓഹരിവിറ്റഴിക്കലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ നടത്തിയതില്‍ ഏറ്റവും വലുതുമായിരുന്നു ഐ.ഒ.സി ഓഹരിവിറ്റഴിക്കല്‍. മൂന്നു പൊതുമേഖലാ ഓഹരിവിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ നേരത്തേ 3300 കോടി  രൂപ സമാഹരിച്ചിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം 69,500 കോടി രൂപയാണ് സര്‍ക്കാര്‍ പൊതുമേഖലാ ഓഹരിവിറ്റഴിക്കല്‍വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ഇനി ഐ.ഒ.സിയില്‍ സര്‍ക്കാറിന് 68.92 ശതമാനം ഓഹരിപങ്കാളിത്തമാണുള്ളത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story