Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2015 5:03 AM IST Updated On
date_range 25 Aug 2015 5:03 AM ISTഐ.പി.ഒ: 800 കോടി ലക്ഷ്യമിട്ട് ഈയാഴ്ച മൂന്ന് കമ്പനികള്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് 800 കോടിയോളം സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഈയാഴ്ച മൂന്നു കമ്പനികളത്തെും. പെന്നാര്‍ എന്‍ജിനീയേര്‍ഡ് ബില്‍ഡിങ് സിസ്റ്റംസ്, ശ്രീ പുഷ്കര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്, നവ്കര്‍ കോര്‍പ് എന്നിവയാണ് മൂലധന സമാഹരണത്തിനായി പ്രാഥമിക ഓഹരി വിപണിയിലേക്ക് എത്തുന്നത്. പെന്നാര്‍, ശ്രീ പുഷ്കര്‍ എന്നിവ 25ന് തുടങ്ങി 27ന് അവസാനിക്കുമ്പോള്‍ നവ്കര്‍ 24ന് തുടങ്ങി 27ന് അവസാനിപ്പിക്കും. പെന്നാര്‍ എന്‍ജിനീയേര്‍ഡ് ബില്‍ഡിങ്്സ് 156 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 58 കോടി പുതിയ ഓഹരി വഴിയും ബാക്കി സെഫിര്‍ പീക്കോക്ക് ഉള്‍പ്പെടെ സ്വകാര്യ നിക്ഷേപകരുടെ ഓഹരി വില്‍പന വഴിയുമാവും. 170-178 രൂപയാണ് പ്രൈസ് ബാന്‍ഡ്. ലോജിസ്റ്റിക്സ് സ്ഥാപനമായ നവ്കര്‍ പുതിയ ഓഹരികളിലൂടെ 510 കോടിയും നിലവിലെ ഓഹരികളിലൂടെ 90 കോടിയുമാണ് ലക്ഷ്യമിടുന്നത്. 147-155 രൂപയാണ് പ്രൈസ് ബാന്‍ഡ്. ശ്രീ പുഷ്കര്‍ കെമിക്കല്‍സ് 20.26 ലക്ഷം ഓഹരി വഴി 70 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് 10 കമ്പനികള്‍ 4700 കോടിയോളം രൂപയാണ് സമാഹരിച്ചത്. 2014 ല്‍ ആറ് കമ്പനികള്‍ 1261 കോടിയും 2013ല്‍ മൂന്നു കമ്പനികള്‍ 1284 കോടിയും സമാഹരിച്ച സ്ഥാനത്താണിത്. 30 ഓളം കമ്പനികള്‍ കൂടി ഐ.പി.ഒക്ക് അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
