Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2015 4:02 AM IST Updated On
date_range 22 Aug 2015 4:02 AM ISTഓഹരി വിപണിയില്‍ വീണ്ടും ഇടിവ്
text_fieldsbookmark_border
മുംബൈ: ചൈനയില്‍ ഉല്‍പാദനം മന്ദഗതിയിലാണെന്ന പര്‍ചേസ് മാനേജേഴ്സ് ഇന്‍ഡക്സ് പുറത്തുവന്നതും ചൈനീസ് ഓഹരിവിപണിയിലുണ്ടായ വില്‍പനസമ്മര്‍ദവും ഇന്ത്യന്‍വിപണികളിലും പ്രതിഫലിച്ചു. ഒരുഘട്ടത്തില്‍ 450 പോയന്‍റുവരെ ഇടിഞ്ഞശേഷം 241.75 പോയന്‍റ് നഷ്ടത്തില്‍ 27,366.07ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍.എസ്.ഇ നിഫ്ടി 72.80 പോയന്‍റ് നഷ്ടത്തില്‍ 8299.95ലും വ്യാപാരമവസാനിപ്പിച്ചു. യു.എസ് കേന്ദ്ര ബാങ്ക് പലിശ കൂട്ടുമോയെന്ന ആശങ്കയും വ്യാപാരത്തിനിടെ രൂപ ഡോളറിനെതിരെ 65.91 എന്ന നിലയിലേക്ക് താഴ്ന്നതും ഇരു കൊറിയകള്‍ക്കുമിടയില്‍ സംഘര്‍ഷം രൂപപ്പെട്ടതും വില്‍പനസമ്മര്‍ദത്തിനിടയാക്കി. സെന്‍സെക്സിലെ 30ല്‍ 22 ഓഹരികളും നഷ്ടത്തിലായിരുന്നു. വേദാന്തയായിരുന്നു നഷ്ടത്തില്‍ മുന്നില്‍-3.81 ശതമാനം. ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്, ഗെയില്‍ എന്നിവയായിരുന്നു കൂടുതല്‍ നഷ്ടംവരുത്തിയ മറ്റ് ഓഹരികള്‍. ഒരാഴ്ചകൊണ്ട് സെന്‍സെക്സിന് 701.24ഉം നിഫ്ടിക്ക് 218.60 പോയന്‍റുമാണ് നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
