സഫാരി ഹൈപർ മാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsസഫാരി ഗ്രൂപ്പിന്റെ പുതിയ ഹൈപർ മാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 16ൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, ജനറൽ മാനേജർ സൈനുൽ ആബിദീൻ, മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: സഫാരി ഗ്രൂപ്പിന്റെ പുതിയ ഹൈപർ മാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 16ൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജർ സൈനുൽ ആബിദീൻ, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പാനൂർ നഗരസഭ മുൻ ചെയർപേഴ്സൻ റംല ടീച്ചർ, സിദ്ദീഖ് മാസ്റ്റർ, സി. നാസർ, മുനീർ തുടങ്ങിയവരും വ്യവസായ പ്രമുഖരും സഫാരി ഗ്രൂപ് മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്തു. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആവേശകരവും ആകർഷകവുമായ നിരവധി ഓഫറുകളും പ്രമോഷനുകളും സമ്മാനപദ്ധതികളും നൽകുന്നു.
സഫാരി ഹൈപർ മാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 16 ഉദ്ഘാടനവേളയിലെ തിരക്ക്
ലോകോത്തര ബ്രാൻഡുകളുടെ ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് കുറഞ്ഞ നിരക്കിൽ സഫാരി ലഭ്യമാക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ ഔട്ലെറ്റിൽ 50 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്കായി മെഗാ പ്രമോഷൻ ഒരുക്കിയിട്ടുണ്ട്.
50 റിയാൽ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ ഒന്നര ലക്ഷം റിയാൽവരെ മൂല്യമുള്ള സമ്മാനങ്ങൾ നേടാം. ഒന്നാം സമ്മാനമായി 50,000 റിയാൽ, രണ്ടാം സമ്മാനമായി 20,000 റിയാൽ, മൂന്നാം സമ്മാനമായി 5000 റിയാൽ വീതം രണ്ടുപേർക്ക്, നാലാം സമ്മാനമായി 2000 റിയാൽ വീതം അഞ്ചുപേർക്ക്, അഞ്ചാം സമ്മാനമായി 1000 റിയാൽ വീതം 10 പേർക്കും കൂടാതെ 65 ഇഞ്ച് ടി.വി അഞ്ചുപേർക്കും ലെനോവ ലാപ്ടോപ് അഞ്ചു പേർക്കും സാംസങ് മൊബൈൽ ഫോൺ 10 പേർക്കുമാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകുന്നത്.
ബുധനാഴ്ച ആരംഭിച്ച പ്രമോഷൻ ഫെബ്രുവരി 15വരെ ലഭ്യമാകും. കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് നിസാൻ പേട്രോൾ കാർ പ്രമോഷനും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

