Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightകാക്കനാട് ഭാഗത്ത് റെഡി...

കാക്കനാട് ഭാഗത്ത് റെഡി ടൂ മൂവ് ഫ്ളാറ്റുകള്‍

text_fields
bookmark_border
കാക്കനാട് ഭാഗത്ത് റെഡി ടൂ മൂവ് ഫ്ളാറ്റുകള്‍
cancel

എറണാകുളം കാക്കനാട് ഭാഗത്ത് ഫ്ളാറ്റ്​ അന്വേഷിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്​ ഒലിവ്​ കലിസ്​റ്റ. വിശാലമായ കോമ്പൗണ്ടില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പ്രീമിയം റെഡി ടി ടൂ മൂവ് ഫ്ളാറ്റുകള്‍ ഇടച്ചിറയിലുണ്ട്. കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരായ ഒലിവ് ബില്‍ഡേഴ്സ് നിര്‍മിച്ചിട്ടുള്ള ഒലിവ് കലിസ്റ്റ എന്ന പ്രോജക്ടില്‍ 3 BHK ഫ്ളാറ്റുകള്‍ ലഭ്യമാണ്. ഇന്‍ഫോപാര്‍ക്കിനടുത്തായി പ്രമുഖ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും ഷോപ്പിംഗ് സെൻററുകളിലേക്കും എളുപ്പത്തില്‍ എത്താവുന്ന സ്​ഥലത്താണ് ഈ പ്രോജക്ട്. റെഡി ടു ഒക്യൂപൈ ഫ്ളാറ്റുകള്‍ ആയതിനാല്‍ ജിഎസ്ടി ഇല്ലാതെ വാങ്ങാം. ഇപ്പോള്‍ ഭവന വായ്പയ്ക്ക് പലിശ കുറവായതിനാല്‍ കുറഞ്ഞ ഇ.എം.ഐയില്‍ ഈ പ്രീമിയം അപ്പാര്‍ട്ട്മെൻറ്​ സ്വന്തമാക്കാം. അഞ്ച് ടവറുകളുള്ള ഈ പ്രോജക്ടിലെ അന്ന, അലീഷ എന്നീ ടവറുകളിലാണ് ഏതാനും 3BHK ഫ്ളാറ്റുകള്‍ വില്‍ക്കുവാനുള്ളത്.

ഒലിവ് കലിസ്റ്റ - റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ് പ്രോജക്ട്

കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്തായി 8.54 ഏക്കറില്‍ ഒലിവ് ബില്‍ഡേഴ്സ് നിര്‍മിച്ചിട്ടുള്ള പ്രീമിയം ടൗണ്‍ഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. ഇതില്‍ അഞ്ച് ടവറുകളിലായി 740 അപ്പാര്‍ട്ട്‌മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. ഒലിവ് അസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ, ഒലിവ് അലീഷ, ഒലിവ് അന്ന എന്നിവയാണ് ആ അഞ്ച് ടവറുകള്‍. അഞ്ച് ടവറുകളിലും പാര്‍ക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. അന്നയിലും അരിസ്റ്റയിലും അലീറ്റയിലും അസ്ട്രയിലും 160 അപ്പാര്‍ട്ട്‌മെന്റുകളും അലീഷയില്‍ 100 അപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. ഇനി അന്നയിലും അലീഷയിലും ഏതാനും 3 ബിഎച്ച്കെ അപ്പാര്‍ട്ട്‌മെൻറുകള്‍ മാത്രമേ വില്‍ക്കാനുള്ളു. അന്നയില്‍ 1799 സ്‌ക്വയര്‍ ഫീറ്റിലുള്ള അപ്പാര്‍ട്ട്മെന്റുകളും അലീഷയില്‍ 1667 സ്‌ക്വയര്‍ ഫീറ്റിലുള്ള അപ്പാര്‍ട്ടമെന്റുകളും ലഭ്യമാണ്.

എട്ടര ഏക്കര്‍ സ്ഥലത്ത് മരങ്ങളും കുളവും ട്രോപ്പിക്കല്‍ ഗാര്‍ഡനുമെല്ലാമുള്ള ഈ റസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പ് പ്രോജക്ട് നിങ്ങള്‍ക്ക് ഉയര്‍ന്ന ലൈഫ്സ്‌റ്റൈല്‍ സമ്മാനിക്കും. പച്ചപ്പും മരങ്ങളും നിറഞ്ഞ വിശാലമായ അന്തരീക്ഷത്തിലെ ജീവിതം നിങ്ങള്‍ക്ക് വീടിൻെറ പ്രതീതി പകര്‍ന്നു നല്‍കും.

ഇതുപോലുള്ള അമിനിറ്റീസ് വേറെ എവിടെ കിട്ടും?

റിക്രിയേഷനു മാത്രമായി 40976 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റ ടൗണ്‍ഷിപ്പിലുള്ളത്. 15515 സ്‌ക്വയര്‍ ഫീറ്റില്‍ ലാന്‍ഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടന്‍, 10247 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയര്‍ ഫീറ്റിലുള്ള ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 3243 സ്‌ക്വയര്‍ ഫീറ്റിലുള്ള ബാഡ്മിന്റണ്‍ കോര്‍ട്ട്, 1392 സ്‌ക്വയര്‍ ഫീറ്റുള്ള സ്വിമ്മിംഗ് പൂള്‍, 1561 സ്‌ക്വയര്‍ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷന്‍ ഹാള്‍, ഹെല്‍ത് ക്ലബ്, എല്‍ഡേഴ്‌സ് കോര്‍ണര്‍, ബാര്‍ബിക്യൂ ഏരിയ, ആംഫിതീയേറ്റര്‍ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഒലിവ് കലിസ്റ്റയിലുണ്ട്.


മനോഹരമായ ലോണും വിവിധതരം പാംട്രീകളും ട്രോപ്പിക്കല്‍ ഗാര്‍ഡനും ഒലിവ് കലിസ്റ്റയുടെ മനോഹാരിത വര്‍ധിപ്പിക്കുന്ന സവിശേഷതകളാണ്. പല തരം ഫലവൃക്ഷങ്ങളോടു കൂടിയ 80 സെന്റ് വരുന്ന ട്രോപ്പിക്കല്‍ ഗാര്‍ഡനില്‍ നടക്കാനും ഇരിക്കാനും ഇടമുണ്ട്. വീടിനോട് ചേര്‍ന്നുള്ള തൊടിയില്‍ ഇറങ്ങി നടക്കുന്ന പ്രതീതി പകരുന്ന ട്രോപ്പിക്കല്‍ ഗാര്‍ഡന്‍, ശുദ്ധജലമുള്ള നാച്വറല്‍ ലെയ്ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ അധികം ഫ്‌ളാറ്റുകളില്‍ ലഭിക്കാന്‍ ഇടയില്ല.

എല്ലാ സൗകര്യങ്ങളും വിളിപ്പാടകലെയുള്ള ലൊക്കേഷന്‍

ഒലിവ് ബില്‍ഡേഴ്സിൻെറ പ്രോജക്ടുകളെല്ലാം അതതു നഗരങ്ങളിലെ സുപ്രധാന ലൊക്കേഷനുകളിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. കൊച്ചിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ ഇടച്ചിറ ജംഗ്ഷനില്‍, ഇന്‍ഫോപാര്‍ക്കി​െൻറയും സ്മാര്‍ട്ട് സിറ്റിയുടെയും തൊട്ടടുത്താണ് ഒലിവ് കലിസ്റ്റ. ഇന്‍ഫോപാര്‍ക്കിലേക്ക് ഈ പ്രോജക്ടില്‍ നിന്നും 50 മീറ്റര്‍ ദൂരമേയുള്ളു. വീഗാലാന്‍ഡിലേക്ക് നാല് കിലോമീറ്റര്‍ പോയാല്‍ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മര്‍ത്തോമ കോളേജ്, എറണാകുളം മെഡിക്കല്‍ സെന്റര്‍, ലുലുമാള്‍ എന്നിവയെല്ലാം ഇതിനടുത്താണ്.

ഒലിവിൻെറ മറ്റ് പ്രോജക്ടുകള്‍

ഭവനനിര്‍മാണരംഗത്ത് 37 വര്‍ഷത്തെ പാരമ്പര്യമുള്ള ഒലിവ് ബില്‍ഡേഴ്‌സിന് കേരളത്തില്‍, കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരുമായി ഇപ്പോള്‍ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്നതും നിര്‍മാണം പൂര്‍ത്തിയായതുമായ പ്രോജക്ടുകളുണ്ട്. കൊച്ചിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള ഒലിവ് കലിസ്റ്റയ്ക്കു പുറമേ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിനടുത്തുള്ള ഒലിവ് ക്രെസിഡയും ഇടപ്പള്ളിയിലെ ഒലിവ് ഇയാന്തയും കോട്ടയത്തെ ഒലിവ് സെലസ്റ്റിനയും റെഡി ടു ഒക്യുപൈ ഫ്‌ളാറ്റുകളാണ്. ഇടപ്പള്ളിയിലെ ഒലിവ് ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും നിര്‍മാണം പുരോഗമിക്കുന്ന പ്രോജക്ടുകളാണ്.

എസ്​.ബി.ഐ, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളുടെയും എല്‍.ഐ.സിയുടെയും അംഗീകൃത പ്രോജക്ടാണിത്. ഇതില്‍ ഏത് സ്ഥാപനത്തില്‍ നിന്നും എളുപ്പത്തില്‍ ഭവനവായ്പ ലഭ്യമാക്കുന്നതിനുള്ള പിന്തുണകള്‍ ഒലിവ് ബില്‍ഡേഴ്സ് നല്‍കും. രജിസ്ട്രേഷന് ആവശ്യമായ രേഖകളും ഏറ്റവും വേഗത്തില്‍ ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: +91 9020 900 700

വെബ് സൈറ്റ്: https://www.olivebuilder.com/projects/olive-alisha

ഇ മെയില്‍: marketing@olivebuilder.com


(ഇത്​ മാർക്കറ്റിങ്​ ഫീച്ചറാണ്​. അവകാശവാദങ്ങൾ മാധ്യമത്തി​േൻറതല്ല.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olive flat
News Summary - ready to move flats near kakkanadu
Next Story