Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Indian Rupee
cancel
Homechevron_rightBusinesschevron_rightപി.എഫ്​ നയം മാറ്റം; ഈ...

പി.എഫ്​ നയം മാറ്റം; ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ ഇ.പി.എഫ്​ ആനുകൂല്യമില്ല

text_fields
bookmark_border

ന്യൂഡൽഹി: ഉപഭോക്താക്കൾ തങ്ങളുടെ പ്രെവിഡന്‍റ്​ ഫണ്ട്​ അക്കൗണ്ട് സെപ്​റ്റംബർ ഒന്നിനകം നിർബന്ധമായും​ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന്​ എംപ്ലോയീസ്​ പ്രൊവിഡന്‍റ്​ ഫണ്ട്​ ഓർഗനൈസേഷൻ. തൊഴിൽദാതാക്കളിൽനിന്നുള്ള​ പി.എഫ്​ വിഹിതവും മറ്റ്​ ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നഷ്​ടമാകും.

2021 ജൂൺ ഒന്നിനകം ബന്ധിപ്പിക്കണമെന്നായിരുന്നു ഉത്തരവ്​. എന്നാൽ, 2021 സെപ്​റ്റംബർ ഒന്നുവരെ നീട്ടുകയായിരുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിനായി തൊഴിൽ മന്ത്രാലയം 142ാം വകുപ്പ്​ ഭേദഗഗതി ചെയ്യുകയായിരുന്നു. വകുപ്പ്​ പ്രകാരം, ഒരു ജീവനക്കാരന്‍റെയോ അസംഘടിത തൊഴിലാളിയുടെയോ അല്ലെങ്കിൽ ഒരു​ വ്യക്തിയുടെയോ ആനുകൂല്യങ്ങളും മറ്റും ആധാർ കാർഡിന്‍റെ അടിസ്​ഥാനത്തിൽ ഐഡന്‍റിറ്റി ഉറപ്പിച്ച്​ നൽകുന്നതിനാണിത്​.

'ആധാർ കാർഡ്​ പി.എഫ്​ യു.എ.എന്നുമായി നിർബന്ധമായും ബന്ധിപ്പിക്കണം. 2021 സെപ്​റ്റംബർ ഒന്നിനകം ബന്ധിപ്പിച്ചി​ട്ടില്ലെങ്കിൽ ​തൊഴിലുടമകൾക്ക്​ പി.എഫ്​ വിഹിതം നൽകാൻ സാധിക്കില്ല' -വിദഗ്​ധർ പറയുന്നു.

അതേസമയം, ഇ.സി.ആർ (ഇലക്​ട്രോണിക്​ ചലാൻ കം റിസീപ്​റ്റ്​ അ​െല്ലങ്കിൽ പി.എഫ്​ റി​േട്ടൺ) ഫയൽ ചെയ്യുന്നത്​ ആധാർ ബന്ധിപ്പിച്ചിട്ടുളള യു.എ.എന്നുമായി ബന്ധിപ്പിക്കുന്ന തീയതിയും 2021 സെപ്​റ്റംബർ ഒന്നുവരെ നീട്ടി. ഇനിമുതൽ പി.എഫ്​ യു.എ.എൻ ബന്ധിപ്പിച്ചവർക്ക്​ മാത്രമേ ഇ.സി.ആർ ഫയൽ ചെയ്യാൻ കഴിയുവെന്നും ഇ.പി.എഫ്​.ഒ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Provident FundEPFEPFO
News Summary - PF Rule Change No EPF Money From Next Month if You do not Follow this new Rule
Next Story