യുവാക്കൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് എന്തിനെന്നറിയാമോ? അത് വസ്ത്രത്തിനോ ഗാഡ്ജെറ്റിനോ അല്ല,പിന്നെ...
text_fieldsചിലവാക്കലിന്‍റെ തത്വങ്ങൾ യുവ തലമുറ മാറ്റിയെഴുതുകയാണെന്ന കണ്ടെത്തലിലാണ് സാമ്പത്തിക വിദഗ്ദർ. കഴിഞ്ഞ ഏതാനും ദിവസത്തെ യു.പി.ഐ ഇടപാടുകൾ പരിശോധിച്ചാൽ തന്നെ ഇത് മനസ്സിലാക്കാം. ഡിജിറ്റൽ പെയ്മന്‍റുകൾ, ക്രെഡിറ്റ് ഉപയോഗം, ചെറിയ പർച്ചേസുകൾ ഇവയൊക്കെയാണ് രാജ്യത്തെ യുവാക്കളുടെ സാമ്പത്തിക താളത്തെ നിശ്ചയിക്കുന്നതെന്ന് പഠനം പറയുന്നു.
ഡിജിറ്റൽ പേമെന്‍റ് ഉപയോഗിക്കുന്ന യുവാക്കളിൽ 74 ശതമാനം പേരും ഒരു മാസം 50 ലധികം ഡിജിറ്റൽ ട്രാൻസാക്ഷനുകൾ നടത്തുന്നുണ്ട്. ലഘു ഭക്ഷണങ്ങൾക്ക് വരെ ക്യു.ആർ കോഡുകൾ ഒഴിവാക്കാനാകാത്ത ഘടകമായി മാറി.
200രൂപ സമ്പദ് വ്യവസ്ഥ
കുറഞ്ഞ മൂല്യമുള്ള ചെലവുകളുടെ ആധിപത്യമാണ് വലിയൊരു മാറ്റമെന്ന് പഠനം പറയുന്നു. അതായത് 200 രൂപയിൽ താഴെയുള്ള ചെലവുകൾ. വലിയ ചെലവാക്കലുകളെക്കാൾ ഇന്ന് യുവാക്കളുടെ സാമ്പത്തിക താളത്തെ നിയന്ത്രിക്കുന്നത് ഇതാണ്.
മിഡ് നൈറ്റ് ക്രേവിങ്സ്
അർധ രാത്രി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാനുള്ള പ്രവണത കൂടുതലാണ്. അതുപോലെ രാവിലെ 6 മുതൽ 11 വരെയുള്ള സമയത്താണ് പരലചരക്ക് സാധനങ്ങൾ വാങ്ങാൻ പണം ചെലവഴിക്കുന്നത്.
വെള്ളിയാഴ്ചകൾ
വെള്ളിയാഴ്ചകളിലെ 7 മുതൽ 8 വരെയുള്ള സമയങ്ങളിൽ യു.പി.ഐ ട്രാൻസാക്ഷനുകൾ കൂടുതലാണ്. യുവാക്കൾക്കിടയിൽ ജോലിയിൽ നിന്ന് വിശ്രമം നേടുന്നതിനായി വീക്കെൻഡുകളിൽ ഇഷ്ടമുള്ള ഭക്ഷണത്തിനും ഒത്തു കൂടലുകൾക്കുമൊക്കെ പണം ചെലവഴിക്കുന്ന ശീലം കൂടുന്നതാണ് ഇതിനു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

