Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഎട്ടാം ശമ്പള കമീഷൻ:...

എട്ടാം ശമ്പള കമീഷൻ: എപ്പോൾ നടപ്പിലാക്കും, ശമ്പളം എത്ര കൂടും?

text_fields
bookmark_border
എട്ടാം ശമ്പള കമീഷൻ: എപ്പോൾ നടപ്പിലാക്കും, ശമ്പളം എത്ര കൂടും?
cancel

എട്ടാം ശമ്പള കമീഷൻ രൂപീകരിച്ച് എട്ട് മാസത്തിലേറെ പിന്നിടുമ്പോൾ, എന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സജീവമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒമ്പത് ഘട്ട പ്രാദേശിക ചർച്ചകൾ കമീഷൻ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ഏറ്റവും ഒടുവിൽ ജൂലൈ 9, 10 തീയതികളിൽ കൊൽക്കത്തയിലാണ് യോഗം ചേർന്നത്. ചർച്ചകളിലൂടെ വിവിധ ജീവനക്കാരുടെ സംഘടനകളെയും മറ്റ് ബന്ധപ്പെട്ടവരെയും നേരിൽ കണ്ട് ശമ്പള പരിഷ്കരണം, പെൻഷൻ, അലവൻസുകൾ എന്നിവയിൽ കമീഷൻ നിർദ്ദേശങ്ങൾ തേടുന്നുണ്ട്.

റിപ്പോർട്ട് എപ്പോൾ സമർപ്പിക്കും?

റിപ്പോർട്ടുകൾ പ്രകാരം 2027 പകുതിയോടെ കമീഷൻ അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപ്പിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ 2025 ജനുവരിയിലാണ് എട്ടാം ശമ്പള കമീഷന് അംഗീകാരം നൽകിയത്. തുടർന്ന് 2025 നവംബർ 3ന് 18 മാസത്തെ കാലാവധിയോടെ കമീഷൻ ഔദ്യോഗികമായി രൂപീകരിച്ചു. റിപ്പോർട്ടിലെ തീരുമാനം കേന്ദ്ര സർക്കാറിലെ ഏകദേശം 50 ലക്ഷം ജീവനക്കാരെയും 70 ലക്ഷത്തോളം പെൻഷൻകാരെയും നേരിട്ട് ബാധിക്കും.

ശമ്പളത്തിൽ എത്ര വർധനവ് ഉണ്ടാകും?

ജീവനക്കാരുടെ സംഘടനകൾ പ്രധാനമായും താഴെ പറയുന്ന ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.

ഫിറ്റ്മെന്‍റ് ഫാക്ടർ: ജീവനക്കാർ 3.83 ഫിറ്റ്മെന്‍റ് ഫാക്ടർ ആവശ്യപ്പെടുന്നുണ്ട്. കമീഷൻ ഇത് ശുപാർശ ചെയ്യുകയും കേന്ദ്ര സർക്കാർ അത് അംഗീകരിക്കുകയും ചെയ്താൽ, നിലവിലെ കുറഞ്ഞ പ്രതിമാസ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 69,000 രൂപയായി ഉയരും. ഇത് കുറഞ്ഞ ശമ്പളത്തിൽ 283 ശതമാനത്തിന്‍റെ വർധനവാണ്.

പഴയ പെൻഷൻ പദ്ധതി (OPS): പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നാണ്.

വീട്ടുവാടക അലവൻസ് (HRA): X, Y, Z വിഭാഗം നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എച്ച്.ആർ.എ യഥാക്രമം 40%, 35%, 30% ആയി ഉയർത്തണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. (നിലവിലിത് യഥാക്രമം 30%, 20%, 10% എന്ന നിരക്കിലാണ്).

ക്ഷാമബത്ത കുടിശ്ശികയും ലഭിക്കും

എട്ടാം ശമ്പള കമീഷൻ മുൻകാല പ്രാബല്യത്തോടെ 2026 ജനുവരി 1 മുതൽ നടപ്പിലാക്കാനാണ് സാധ്യതയെന്നാണ ജീവനക്കാരുടെ സംഘടനകളിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി ഒരു പുതിയ ശമ്പള കമീഷൻ നടപ്പിലാക്കുമ്പോൾ ആദ്യത്തെ ഡി.എ (DA) തവണ 0% ആയി പുനഃക്രമീകരിക്കാറുണ്ട്. തുടർന്ന് ആറ് മാസത്തിന് ശേഷം ഡി.എ പുതുക്കി നിശ്ചയിക്കുകയും, ജീവനക്കാർക്ക് ലഭിക്കേണ്ടതും ലഭിച്ചതുമായ ഡി.എ തമ്മിലുള്ള വ്യത്യാസം കുടിശ്ശികയായി പിന്നീട് നൽകുകയും ചെയ്യും. അതുകൊണ്ട്, 2026 ജനുവരി-ജൂൺ കാലയളവിലെ ഡി.എ കുടിശ്ശികകൾ ബാക്കിയുണ്ടാകില്ല. എന്നാൽ, എട്ടാം ശമ്പള കമീഷൻ നടപ്പിലാക്കിക്കഴിഞ്ഞാൽ, 2026 ജൂലൈ മുതലുള്ള ഏഴാം ശമ്പള കമീഷൻ പ്രകാരമുള്ള ഡി.എ വർധനവ് കുടിശ്ശികയായി മാറാൻ സാധ്യതയുണ്ടെന്ന് യൂനിയൻ വൃത്തങ്ങൾ പറയുന്നത്. ഇതിനർഥം, 2026-ലെ ആദ്യത്തെ ആറ് മാസം ഒഴികെ, പുതിയ ശമ്പള കമീഷൻ നിലവിൽ വരുന്നതോടെ ബാക്കി കാലയളവിലെ ഡി.എ കുടിശിക ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:7th pay commissionSalary Incrementpersonal finance8th Pay Commission
News Summary - when will 8th pay commission will come to effect
Next Story