Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ഈ ദിവസങ്ങളിൽ...

text_fields
bookmark_border
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ഈ ദിവസങ്ങളിൽ...
cancel

രാജ്യത്ത് ആളുകൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെപ്പോൾ? ഇന്ത്യയിലെ നഗര സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ടാറ്റ സൺസ് ആൻഡ് പ്രൈസ് റിപ്പോർട്ട് പ്രകാരം ആളുകളുടെ പ്രതിവാര ചെലവിന്‍റെ 61.5 ശതമാനവും ശനി, ഞായർ ദിവസങ്ങളിലാണ് നടക്കുന്നത്. നഗരങ്ങളിലെ ഒരു സാധാരണ ഉപഭോക്താവ് പ്രവൃത്തിദിനങ്ങളിൽ ശരാശരി 6,724 രൂപ ചെലവാക്കുമ്പോൾ, വാരാന്ത്യത്തിൽ ഇത് 10,732 രൂപയായി ഉയരുന്നു.

പ്രവൃത്തിദിനങ്ങൾ ദിനംപ്രതിയുള്ള ആവശ്യങ്ങൾക്കും യാത്രകൾക്കുമായി മാറ്റിവെക്കുമ്പോൾ വാരാന്ത്യങ്ങളിൽ ആളുകൾ മറ്റ് കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നു. ഫാഷൻ, വസ്ത്രങ്ങൾ എന്നിവക്കുള്ള ചെലവ് പ്രവൃത്തിദിനങ്ങളിലെ ശരാശരി 529 രൂപയിൽ നിന്ന് വാരാന്ത്യങ്ങളിൽ 1,075 രൂപയായി ഇരട്ടിയാകുന്നു.

വിനോദത്തിനുള്ള ചെലവ് 328 രൂപയിൽ നിന്ന് 662 രൂപയായും ഇലക്ട്രോണിക്സ് സാധനങ്ങളുടേത് 350 രൂപയിൽ നിന്ന് 695 രൂപയായും വർധിക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണത്തിനും ഡെലിവറിക്കുമുള്ള ചെലവ് 525 രൂപയിൽ നിന്ന് 959 രൂപയായി ഉയരുന്നു.

മാൾ, റെസ്റ്റോറന്‍റ്, തിയേറ്റർ എന്നിവയുടെ സ്വാധീനം

ഒരു ഷർട്ട് വാങ്ങാൻ മാളിൽ പോകുന്ന കുടുംബം അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും മറ്റ് സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നു. ഫാഷൻ, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ള ചെലവ് വാരാന്ത്യങ്ങളിൽ 2.03 ഇരട്ടിയാണ്. വിനോദത്തിന് 2.02 ഇരട്ടിയും ഇലക്ട്രോണിക്സിന് 1.99 ഇരട്ടിയും ഭക്ഷണത്തിന് 1.83 ഇരട്ടിയുമാണ് വർധനവ്. പലചരക്ക് (1.64 ഇരട്ടി), ആരോഗ്യ-സൗന്ദര്യ സംരക്ഷണം (1.54 ഇരട്ടി) എന്നിവയിലും ഈ വർധനവ് കാണാം. വലിയ ഒറ്റത്തവണ പർച്ചേസുകളേക്കാൾ സമയം ലഭിക്കുമ്പോൾ എടുക്കുന്ന ഇത്തരം ചെറിയ തീരുമാനങ്ങളാണ് ഈ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം.

വൻ നഗരങ്ങളിൽ മാത്രമല്ല ഈ മാറ്റം

ഏറ്റവും വലിയ ആറ് നഗരങ്ങളിലെ വാരാന്ത്യ-പ്രവൃത്തിദിന ചെലവുകളുടെ അനുപാതം 1.65 ഇരട്ടിയാണെങ്കിൽ റിപ്പോർട്ടിലെ മറ്റ് 94 നഗരങ്ങളിൽ ഇത് 1.55 ഇരട്ടിയാണ്. വലിയ നഗരങ്ങളെക്കാൾ ഉയർന്ന വാരാന്ത്യ ചെലവുകൾ നടക്കുന്ന ചെറു നഗരങ്ങളുമുണ്ട്. ജയ്പൂരിലാണ് ഏറ്റവും ഉയർന്ന അനുപാതം (2.76 ഇരട്ടി). സൂററ്റ് (2.44), പൂനെ (2.19), കൊച്ചി (2.04), ഇൻഡോർ (1.96) എന്നിവ തൊട്ടുപിന്നിലുണ്ട്. അഹമ്മദാബാദും മുംബൈയും 1.73 ഇരട്ടിയിലാണ്.

വരുമാനം കൂടുന്നതിനനുസരിച്ച് ചെലവും കൂടും

പ്രതിമാസം 25,000 രൂപയിൽ താഴെ വരുമാനമുള്ളവർ വാരാന്ത്യങ്ങളിൽ 1.37 ഇരട്ടി തുക ചെലവഴിക്കുന്നു. 25,000-50,000 രൂപ വരുമാനമുള്ളവർ 1.56 ഇരട്ടിയും, 50,000-1 ലക്ഷം രൂപ വരുമാനമുള്ളവർ 1.78 ഇരട്ടിയും ചെലവാക്കുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ വാരാന്ത്യങ്ങളിൽ 2.53 ഇരട്ടി തുകയാണ് ചെലവഴിക്കുന്നത് (പ്രവൃത്തിദിനങ്ങളിലെ 8,622 രൂപക്ക് പകരം വാരാന്ത്യങ്ങളിൽ 21,779 രൂപ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - weekend economy report
Next Story