Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രഷറി നിക്ഷേപ സ്കീമിൽ ഒക്ടോബർ 7 വരെ നിക്ഷേപിക്കാം: ബാങ്കിനെക്കാൾ മികച്ച ആദായം, മുഴുവൻ തുകക്കും സർക്കാർ ഗ്യാരണ്ടി

text_fields
bookmark_border
ട്രഷറി നിക്ഷേപ സ്കീമിൽ ഒക്ടോബർ 7 വരെ നിക്ഷേപിക്കാം:  ബാങ്കിനെക്കാൾ മികച്ച ആദായം, മുഴുവൻ തുകക്കും സർക്കാർ ഗ്യാരണ്ടി
cancel

തിരുവനന്തപുരം: രണ്ടു വർഷത്തിലധികം കാലാവധിയുള്ള ട്രഷറി നിക്ഷേപങ്ങൾക്ക് എട്ടു ശതമാനം വരെ ആദായം നൽകുന്ന ട്രഷറി സ്പെഷൽ സ്കീമിൽ നിക്ഷേപിക്കാനുള്ള കാലാവധി ഒക്ടോബർ 9 വരെ നീട്ടി. ആഗസ്റ്റ് 15ന് സർക്കാർ തുടക്കം കുറിച്ച പദ്ധതിക്ക് സെപ്റ്റംബർ 30 വരെയാണ് സമയ പരിധി നിശ്ചയിച്ചിരുന്നത്.

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തെക്കാൾ ആദായം നൽകുന്നതാണ് ട്രഷറി നിക്ഷേപം. രണ്ടു വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളിൽ മുതിർന്ന പൗരൻമാർക്ക് എട്ടു ശതമാനവും പൊതുജനങ്ങൾക്ക് 7.75 ശതമാനവും സ്ഥാപനങ്ങൾക്ക് 7.65 ശതമാനവും ആണ് ആദായം ലഭിക്കുക. പത്ത് ലക്ഷം നിക്ഷേപിച്ചാൽ രണ്ടു വർഷം കഴിഞ്ഞ് 1,55,000 രൂപയും മുതിർന്ന പൗരൻമാർക്ക് 1,60,000 രൂപയും ആദായം മാത്രമായി ലഭിക്കും.

നിക്ഷേപ ആദായം മാസം തോറും പിൻവലിക്കാനുള്ള സൗകര്യം ട്രഷറി നിക്ഷേപ സ്കീം നൽകുന്നുണ്ട്. നിക്ഷേപിക്കുന്ന തുകക്ക് ബാങ്കുകളെക്കാൾ സുരക്ഷിതത്വവും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത.

ട്രഷറി നിക്ഷേപത്തിന്‍റെ നേട്ടം

  • ബാങ്ക് നിക്ഷപത്തിൽ ഒരു വർഷത്തെ ആദായം വരുമാനം പരിധി കവിഞ്ഞാൽ ടി.ഡി.എസ് പിടിക്കും. അതേസമയം, ട്രഷറി നിക്ഷേപത്തിന് ഇത്ബാധകമല്ല. അതേസമയം, ഇൻകം ടാക്സ് സ്ലാബ് അനുസരിച്ച് ഐ.ടി.ആർ ഫയൽ ചെയ്യേണ്ടി വരും.
  • അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ബാങ്കുകൾ ഇൻഷുറൻസ് നൽകുന്നത്. അതേസമയം, ട്രഷറി മുഴുവൻ നിക്ഷേപ തുകക്കും പരിരക്ഷ നൽകുന്നു.

എങ്ങനെ ലാഭം വർധിപ്പിക്കാം?

ട്രഷറി ഡെപ്പോസിറ്റുകളിൽ വരുമാനം വർധിപ്പിക്കാനുള്ള സൂത്രവാക്യമാണ് FD Laddering + TSB Reinvestment തന്ത്രം. കൈയിലുള്ള തുക ഒറ്റത്തവണയായി നിക്ഷേപിക്കാതെ 1 വർഷം, 2 വർഷം, 3 വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിൽ വിഭജിച്ച് നിക്ഷേപിക്കുക. ഇത് പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ലിക്വിഡിറ്റി തരും.

എഫ്ഡികളിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന പലിശ തുക TSB അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക. ഈ തുക വീണ്ടും നിക്ഷേപിക്കാം. TSB അക്കൗണ്ടിലെത്തുന്ന പലിശ തുക ഉപയോഗിച്ച് ഒരു ട്രഷറി ആർഡി (RD) ആരംഭിക്കുകയോ, ബാങ്ക് എസ്.ഐ,പി വഴി മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുക. ഇത് ഒറ്റ നിക്ഷേപത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - treasury savings scheme
Next Story