Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡെവലപ്പർമാരിൽ നിന്ന് പുതിയ വീട് വാങ്ങുകയാണോ? ബുക്കിങ് തുക നൽകുന്നതിന് മുമ്പ് ഈ കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കുക

text_fields
bookmark_border
ഡെവലപ്പർമാരിൽ നിന്ന് പുതിയ വീട് വാങ്ങുകയാണോ? ബുക്കിങ് തുക നൽകുന്നതിന് മുമ്പ് ഈ കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കുക
cancel

ബിൽഡർമാരിൽ നിന്ന് വീട് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ബുക്കിങ് തുക നൽകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1. ആർ.ഇ.ആർ.എ (RERA) രജിസ്ട്രേഷൻ പരിശോധിക്കുക:

സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രോജക്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് ആദ്യത്തെ പടി. പരസ്യങ്ങൾ നൽകുന്നതിനോ വിൽക്കുന്നതിനോ മുമ്പ് പ്രോജക്റ്റുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പ്രൊമോട്ടറെക്കുറിച്ചുള്ള വിവരങ്ങൾ, പ്രോജക്റ്റ് അനുമതികൾ, പൂർത്തീകരണ കാലാവധി തുടങ്ങിയവ RERA വെബ്‌സൈറ്റ് വഴി മനസിലാക്കാം.

2. ഡെവലപ്പറുടെ മുൻകാല റെക്കോർഡ് പരിശോധിക്കുക:

ലോഞ്ച് സമയത്ത് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ മാത്രം കണ്ട് പ്രോജക്റ്റ് വിലയിരുത്തരുത്. ഡെവലപ്പറുടെ മുൻകാല പ്രോജക്റ്റുകൾ കൃത്യസമയത്ത് കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക. നിലവിലെ ഉപഭോക്താക്കൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചറിയാൻ മുൻകാല പരാതികൾ പരിശോധിക്കാം. സാൻങ്ഷൻ ചെയ്ത പ്ലാൻ, ലാൻഡ് വിവരങ്ങൾ, കാർപെറ്റ് ഏരിയ എന്നിവയും ശ്രദ്ധിക്കുക. സെയിൽസ്മാൻ പറയുന്ന വിസ്തീർണ്ണത്തിൽ എത്രയാണ് യഥാർഥ കാർപെറ്റ് ഏരിയ എന്ന് ചോദിച്ചു മനസ്സിലാക്കുക.

3. അന്തിമ വില കണക്കാക്കുക (ലോഞ്ച് വില മാത്രമല്ല):

പരസ്യത്തിൽ കാണുന്ന വിലയായിരിക്കില്ല നിങ്ങൾ ഒടുവിൽ നൽകേണ്ടിവരുന്നത്. കാർ പാർക്കിങ്, ഫ്ലോർ-റൈസ് ചാർജ്, മെയിന്റനൻസ് ഡെപ്പോസിറ്റ്, ക്ലബ് ചാർജുകൾ, ലീഗൽ/ഡെക്യുമെന്റേഷൻ ചെലവുകൾ, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ എന്നിവയെല്ലാം ബില്ലിൽ വലിയ തുക വർധിപ്പിക്കും. ഉദാഹരണത്തിന്, 80 ലക്ഷം രൂപയുടെ ഫ്ലാറ്റിന് മറ്റ് ചാർജുകളിലായി 8 മുതൽ 10 ലക്ഷം രൂപ വരെ അധികം വന്നേക്കാം. ഫർണിഷിങ്ങിനും മാറൽ ചെലവുകൾക്കുമായി കുറച്ച് തുക മാറ്റിവെക്കുക.

4. കരാർ വായിച്ചു മനസ്സിലാക്കുക:

കാർപെറ്റ് ഏരിയ, അപ്പാർട്ട്മെന്റ് നമ്പർ, ആകെ വില, പേയ്‌മെന്റ് ഷെഡ്യൂൾ, വാഗ്ദാനം ചെയ്ത പൊസഷൻ തീയതി എന്നിവ പരിശോധിക്കുക. രേഖാമൂലമുള്ള കരാറില്ലാതെ അപ്പാർട്ട്മെന്റ് വിലയുടെ 10 ശതമാനത്തിൽ കൂടുതൽ മുൻകൂർ പണമായി വാങ്ങാൻ റിയൽ എസ്റ്റേറ്റ് നിയമം (RERA) അനുവദിക്കുന്നില്ല. ലോൺ നിരസിക്കപ്പെടുകയാണെങ്കിൽ തുക തിരികെ ലഭിക്കുന്നതിനെക്കുറിച്ചുള്ള വ്യവസ്ഥകളും പരിശോധിക്കുക.

5. നിർമാണവും പൊസഷനും നിരീക്ഷിക്കുക:

നിർമാണ ഘട്ടങ്ങൾക്ക് അനുസരിച്ചാണ് പണം നൽകുന്നതെങ്കിൽ, ആ ഘട്ടത്തിൽ പണി എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. പേയ്‌മെന്റ് രസീതികളും കത്തുകളും സൂക്ഷിക്കുക. പൊസഷൻ എടുക്കുന്നതിന് മുമ്പ് ഒക്യുപ്പൻസി അല്ലെങ്കിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഫ്ലാറ്റിലെ ടാപ്പുകൾ, ഇലക്ട്രിക്കൽ പോയിന്റുകൾ, വാതിലുകൾ, ജനലുകൾ, ബാത്റൂമുകൾ എന്നിവ നേരിട്ട് കണ്ട് പരിശോധിക്കുക. എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ അത് രേഖാമൂലം ഡെവലപ്പറെ അറിയിക്കുക.

വീട് വാങ്ങൽ ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണ്. പണം നൽകിയതിനു ശേഷമല്ല, ബുക്കിങ് തുക നൽകുന്നതിന് മുമ്പാണ് രേഖകൾ പരിശോധിക്കേണ്ടത്. RERA രേഖകളും ഡെവലപ്പറുടെ വാഗ്ദാനങ്ങളും താരതമ്യം ചെയ്ത് മുഴുവൻ ചെലവും കണക്കാക്കി മുന്നോട്ടുപോവുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - things to remind when buy house from developers
Next Story