Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightക്രെഡിറ്റ് കാർഡിന്...

ക്രെഡിറ്റ് കാർഡിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

text_fields
bookmark_border
ക്രെഡിറ്റ് കാർഡിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക
cancel

ഇന്ത്യയിൽ പണമിടപാടുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നായി ക്രെഡിറ്റ് കാർഡുകൾ മാറിയിരിക്കുകയാണ്. ഓൺലൈൻ അപേക്ഷകൾ എളുപ്പമായതോടെ, പലരും അപേക്ഷ സമർപ്പിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മറന്നുപോകുന്നു. ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും പരിശോധിക്കേണ്ട അഞ്ച് കാര്യങ്ങൾ താഴെ നൽകുന്നു.

യോഗ്യതയും വരുമാനവും

  • ചെലവാക്കുന്ന തുക തിരിച്ചടക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടോ എന്ന് ബാങ്കുകൾ പരിശോധിക്കും.
  • സ്ഥിരമായ വരുമാനം അപേക്ഷ അംഗീകരിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ശമ്പളമുള്ളവർക്ക് സാധാരണയായി അപേക്ഷ എളുപ്പത്തിൽ അംഗീകരിക്കപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ വരുമാനത്തിലെ സ്ഥിരതക്കാണ് മുൻഗണന നൽകുന്നത്.
  • എല്ലാ കാർഡുകളും ഒരുപോലെയല്ല. പുതിയ ഉപയോക്താക്കൾക്കായി കുറഞ്ഞ വരുമാനത്തിൽ ലഭിക്കുന്ന കാർഡുകളുണ്ട്, ചിലതിന് ഉയർന്ന സാമ്പത്തിക മാനദണ്ഡങ്ങളുണ്ടാകും. തെറ്റായ കാർഡിന് അപേക്ഷിക്കുന്നത് അപേക്ഷ നിരസിക്കാൻ കാരണമായേക്കാം.

2. ക്രെഡിറ്റ് സ്കോറും മുൻകാല ഇടപാടുകളും പരിശോധിക്കുക

നിങ്ങളുടെ മുൻകാല സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരമാണ് ക്രെഡിറ്റ് സ്കോർ. കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്നതും കാർഡ് മിതമായി ഉപയോഗിക്കുന്നതും നല്ല സ്കോർ നൽകുന്നു. തിരിച്ചടവ് വൈകുന്നതോ കടങ്ങൾ ബാക്കിയാകുന്നതോ സ്കോർ കുറക്കും. ക്രെഡിറ്റ് പരിധിയുടെ അടുത്ത് സ്ഥിരമായി ഉപയോഗിക്കുന്നത് നിങ്ങൾ കടത്തിൽ ആശ്രയിക്കുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കിയേക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് സ്കോർ പരിശോധിക്കുന്നത് എന്തെങ്കിലും പിശകുകളുണ്ടെങ്കിൽ തിരുത്താൻ സഹായിക്കും.

3. നിരക്കുകളും ഫീസുകളും ശ്രദ്ധിക്കുക

മിക്കവരും അപേക്ഷിക്കുമ്പോൾ ഈ ഭാഗം അവഗണിക്കാറുണ്ട്. ഇത് പിന്നീട് വലിയ ബാധ്യതകൾക്ക് കാരണമാകും. ഓരോ കാർഡിനും വ്യത്യസ്ത തരം ഫീസുകളുണ്ടാകാം. പലിശ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. കൃത്യസമയത്ത് മുഴുവൻ തുകയും തിരിച്ചടച്ചാൽ സാധാരണയായി പലിശ ഈടാക്കാറില്ല, എന്നാൽ കുടിശ്ശിക വന്നാൽ അത് വലിയ പലിശയിലേക്ക് നയിക്കും.

4. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക

റിവാർഡുകളും ഓഫറുകളും കണ്ട് ആകർഷിക്കപ്പെട്ട് കാർഡ് തെരഞ്ഞെടുക്കരുത്. നിങ്ങളുടെ ചെലവാക്കൽ രീതിയുമായി അവ യോജിക്കുന്നുണ്ടോ എന്ന് നോക്കുക. ചില കാർഡുകൾ ഷോപ്പിങിനും, ചിലത് യാത്രകൾക്കും, മറ്റു ചിലത് അടിസ്ഥാന ആവശ്യങ്ങൾക്കുമായി രൂപകൽപ്പന ചെയ്തവയാണ്. നിങ്ങളുടെ ആവശ്യങ്ങളുമായി ഒത്തുപോകാത്ത കാർഡ് എടുക്കുന്നത് ഫീസ് അടക്കാൻ മാത്രമായി മാറിയേക്കാം.

5. നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക

പലിശ കണക്കാക്കുന്ന രീതി, പേയ്‌മെന്റ് കാലാവധി, വൈകിയാൽ ഈടാക്കുന്ന പിഴകൾ എന്നിവയെല്ലാം വിശദമായി മനസിലാക്കുക. ഇതിലെ ചെറിയ കാര്യങ്ങൾ പോലും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തെ ബാധിച്ചേക്കാം. ഉദാഹരണത്തിന്, ബില്ലിങ് തീയതി കൃത്യമായി അറിഞ്ഞില്ലെങ്കിൽ അനാവശ്യമായി പിഴ അടക്കേണ്ടി വരും.

സ്ഥിരതമായി ഉണ്ടാകുന്ന ചോദ്യങ്ങൾ

ഒരേസമയം ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുന്നത് പ്രശ്നമാണോ?

അതെ, കുറഞ്ഞ സമയത്തിനുള്ളിൽ പല കാർഡുകൾക്ക് അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിച്ചേക്കാം. ഇത് നിങ്ങൾക്ക് വായ്പകളിൽ അമിത ആശ്രയത്വമുണ്ടെന്ന സൂചന നൽകുന്നു.

ക്രെഡിറ്റ് പരിധി സ്ഥിരമായി പൂർണമായി ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

ലഭ്യമായ പരിധിയുടെ വലിയൊരു ഭാഗം സ്ഥിരമായി ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. ഇത് ബാങ്കുകൾക്ക് നിങ്ങളെ ഉയർന്ന റിസ്ക് ഉള്ള വ്യക്തിയായി കാണാൻ കാരണമായേക്കാം.

തിരിച്ചടവ് വൈകുന്നത് ഭാവിയിലെ അപേക്ഷകളെ ബാധിക്കുമോ?

അതെ, തുടർച്ചയായി തിരിച്ചടവ് വൈകുന്നത് ക്രെഡിറ്റ് സ്കോർ കുറക്കുകയും ഭാവിയിൽ അപേക്ഷകൾ നിരസിക്കപ്പെടാൻ കാരണമാവുകയും ചെയ്യും.

കുറഞ്ഞ വരുമാനത്തിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുമോ?

അതെ, കുറഞ്ഞ വരുമാനമുള്ളവർക്കായി എൻട്രി-ലെവൽ കാർഡുകൾ ലഭ്യമാണ്. എന്നാൽ ഇത്തരം കാർഡുകളിൽ ക്രെഡിറ്റ് പരിധിയും ഓഫറുകളും പരിമിതമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit cardBusiness Newspersonal financeLatest News
News Summary - the things know when appy for credit card in online
Next Story