Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightവായ്പയെടുക്കാൻ...

വായ്പയെടുക്കാൻ ഉദ്ദേശമുണ്ടോ? എങ്കിൽ അതിനു മുമ്പ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ

text_fields
bookmark_border
വായ്പയെടുക്കാൻ ഉദ്ദേശമുണ്ടോ? എങ്കിൽ അതിനു മുമ്പ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ
cancel

വായ്പയെടുക്കുന്നതിനു മുമ്പ് അതിനെ കുറിച്ച് ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നല്ലതാണ്. അവ ഏതൊക്കെ എന്ന് നോക്കാം.

എന്തിനാണ് ഞാൻ വായ്പയെടുക്കുന്നത്?

നിങ്ങൾക്ക് എന്തിനാണ് ഈ ലോൺ ആവശ്യമെന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. വിദ്യാഭ്യാസം വീട് നിർമാണം പോലുള്ള ഒരു അടിയന്തിര ആവശ്യത്തിനായി വായ്പയെടുക്കുന്നത് ഒഴിവാക്കാനാവാത്ത കാര്യവുമാകാം. എന്നാൽ ഒരു വിനോദയാത്രക്കോ, വിലകൂടിയ ഫോണിനോ, ഷോപ്പിംഗിനോ വേണ്ടിയാണ് വായ്പ എടുക്കുന്നതെങ്കിൽ രണ്ടുവട്ടം ചിന്തിക്കുക.

ഇ.എം.ഐ മുടങ്ങാതെ തിരിച്ചടക്കാൻ സാധിക്കുമോ?

നിങ്ങളുടെ ശമ്പളം മാത്രം നോക്കി ഇത് തീരുമാനിക്കരുത്. വാടക, വീട്ടുസാധനങ്ങൾ, സ്കൂൾ ഫീസ്, ഇൻഷുറൻസ് പ്രീമിയങ്ങൾ, മറ്റ് പതിവ് ചെലവുകൾ എന്നിവയും കണക്കിലെടുക്കുക. ഇ.എം.ഐ അടച്ചു കഴിയുമ്പോൾ മാസാവസാനം അക്കൗണ്ടിൽ വളരെ ചെറിയ തുക മാത്രമേ ബാക്കിയാകുന്നുള്ളൂ എങ്കിൽ, നിങ്ങള്‍ക്ക് താങ്ങാൻ കഴിയുന്നതിലും വലിയ തുകയാണ് നിങ്ങൾ വായ്പയെടുക്കുന്നത് എന്നാണ് മനസിലാക്കണം.

ശരിയായ വായ്പയോണോ തിരഞ്ഞെടുക്കുന്നത്?

പണം പെട്ടെന്ന് ലഭിക്കുമെന്നതിനാൽ പലരും പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുന്നു. എന്നാൽ നിങ്ങളുടെ ആവശ്യാനുസരണം, ലഭ്യമായ മറ്റ് വായ്പകൾ ഇതിനേക്കാൾ വളരെ ചെലവ് കുറഞ്ഞതായിരിക്കാം. ഉദാഹരണത്തിന്, സെക്യൂരിറ്റിയില്ലാത്ത പേഴ്സണൽ വായ്പകൾ, വളരെ കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റിന്മേലുള്ള വായ്പ എന്നിവ ലഭിച്ചേക്കാം.

ഇ.എം.ഐ എന്നതിനപ്പുറത്തേക്ക് ചിന്തിച്ചിട്ടുണ്ടോ?

കുറഞ്ഞ ഇ.എം.ഐ എന്നത് കൊണ്ട് എപ്പോഴും വായ്പ ലാഭകരമാകണമെന്നില്ല. കൂടുതൽ തിരിച്ചടവ് കാലാവധി നിങ്ങളുടെ പ്രതിമാസ ചെലവ് കുറച്ചേക്കാം, എന്നാൽ ലോൺ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾ അടയ്ക്കുന്ന മൊത്തം പലിശ തുക ഗണ്യമായി വർധിക്കും. പ്രൊസസിങ് ഫീസ്, ഇൻഷുറൻസ് നിരക്കുകൾ, ഫോർക്ലോഷർ നിയമങ്ങൾ, വൈകി അടയ്ക്കുമ്പോഴുള്ള പിഴകൾ എന്നിവയും വായ്പയുടെ മൊത്തം ചെലവിന്‍റെ ഭാഗമാണ്, ഇവയും ശ്രദ്ധിക്കേണ്ടതുണ്ട്.

നിലവിലെ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കും?

നിങ്ങളുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ വിലയിരുത്താൻ ഒരു നിമിഷം മാറ്റിവെക്കുക. നിങ്ങൾ നിലവിൽ കാർ ലോൺ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, അല്ലെങ്കിൽ മറ്റൊരു ഇ.എം.ഐ എന്നിവ അടയ്ക്കുന്നുണ്ടെങ്കിൽ, ഒരു തിരിച്ചടവ് കൂടി ചേർക്കുന്നത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ പ്രതീക്ഷിച്ചതിലും കൂടുതൽ ബുദ്ധിമുട്ടിലാക്കിയേക്കും.

സാഹചര്യങ്ങൾ മാറിയാലും തിരിച്ചടക്കാൻ സാധിക്കുമോ?

പലിശ നിരക്കുകൾ ഉയർന്നാലോ പ്രതീക്ഷിക്കാത്ത ചെലവുകൾ വന്നാലോ നിങ്ങൾക്ക് ഇപ്പോഴും ഇ.എം.ഐ അടയ്ക്കാൻ കഴിയുമോ എന്ന് സ്വയം ചോദിക്കുക. ഭാവി ആർക്കും പ്രവചിക്കാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ പ്രതിമാസ ബജറ്റിൽ അല്പം ഇളവ് നൽകുന്നത് സാമ്പത്തിക തകർച്ചകളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും.

വായ്പയെടുക്കുന്നത് ഒരു മോശം സാമ്പത്തിക തീരുമാനമല്ല. വാസ്തവത്തിൽ, ശരിയായ ഒരു ലോൺ നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങളെ ബാധിക്കാതെ തന്നെ ഒരു വീട് വാങ്ങാനോ, ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനോ, അടിയന്തിര ആവശ്യം നിറവേറ്റാനോ സഹായിക്കും. പക്ഷേ അത്യന്താപേഷിതമാണെങ്കിൽ മാത്രം വായ്പ എടുക്കാൻ ശ്രദ്ധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loanborrowed moneypersonal financepersonal loan
News Summary - the questions asks self before take loan
Next Story