Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിലെ എ.സി പൊട്ടിത്തെറിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ? പരിരക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട മേഖലകൾ അറിയാം...

text_fields
bookmark_border
വീട്ടിലെ എ.സി പൊട്ടിത്തെറിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ? പരിരക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട മേഖലകൾ അറിയാം...
cancel

എ.സി പൊട്ടിത്തെറിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഹോം ഇൻഷുറൻസ് പരിരക്ഷ നൽകുമോ എന്നതാണ് ചോദ്യം.

ഒരു എ.സി യൂനിറ്റ് പൊട്ടിത്തെറിക്കുന്നു എന്ന് പറയുമ്പോൾ, സാധാരണയായി ഉദ്ദേശിക്കുന്നത് സിസ്റ്റത്തിന്‍റെ ഏതെങ്കിലും ഭാഗത്തിനുണ്ടാകുന്ന പെട്ടെന്നുള്ള തകരാറോ തകർച്ചയോ ആണ്. ഇത് പ്രധാനമായും രണ്ട് രീതികളിൽ സംഭവിക്കാം:

കംപ്രസ്സറിന്റെ തകരാർ: ഏറ്റവും കൂടുതൽ മർദമുള്ള ഭാഗമായ കംപ്രസ്സർ, അമിതഭാരം കാരണം വളരെ അപൂർവമായി പൊട്ടിത്തെറിക്കാം.

ഷോർട്ട് സർക്യൂട്ട്: വൈദ്യുത തകരാറുകൾ കാരണം തീപ്പൊരി ഉണ്ടാവുകയും ഘടകങ്ങൾ വേഗത്തിൽ കത്തിയമരുകയും ചെയ്യാം. പലരും ഇതിനെ പൊട്ടിത്തെറിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ ഈ തീപിടിത്തം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കും.

എന്തൊക്കെ പരിരക്ഷ ലഭിക്കും?

'ഭാരത് ഗൃഹ രക്ഷ' അല്ലെങ്കിൽ 'ഹൗസ് ഹോൾഡർ പാക്കേജ്' പോളിസി പോലുള്ള സാധാരണ ഹോം ഇൻഷുറൻസ് പൊട്ടിത്തെറി പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"സാധാരണയായി ഷോർട്ട് സർക്യൂട്ട് കാരണം എ.സി യൂനിറ്റുകളിൽ തീപിടിത്തം ഉണ്ടാകാറുണ്ട്. ഇത്തരം തീപിടിത്തം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പോളിസിയിൽ പരിരക്ഷ ലഭിക്കും. എന്നാൽ കേടുപാടുകൾ സംഭവിച്ച എ.സി യൂനിറ്റിന് ഇത് ബാധകമല്ല എന്നാണ് ഇൻഷുറൻസ് വിദഗ്ദൻ പറയുന്നത്.

എ.സി, റഫ്രിജറേറ്റർ തുടങ്ങിയ ഗാർഹിക ഉപകരണങ്ങൾക്ക് പാക്കേജ് പോളിസിയിലെ 'ബ്രേക്ക്ഡൗൺ ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്' അല്ലെങ്കിൽ 'മെഷീൻ ബ്രേക്ക്ഡൗൺ കവർ' എന്ന സെക്ഷൻ കൂടി എടുക്കുന്നതാണ് നല്ലത്. ഇത് ഇൻഷുറൻസ് ചെയ്ത വീട്ടിലെ ഉപകരണങ്ങൾക്കുണ്ടാകുന്ന അപ്രതീക്ഷിത മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാറുകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

കൂടാതെ, ഫർണിച്ചറുകൾ, ഫിക്ചറുകൾ, ഫിറ്റിംങുകൾ തുടങ്ങിയ വീട്ടിലെ സാധനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും പോളിസി സാധാരണയായി കവർ ചെയ്യും. നിങ്ങൾ വാങ്ങുന്ന പോളിസി അനുസരിച്ച്, വീടിനുള്ളിലെ യന്ത്രസാമഗ്രികൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവക്കും പരിരക്ഷ ലഭിച്ചേക്കാം.

എ.സി പൊട്ടിത്തെറിയെ തുടർന്നുണ്ടാകുന്ന തീപിടിത്തം മൂലമുള്ള നഷ്ടങ്ങൾക്ക് ഹോം ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ചില പോളിസികളിൽ എ.സിക്ക് സംഭവിക്കുന്ന കേടുപാടുകൾ ഒഴിവാക്കിയേക്കാം, എന്നാൽ ചുറ്റുമുള്ള ചുവരുകൾക്കോ മറ്റ് വസ്തുക്കൾക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള തുക ഇൻഷുറൻസ് വഴി ലഭിക്കും. ചുരുക്കത്തിൽ, കേടുവന്ന എ.സിക്ക് നേരിട്ട് നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിലും, അത് പൊട്ടിത്തെറിച്ചുണ്ടാകുന്ന തീപിടിത്തം കാരണം ചുവരുകൾ, മേൽക്കൂര, ഫർണിച്ചറുകൾ അല്ലെങ്കിൽ മറ്റ് ഗാർഹിക സാധനങ്ങൾ എന്നിവക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പോളിസി നിബന്ധനകൾക്ക് വിധേയമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

തീപിടിത്തത്തിന് പുറമെ, മിന്നൽ, ഭൂകമ്പം, പ്രകൃതിക്ഷോഭങ്ങൾ (കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ), വാഹനങ്ങളോ മൃഗങ്ങളോ ഇടിച്ചുണ്ടാകുന്ന നാശനഷ്ടങ്ങൾ, കലാപങ്ങൾ, പണിമുടക്കുകൾ, ഭീകരാക്രമണങ്ങൾ, വാട്ടർ പൈപ്പ് ലൈനുകൾ പൊട്ടുന്നത്, വിമാനങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവക്കും ഹോം ഇൻഷുറൻസ് സുരക്ഷ നൽകുന്നുണ്ട്.

എന്തൊക്കെ പരിരക്ഷ ലഭിക്കില്ല?

ഹോം ഇൻഷുറൻസിൽ എന്തൊക്കെ ഉൾപ്പെടില്ല എന്നതിനെക്കുറിച്ചും ഉടമകൾ അറിഞ്ഞിരിക്കണം:

മനഃപൂർവം വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ, കടുത്ത അശ്രദ്ധ, യുദ്ധം, ആണവ അപകടങ്ങൾ എന്നിവക്ക് പരിരക്ഷ ലഭിക്കില്ല. ചില പ്രത്യേക ഇലക്ട്രിക്കൽ തകരാറുകൾ, തീപിടിത്തത്തിനിടയിലോ അതിനുശേഷമോ നടക്കുന്ന മോഷണം എന്നിവ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പണം, ചെക്കുകൾ, പ്രധാനപ്പെട്ട രേഖകൾ, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവ മുൻകൂട്ടി വെളിപ്പെടുത്തി പ്രത്യേകം ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ അവക്കും പരിരക്ഷ ലഭിക്കില്ല.

അമിതമായ ചൂട് കാരണം ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, പോളിസി വാങ്ങുന്നതിന് മുമ്പ് അതിന്റെ നിബന്ധനകളും ഒഴിവാക്കലുകളും ശ്രദ്ധാപൂർവ്വം വായിച്ചു മനസിലാക്കാൻ വിദഗ്ദർ നിർദ്ദേശിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the areas excluded from insurance policy
Next Story