ആധാറും പാൻകാർഡും ലിങ്ക്​ ചെയ്യാൻ സംവിധാനവുമായി ആദായ നികുതി വകുപ്പ്​

16:54 PM
11/05/2017

ന്യൂഡൽഹി: ആധാർ, പാൻകാർഡ്​ ലിങ്കു ചെയ്യുന്നതിനായി പുതിയ സംവിധാനം ആദായ നികുതി വകുപ്പ്​ ഏർപ്പെടുത്തി. ആദായ നികുതി റി​േട്ടണിനായി വെബ്​സൈറ്റിലാണ്​ ഇതാനായി പുതിയ ലിങ്ക്​ ആദായ നികുതി വകുപ്പ്​ നൽകിയിട്ടുണ്ട്​.

യു.​െഎ.ഡി.​െഎയുടെ വെരിഫിക്കേഷന്​ ശേഷമാവും ആധാറും നമ്പർ സ്ഥിരീകരിക്കുക. ഒ.ടി.പി  ഉപയോഗിച്ചാവും യു.​െഎ.ഡി.എ.​െഎ വെരിഫിക്കേഷൻ നടത്തുക. ഉപഭോക്​താവി​​െൻറ മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ ​െഎ.ഡിയിലേക്കും ഒ.ടി.പി നമ്പർ അയക്കും.

ആദായ നികുതി റി​േട്ടൺ സമർപ്പിക്കുന്നതിന്​ ആധാർ കാർഡ്​ നിർബന്ധമാക്കി നേരത്തെ ആദായ നികുതി വകുപ്പ്​ ഉത്തരവിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആധാർ നമ്പർ സമർപ്പിക്കുന്നതിന്​ പുതിയ ലിങ്ക്​ തുടങ്ങിയത്​.
 

Loading...
COMMENTS