Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരമിച്ചവരെ പി.എഫ് സംവിധാനത്തിൽ തന്നെ നിലനിർത്താൻ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനുമായി ഇ.പി.എഫ്.ഒ: നിക്ഷേപം നിശ്ചിത ഇടവേളകളിൽ പിൻവലിക്കാം

text_fields
bookmark_border
വിരമിച്ചവരെ പി.എഫ് സംവിധാനത്തിൽ തന്നെ നിലനിർത്താൻ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനുമായി ഇ.പി.എഫ്.ഒ: നിക്ഷേപം നിശ്ചിത ഇടവേളകളിൽ പിൻവലിക്കാം
cancel

വിരമിച്ച ജീവനക്കാരെ പി.എഫ് സംവിധാനത്തിൽ തന്നെ തുടരാൻ അനുവദിക്കുന്നതിനായി സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുന്നത് ഇ.പി.എഫ്.ഒ പരിഗണിക്കുന്നു. നവംബർ 19ന് ചേരുന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ ഈ പദ്ധതി ചർച്ച ചെയ്യും. സ്വമേധയാ ഉള്ള ശമ്പള കിഴിവുകൾ, ശമ്പളത്തിന് പുറമെയുള്ള നേരിട്ടുള്ള നിക്ഷേപങ്ങൾ, മൂന്നാം കക്ഷി മൈക്രോ-കോൺട്രിബ്യൂഷനുകൾ എന്നിവയിലൂടെ തങ്ങളുടെ നിക്ഷേപത്തുക വർധിപ്പിക്കാനുള്ള സൗകര്യപ്രദമായ മാർഗങ്ങളും പുതിയ പദ്ധതി അംഗങ്ങൾക്ക് നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡിൽ മാറ്റങ്ങൾ വരുത്താതെ തന്നെ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട്സ് സ്കീം, 2026 ഭേദഗതി ചെയ്തുകൊണ്ട് ഈ പുതിയ പദ്ധതി നടപ്പിലാക്കാൻ സാധിക്കും. നിലവിലെ ചട്ടപ്രകാരം, 55 വയസിലോ അതിനുശേഷമോ വിരമിക്കുന്ന വരിക്കാർക്ക് അവരുടെ ഇ.പി.എഫ് സമ്പാദ്യത്തിന്‍റെ 100 ശതമാനവും ഒറ്റത്തവണയായി പിൻവലിക്കാൻ സാധിക്കും. അതേസമയം, ഇ.പി.എസ് പ്രകാരമുള്ള പൂർണ്ണ പ്രതിമാസ പെൻഷനുള്ള അർഹത 58 വയസിലാണ് ആരംഭിക്കുന്നത്. 55 വയസിന് മുമ്പ് വിരമിക്കുകയാണെങ്കിൽ, ഇ.പി.എഫ് തുകയുടെ 75 ശതമാനം ഉടനെയും, തുടർച്ചയായി 12 മാസം തൊഴിലില്ലാതെ തുടർന്നാൽ ബാക്കിയുള്ള 25 ശതമാനം അന്തിമ തീർപ്പാക്കലായും പിൻവലിക്കാം.

എങ്ങനെയായിരിക്കും എസ്.ഡബ്ല്യു.പി പ്രവർത്തിക്കുക?

വിരമിക്കുന്ന അംഗങ്ങൾക്ക് അവരുടെ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം നിശ്ചിത ഇടവേളകളിൽപ്രതിമാസമോ, ത്രൈമാസമോ (മൂന്ന് മാസത്തിലൊരിക്കൽ), അർദ്ധവാർഷികമായോ, വാർഷികമായോ പിൻവലിക്കാനുള്ള സൗകര്യം നൽകാനാണ് ഇ.പി.എഫ്.ഒ ആലോചിക്കുന്നത്.

നിശ്ചിത കാലയളവിലേക്ക് ഇത്തരത്തിൽ തുക ലഭിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അക്കൗണ്ടിൽ ബാക്കിയുള്ള തുക റിട്ടയർമെന്റ് ഫണ്ടിൽ തന്നെ തുടരുകയും അതിന് സാധാരണ ഇ.പി.എഫ് പലിശ ലഭിക്കുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും ഈ പദ്ധതിയിൽ നിന്ന് പിന്മാറാനും ബാക്കിയുള്ള മുഴുവൻ തുകയും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം വിരമിച്ചവർക്കുണ്ടായിരിക്കും.

പേഔട്ട് കാലയളവിനിടയിൽ അംഗം മരണപ്പെടുകയാണെങ്കിൽ, ബാക്കിയുള്ള തുകയ്ക്ക് അതേ വ്യവസ്ഥകളോടെ തന്നെ ജീവിതപങ്കാളിക്കോ നോമിനിക്കോ ഈ പദ്ധതി തുടരാനും പുതിയ വ്യവസ്ഥകൾ അനുമതി നൽകും. കൂടാതെ, തൊഴിലുടമയുടെ ശമ്പള സംവിധാനത്തെ ആശ്രയിക്കാതെ തന്നെ, ഇ.പി.എഫ്.ഒ നിർദ്ദേശിക്കുന്ന ഡിജിറ്റൽ ചാനലുകൾ വഴി അംഗങ്ങൾക്ക് നേരിട്ട് അവരുടെ ഇ.പി.എഫ് അക്കൗണ്ടുകളിലേക്ക് സ്വമേധയാ തുക നിക്ഷേപിക്കാനും സാധിച്ചേക്കും. ഇത്തരം നിക്ഷേപങ്ങൾക്ക് തൊഴിലുടമയുടെ വിഹിതം ആവശ്യമില്ലെന്നും, തുക നേരിട്ട് അംഗത്തിന്റെ പി.എഫ് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Systematic Withdrawal Plan in epfo
Next Story