Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightവീടെന്ന സ്വപ്നം...

വീടെന്ന സ്വപ്നം സാധാരണക്കാർക്ക് അന്യമാകും; ഞെട്ടിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്

text_fields
bookmark_border
വീടെന്ന സ്വപ്നം സാധാരണക്കാർക്ക് അന്യമാകും; ഞെട്ടിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ഭവനവിലയിൽ വൻ വർധനയുണ്ടാകുമെന്ന് റോയിട്ടേഴ്സ് പഠനം. സമ്പന്നരായ ആളുകൾക്കിടയിൽ വീടുകൾക്ക് ഡിമാൻഡ് വർധിക്കുന്നതാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇതോടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും ഇനി വീട് സ്വന്തമാക്കാനാവില്ലെന്ന് പഠനങ്ങളിൽ പറയുന്നു.

നഗരങ്ങളിൽ വീട് സ്വന്തമാക്കുകയെന്നതാണ് ഏറ്റവും ദുഷ്‍കരമായ കാര്യം. രാജ്യത്തെ നഗരങ്ങളിൽ താമസിക്കുന്നവരിൽ വലിയൊരു വിഭാഗത്തിനും ഒരു വീട് സ്വന്തമാക്കാൻ തക്ക ശേഷിയുള്ള ശമ്പളം ലഭിക്കുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ, വലിയ ശമ്പളമുള്ള ഒരു വിഭാഗം വലിയ വില കൊടുത്ത് വീട് വാങ്ങാൻ തയാറാവുന്നതോടെ വില കുതിച്ചുയരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.

നിലവിൽ ഇന്ത്യയിൽ ഒരു കോടി വീടുകളുടെ കുറവുണ്ട്. ഈ വിടവ് 2030 ആകുമ്പോഴേക്കും മൂന്നിരട്ടിയായി വർധിക്കും. ഈ വർഷം ഭവനവിലയിൽ 6.3 ശതമാനം വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026ൽ ഇത് ഏഴ് ശതമാനമായി വർധിക്കും. ഇതിന് ആനുപാതികമായി വാടകയിലും വർധനയുണ്ടാവും. അഞ്ച് മുതൽ എട്ട് ശതമാനം വരെ വർധനയാവും വാടകയിൽ ഉണ്ടാവുക.

ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 12 വരെ നടത്തിയ സർവേയിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം, കേന്ദ്രസർക്കാർ ജീവനക്കാരുടെ ഒമ്പതാം ശമ്പള കമീഷൻ വൈകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‍കാരം നടപ്പിലായാൽ അത് ഭവന വിപണിയേയും സ്വാധീനിക്കും.

എട്ടാം ശമ്പള കമീഷൻ വൈകുമോ? പ്രതീക്ഷിച്ച ശമ്പള വർധന ഉണ്ടാകില്ലേ; കേന്ദ്രസർക്കാർ ജീവനക്കാർ ആശങ്കയിൽ

50 ലക്ഷം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെയും 62 ലക്ഷം വരുന്ന പെൻഷൻകാരുടെയും ശമ്പളഘടന പരിഷ്‍കരിക്കുന്നതിനായുള്ള എട്ടാം ശമ്പള കമീഷനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. എട്ടാം ശമ്പള കമീഷൻ ശിപാർശകൾ 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടേംസ് ഓഫ് റഫറൻസ് ചർച്ചകൾ പുരോഗമിക്കുന്നതിനാൽ എട്ടാം ശമ്പള കമീഷൻ അംഗങ്ങളെയും ചെയർപേഴ്സണെയും ഇതുവരെ നിയമിച്ചിട്ടില്ല. ഈ താമസം കണക്കിലെടുക്കുമ്പോൾ കമീഷൻ ശിപാർശകൾ നടപ്പാക്കുന്നത് 2027ലേക്ക് നീളാനും സാധ്യതയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം പുതിയ ശമ്പള കമീഷൻ സമ്പ്രദായത്തിന് കീഴിലുള്ള സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പള വർധനവ് പ്രധാനമായും ഫിറ്റ്മെന്റ് ഘടകത്തെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian economyhome rentBusiness NewsLatest News
News Summary - soaring Home Prices Push Millions into Rentals
Next Story