ശമ്പളം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നോ? കാരണങ്ങളും പരിഹാരമാർഗങ്ങളും അറിയാം
text_fieldsശമ്പളം ലഭിച്ച് ദിവസങ്ങൾക്കകം തന്നെ അപ്രത്യക്ഷമാകുന്നുവെന്ന് നമ്മൾ പരാതി പറയാറുണ്ട്. വാടക, ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, വീട്ടുചെലവുകൾ എന്നീ സ്ഥിരം ചെലവുകൾക്കൊപ്പം ആഡംബര ചെലവുകളും കൂടിച്ചേരുമ്പോഴാണ് പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. പലപ്പോഴും മാസാവസാനം നമ്മുടെ കൈയിൽ ഒന്നുമുണ്ടാവാറില്ല. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും അറിയാം.
ചെലവുകൾ കഴിഞ്ഞതിന് ശേഷം സേവിങ്‌സിനായി മാറ്റിവെക്കാം എന്നാണ് നാം ചിന്തിക്കാറുള്ളത്. എന്നാൽ ഈ രീതി നല്ല പ്രവണതയല്ല. ശമ്പളം ലഭിക്കുമ്പോൾ തന്നെ സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി ഒരു തുക ചെലവ് പോലെ മാറ്റി വെക്കുന്നതാണ് നല്ല തുടക്കം.
മാസാവസാനം നമ്മുടെ കൈയിൽ ബാക്കിയില്ലാതെ ശമ്പളം തീരുന്നതിന് പ്രധാന കാരണം ഇ.എം.ഐകളാണ്. ഹോം ലോൺ, കാർ ലോൺ, ക്രെഡിറ്റ് കാർഡ് കടം എന്നിവക്കായി ചെറിയ തുകകൾ അടക്കുന്ന ശീലം ഭാവി വരുമാനത്തെ ഇല്ലാതാക്കും. സാമ്പത്തിക സ്വാതന്ത്ര്യം ഉയർന്ന ശമ്പളത്തിൽ നിന്നല്ല, വരവും ചെലവും തമ്മിൽ സ്ഥിരമായി ബാലൻസ് സൃഷ്ടിക്കുന്നതിന് നിന്നാണ് തുടങ്ങുന്നത്.
ഓരോ മാസവും ശമ്പളം ലഭിക്കുമ്പോൾ തന്നെ ഒരു നിശ്ചിത തുക മാറ്റിവെച്ചാൽ സമ്പാദ്യമുണ്ടാക്കാൻ സഹായിക്കും. ശമ്പള വർധനവ് ഉണ്ടാകുമ്പോൾ ഈ തുകയും കൂട്ടാവുന്നതാണ്. അങ്ങനെയെങ്കിൽ ജീവിതശൈലിയിൽ വലിയ മാറ്റം വരുത്താതെ തന്നെ സമ്പാദ്യം മെച്ചപ്പെടുത്താൻ സാധിക്കും. എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ ആശുപത്രി ചെലവ്, ജോലി നഷ്ടം പോലുള്ള അപ്രതീക്ഷിത ചെലവുകൾ കടമാകുന്നതും ഒഴിവാക്കാം.
ശമ്പളം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നത് തടയാൻ ഉടനെ തന്നെ ഓട്ടോമാറ്റിക് ട്രാൻസ്ഫർ വഴി ഒരു നിശ്ചിത തുക സമ്പാദ്യത്തിലേക്ക് മാറ്റുക എന്നതാണ് ഒരു വഴി. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, ഫുഡ് ഡെലിവറി, ഉപയോഗിക്കാത്ത മെമ്പർഷിപ്പുകൾ, പെട്ടെന്നുള്ള പർച്ചേസുകൾ എന്നിവ കുറക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്.
ഇനി ശമ്പളത്തിൽ വർധനവ് ഉണ്ടായാലും സാമ്പത്തികമായി നമ്മുക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. വർധനവിന്റെ ഒരു ഭാഗമെങ്കിലും സമ്പാദ്യത്തിലേക്കോ കടം വീട്ടുന്നതിലേക്കോ ദീർഘകാല നിക്ഷേപത്തിലേക്കോ മാറ്റിയാൽ ക്രമേണ ആ രീതിയ്ക്ക് മാറ്റമുണ്ടാകും. സാമ്പത്തിക സ്വാതന്ത്ര്യം ഒരിക്കലും പണം ചെലവ് ചെയ്യാതിരിക്കല്ല. മറിച്ച് വരവും ചെലവും കൃത്യമായി മാനേജ് ചെയ്യുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

