Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എം.ഐ തുക വീണ്ടും കൂടിയേക്കാം; പലിശനിരക്ക് ഉയർത്താൻ ആർബിഐ; പോക്കറ്റ് ചോരുമോ?

text_fields
bookmark_border
Bank and finance concept representing RBI monetary policy review and potential interest rate hike
cancel

കൊച്ചി: രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമായതോടെ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുക (ഇഎംഐ) ഉയർന്നേക്കുമെന്ന് സൂചന. ഒക്ടോബർ 5 മുതൽ 7 വരെ നടക്കുന്ന അടുത്ത പണനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശനിരക്കുകൾ വർധിപ്പിച്ചേക്കും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് തുകയോ കാലാവധിയോ വർധിക്കാൻ സാധ്യതയേറി.

പലിശനിരക്കിൽ 0.25 ശതമാനം വർധന വരുത്തി 5.5 ശതമാനമാക്കാനാണ് ആർബിഐ ആലോചിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഡിസംബറിലും സമാന രീതിയിൽ നിരക്ക് കൂട്ടാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് സർവേയും വ്യക്തമാക്കുന്നുണ്ട്. 2023 ഫെബ്രുവരിക്കും ശേഷം ഇതുവരെ പലിശനിരക്ക് ഉയർത്തിയിട്ടില്ല. എന്നാൽ പണപ്പെരുപ്പം ആർബിഐയുടെ സഹനപരിധിയായ 4 ശതമാനത്തിനു മുകളിൽ തന്നെ തുടരുന്നതാണ് നിലവിലെ കടുത്ത തീരുമാനത്തിന് ബാങ്കിനെ പ്രേരിപ്പിക്കുന്നത്.

ഇഎംഐയെയും നിക്ഷേപങ്ങളെയും എങ്ങനെ ബാധിക്കും?

റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടുന്നതോടെ വാണിജ്യ ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് കടമെടുക്കാനുള്ള ചെലവ് കൂടുകയും, ഈ അധിക ബാധ്യത ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് കൈമാറുകയും ചെയ്യും. ഇതോടെ നിലവിൽ വായ്പയെടുത്തവരുടെ ഇഎംഐ തുക ഉയരുകയോ തിരിച്ചടയ്ക്കേണ്ട കാലാവധി നീളുകയോ ചെയ്യും. പുതിയതായി വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും വായ്പകൾക്ക് ചെലവേറും. എന്നാൽ വായ്പക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കം ബാങ്ക് നിക്ഷേപകർക്ക് അനുകൂലമാണ്. ബാങ്ക് നിക്ഷേപങ്ങൾക്കും സ്ഥിരനിക്ഷേപങ്ങൾക്കും (FD) ഉയർന്ന പലിശ ലഭിക്കുമെന്നതിനാൽ നിക്ഷേപകർക്ക് ഈ നീക്കം ആശ്വാസമേകും.

ആഗോള സാഹചര്യവും കമ്പനികളുടെ നീക്കവും

ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില വർധിച്ചതും ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് യുഎസ് ഫെഡറൽ റിസർവ് അടക്കം പല വിദേശ കേന്ദ്രബാങ്കുകളും പലിശനിരക്ക് ഉയർത്തിക്കഴിഞ്ഞു. അവിടെ ഇനിയും നിരക്ക് വർധനയ്ക്ക് സാധ്യതയുണ്ട്. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇക്കൊല്ലം 6 ശതമാനത്തോളം ഇടിഞ്ഞ സാഹചര്യത്തിൽ, വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാനും രൂപയുടെ മൂല്യം പിടിച്ചുനിർത്താനും പലിശനിരക്ക് കൂട്ടിയേ മതിയാകൂ എന്ന് എസ്ബിഐ റിസർച്ച് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം കുറഞ്ഞത് രണ്ടു തവണയെങ്കിലും നിരക്ക് വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിരക്ക് കൂട്ടുമെന്ന വ്യക്തമായ സൂചന ഓഗസ്റ്റിലെ യോഗത്തിൽ തന്നെ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയും നൽകിയിരുന്നു.

അതേസമയം, പലിശനിരക്ക് ഉയർന്നാൽ ബാങ്കുകളിൽ നിന്നുള്ള കടമെടുപ്പ് ചെലവേറുമെന്നതിനാൽ, പ്രഖ്യാപനത്തിന് മുൻപ് തന്നെ ബോണ്ട് വിൽപനയിലൂടെ വൻതുക സമാഹരിക്കാൻ പ്രമുഖ കമ്പനികൾ നീക്കം തുടങ്ങി. ഒക്ടോബർ ഏഴിന് മുൻപായി റിലയൻസ് ഇൻഡസ്ട്രീസ്, വേദാന്ത, ഡൽഹി ഇന്റർനാഷണൽ എയർപോർട്ട്, അദാനി എയർപോർട്ട് ഹോൾഡിങ്സ്, ജെഎസ്ഡബ്ല്യു എനർജി തുടങ്ങിയ വൻകിട കമ്പനികൾ ചേർന്ന് 29,000 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RBI Interest Rate Hike Expected: EMI May Increase as Inflation Concerns Rise
Next Story