പാ​ൻ ന​മ്പ​റും ബാ​ങ്ക്​ അ​ക്കൗ​ണ്ടും ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

02:41 AM
08/04/2017

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടും പാൻ  നമ്പറും ബന്ധിപ്പിക്കാനുള്ള തീയതി ജൂൺ  30വരെ നീട്ടി. ബാങ്കുകളിലും പോസ്റ്റ്ഒാഫിസിലും  സേവിങ്സ് അക്കൗണ്ടുള്ളവർ ഫെബ്രുവരി 28ന് മുമ്പ് പാൻ നമ്പർ നിർബന്ധമായും നൽകണമെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചിരുന്നു. പാൻ കാർഡ്  ലഭിക്കാത്തവർ േഫാറം 60 പ്രകാരമുള്ള  സത്യവാങ്മൂലം നൽകണമെന്നൂം  നിർദേശം നൽകിയിരുന്നു. ഇതിെൻറ തീയതികളാണ് നീട്ടിയത്. ബാങ്കുകളിൽ  പാൻ നമ്പർ നൽകാത്തവരുടെ  അക്കൗണ്ടുകൾ മരവിപ്പിക്കാനോ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനോ ആണ് കേന്ദ്രം ആലോചിക്കുന്നത്.

 

Loading...
COMMENTS