Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഇ.പി.എഫ്.ഒ പെൻഷൻ...

ഇ.പി.എഫ്.ഒ പെൻഷൻ മുടങ്ങിയോ‍‍? 6 ലളിതമായ ഘട്ടങ്ങളിലൂടെ വീട്ടിലിരുന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രശ്നം പരിഹരിക്കാം

text_fields
bookmark_border
ഇ.പി.എഫ്.ഒ പെൻഷൻ മുടങ്ങിയോ‍‍? 6 ലളിതമായ ഘട്ടങ്ങളിലൂടെ വീട്ടിലിരുന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രശ്നം പരിഹരിക്കാം
cancel

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇപി.എഫ്.ഒ പെൻഷൻ വരുന്നത് നിലച്ചുപോയിട്ടുണ്ടെങ്കിൽ, അതിനൊരു പ്രധാന കാരണം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) അഥവാ 'ജീവൻ പ്രമാൺ' സമർപ്പിക്കാത്തതായിരിക്കാം. എന്നാൽ, ഈ പ്രക്രിയ പൂർത്തിയാക്കാൻ ഇനി ഓഫിസുകളിൽ നേരിട്ട് പോകേണ്ടതില്ല. വീട്ടിലിരുന്ന് തന്നെ സർട്ടിഫിക്കറ്റ് സമർപ്പിക്കാനോ, അല്ലെങ്കിൽ സൗജന്യമായി വീട്ടിലെത്തി സേവനം നൽകുന്ന സംവിധാനം ഉപയോഗിക്കാനോ ഇപ്പോൾ സാധിക്കും.

ജീവൻ പ്രമാൺ കൃത്യസമയത്ത് സമർപ്പിക്കാൻ ഇ.പി.എഫ്.ഒയുടെ നിർദേശം

ജീവൻ പ്രമാൺ സമർപ്പിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. ഒരു ഫോൺ കോളിലൂടെ വീട്ടിലെത്തുന്ന സേവനം ഷെഡ്യൂൾ ചെയ്യാമെന്നാണ് ഇ.പി.എഫ്.ഒ അറിയിച്ചിരിക്കുന്നത്. എല്ലാ ഇ.പി.എഫ്.ഒ പെൻഷൻകാരും തടസമില്ലാതെ പെൻഷൻ ലഭിക്കുന്നതിനായി എല്ലാ വർഷവും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ഇപിഎഫ്ഒയിലെ റീജിയണൽ പി.എഫ് കമ്മീഷനർ അലോക് യാദവ് വ്യക്തമാക്കിയിരിക്കുന്നത്. പെൻഷൻ ലഭിക്കുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്നുള്ളതിന്‍റെ തെളിവാണ് ഈ സർട്ടിഫിക്കറ്റ്. സമർപ്പിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് ഇതിന് സാധുതയുള്ളത്.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്‍റെ കാലാവധി പരിശോധിക്കുന്നത് എങ്ങനെ?

ഇ.പി.എഫ്.ഒ വെബ്സൈറ്റിലെ പെൻഷനേഴ്സ് പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്‍റെ സാധുത പരിശോധിക്കാം. അടുത്ത സർട്ടിഫിക്കറ്റ് എപ്പോഴാണ് സമർപ്പിക്കേണ്ടതെന്ന് ഇതിലൂടെ അറിയാൻ സാധിക്കും.

വീട്ടിലിരുന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട വിധം:

സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് ഈ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാം.

  • ആദ്യം UMANG ആപ്പും Aadhaar Face RD ആപ്പും ഡൗൺലോഡ് ചെയ്യുക.
  • UMANG ആപ്പ് തുറന്ന് 'ജീവൻ പ്രമാൺ സർട്ടിഫിക്കറ്റ്' സെക്ഷനിൽ പോകുക. 'Generate Life Certificate' തെരഞ്ഞെടുത്ത് 'Face Authentication' ഓപ്ഷൻ നൽകുക.
  • നിങ്ങളുടെ [അധാർ നമ്പർ റെഡാക്റ്റഡ്] (Aadhaar Number) നമ്പറും മൊബൈൽ നമ്പറും നൽകുക, തുടർന്ന് ഫോണിൽ ലഭിക്കുന്ന ഒ.ടി.പി (OTP) വെരിഫൈ ചെയ്യുക.
  • പിപിഒ (PPO) നമ്പർ, സാങ്ക്ഷനിങ് അതോറിറ്റി, ബാങ്ക് പേര്, അക്കൗണ്ട് നമ്പർ എന്നിവ പൂരിപ്പിക്കുക. പുനർനിയമനം (Re-employed), പുനർവിവാഹം (Remarried) എന്നീ ഓപ്ഷനുകൾ ശരിയായി തിരഞ്ഞെടുക്കുക. ചെക്ക്ബോക്സിൽ ടിക്ക് ചെയ്ത്, കാമറ ഉപയോഗിക്കാൻ Aadhaar Face RD ആപ്പിന് അനുമതി നൽകുക.
  • നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക. ഇതോടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വിജയകരമായി സമർപ്പിക്കപ്പെടും.

സൗജന്യ ഡോർസ്റ്റെപ്പ് സേവനവും ലഭ്യമാണ്

ഈ പ്രക്രിയ സ്വയം ചെയ്യാൻ കഴിയാത്ത പെൻഷൻകാർക്കായി, ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കുമായി (IPPB) സഹകരിച്ച് ഇ.പി.എഫ്.ഒ സൗജന്യ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം ഉപയോഗിക്കുന്നതിനായി 0000 202 9000 എന്ന ടോൾ-ഫ്രീ നമ്പറിൽ വിളിച്ചാൽ മതി. ഐ.പി.പി.ബി (IPPB) ഡാക് സേവക് വീട്ടിലെത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFpensiononline applicationLife certificatedigital certificate
News Summary - online digital certificate application
Next Story