Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നോ യുപിഐ ഡേ’ പിൻവലിച്ചു ; വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് നിർമല സീതാരാമൻ

text_fields
bookmark_border
https://www.madhyamam.com/tags/upi-payments
cancel

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഒക്ടോബർ 2-ന് നടത്താനിരുന്ന 'നോ യുപിഐ ഡേ' പ്രതിഷേധം വ്യാപാരി സംഘടനകൾ പിൻവലിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി നടത്തിയ നിർണായക ചർച്ചക്ക് ശേഷമാണ് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ (AIMRA), ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ (AICPDF) എന്നീ സംഘടനകൾ സംയുക്തമായി തീരുമാനമെടുത്തത്.

വ്യാപാരികളുടെ ആശങ്കകൾക്ക് അനുകൂലമായ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ചർച്ചക്ക് നേതൃത്വം നൽകിയ സിഎഐടി (CAIT) ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൽ, എഐഎംആർഎ അധ്യക്ഷൻ കൈലാഷ് ലഖിയാനി എന്നിവർ അറിയിച്ചു.വിപണി സജീവമാകുന്ന ഉത്സവ സീസൺ പ്രമാണിച്ചും പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനും നിലവിൽ തീരുമാനിച്ചിട്ടുള്ള യുപിഐ എംഡിആർ നിരക്കുകൾ തൽക്കാലം നടപ്പിലാക്കരുതെന്ന് പ്രതിനിധി സംഘം ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.

ഉടൻ തന്നെ 0.40 ശതമാനം ചാർജ് ഈടാക്കുന്നതിന് പകരം ആദ്യഘട്ടത്തിൽ ഇത് 0.20 ശതമാനമായി പരിമിതപ്പെടുത്തണമെന്നും ഘട്ടംഘട്ടമായി മാത്രമേ വർദ്ധിപ്പിക്കാവൂ എന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം. കൂടാതെ, നിലവിലെ 1 ലക്ഷം രൂപയുടെ പരിധി 5 ലക്ഷമായി ഉയർത്തണമെന്നും വ്യാപാരികൾ തമ്മിലുള്ള മർച്ചന്റ് ടു മർച്ചന്റ് ഇടപാടുകളെ ഈ ചാർജിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം വിശദമായി പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് ധനകാര്യ മന്ത്രി ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി നടത്താനിരുന്ന ഡിജിറ്റൽ ബഹിഷ്‌കരണ സമരം പിൻവലിക്കാൻ വ്യാപാരികൾ തയ്യാറായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No UPI Day Protest Withdrawn
Next Story