Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightപി.എഫ് പിൻവലിക്കൽ;...

പി.എഫ് പിൻവലിക്കൽ; അപേക്ഷയിൽ നടപടിയെടുക്കാൻ 20 ദിവസത്തിനു മുകളിൽ ആയാൽ 12 ശതമാനം പിഴപ്പലിശ; അറിയാം പുതിയ മാറ്റങ്ങൾ

text_fields
bookmark_border
പി.എഫ് പിൻവലിക്കൽ; അപേക്ഷയിൽ നടപടിയെടുക്കാൻ 20 ദിവസത്തിനു മുകളിൽ ആയാൽ 12 ശതമാനം പിഴപ്പലിശ; അറിയാം  പുതിയ മാറ്റങ്ങൾ
cancel

ന്യൂഡൽഹി: ഇ.പി.എഫ്.ഒ ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ പി.എഫ് പിൻവലിക്കൽ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ നിയമങ്ങൾ.

പ്രധാന മാറ്റങ്ങൾ ഇവയാണ്

വേഗത്തിലുള്ള സെറ്റിൽമെന്‍റ്: പി.എഫ് പിൻവലിക്കാനുള്ള അപേക്ഷകൾ ഇനി മൂന്ന് ദിവസത്തിനുള്ളിൽ തീർപ്പാക്കണം. 20 ദിവസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് 12% പിഴപ്പലിശ ഈടാക്കും.

തൊഴിൽ നഷ്ടപ്പെട്ടാൽ: ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, പി.എഫ് ബാലൻസിന്‍റെ 75% വരെ ഉടൻ തന്നെ പിൻവലിക്കാൻ തൊഴിലാളികൾക്ക് സാധിക്കും.

പിൻവലിക്കൽ വിഭാഗങ്ങൾ: നേരത്തെ 13 വിഭാഗങ്ങളിലായിരുന്ന പിൻവലിക്കൽ സൗകര്യം. ഇത് അസുഖം, വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി മാത്രം കുറച്ചു.

സേവന കാലാവധി: വിവിധ പിൻവലിക്കലുകൾക്കുള്ള കുറഞ്ഞ സേവന കാലാവധി ഏഴ് വർഷത്തിൽ നിന്ന് 12 മാസമായി കുറച്ചു.

ഭവന വായ്പയും നിർമാണവും: വീട് വാങ്ങുന്നതിനും, പ്ലോട്ട് വാങ്ങുന്നതിനും, വീട് നിർമിക്കുന്നതിനും, വായ്പ തിരിച്ചടക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പി.എഫ് തുക ഉപയോഗിക്കാം.

പൂർണമായ തുക: പിൻവലിക്കാൻ അർഹതയുള്ള തുകയിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയും ഉൾപ്പെടും. എന്നാൽ, അടിസ്ഥാന വേതനത്തിന്‍റെ 12% എന്ന നിർബന്ധിത വിഹിതത്തിൽ മാറ്റമില്ല.

ഡിജിറ്റൽവൽക്കരണം: മുഴുവൻ പ്രക്രിയയും പൂർണമായും ഡിജിറ്റലാക്കി മാറ്റി.

തൊഴിൽ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച്, പഴയ ഇ.പി.എഫ്, പെൻഷൻ, ഇൻഷുറൻസ് പദ്ധതികൾക്ക് പകരമായി സോഷ്യൽ സെക്യൂരിറ്റി കോഡിന് കീഴിൽ പുതിയ സ്‌കീമുകൾ (Employees' Provident Funds Scheme, 2026, Employees' Pension Scheme, 2026, Employees' Deposit-Linked Insurance Scheme, 2026) പ്രാബല്യത്തിൽ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:provident fundfineepfo withdrawalpersonal finance
News Summary - new updates in provident fund
Next Story