Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി.ഐ ട്രാൻസാക്ഷൻ പരാജയപ്പെട്ടിട്ടും പണം നഷ്ടമായോ; റീഫണ്ട് ലഭിക്കാനുള്ള വഴികൾ അറിയാം

text_fields
bookmark_border
യു.പി.ഐ ട്രാൻസാക്ഷൻ പരാജയപ്പെട്ടിട്ടും പണം നഷ്ടമായോ; റീഫണ്ട് ലഭിക്കാനുള്ള വഴികൾ അറിയാം
cancel

യു.പി.ഐ പേയ്‌മെന്റ് പല കാരണങ്ങളാൽ പരാജയപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയും അയച്ചയാൾക്ക് ലഭിക്കാതിരിക്കുകയും ചെയ്താൽ എന്തുചെയ്യും? സാധാരണയായി ഇത്തരം ഇടപാടുകളുടെ പണം ബാങ്കുകൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തിരിച്ചയക്കണം. നിശ്ചിത സമയത്തിനുള്ളിൽ ബാങ്ക് തുക റീഫണ്ട് ചെയ്തില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഓരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

ഇങ്ങനെ നിശ്ചിത സമയത്ത് റീഫണ്ട് ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ട നടപടികൾ അറിയാം. പണം അടക്കാൻ ഉപയോഗിച്ച യു.പി.ഐ ആപ്പ് ഉപയോഗിച്ച് ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ പേയ്‌മെന്റ് സ്റ്റാറ്റസ് പരിശോധിക്കുകയാണ് ആദ്യം പടി. പേയ്മെന്റ് വിജയിച്ചോ, പെൻഡിങ്ങിലാണോ, അതോ പരാജയപ്പെട്ടോ എന്ന് ഉറപ്പ് വരുത്തുക. സ്റ്റാറ്റസ് വ്യക്തമല്ലെങ്കിൽ ഉടൻ വീണ്ടും പണം അടയ്ക്കരുത്.

ട്രാൻസാക്ഷൻ റഫറൻസ് നമ്പർ അല്ലെങ്കിൽ യു.പി.ഐ ട്രാൻസാക്ഷൻ ഐഡി, തീയതി, സമയം, തുക എന്നിവ സൂക്ഷിക്കുകയും വേണം. ട്രാൻസാക്ഷൻ സ്റ്റാറ്റസിന്റെയും ബാങ്ക് ഡെബിറ്റ് എൻട്രിയുടെയും സ്ക്രീൻഷോട്ടുകൾ എടുക്കുക. ബാങ്കിലോ പേയ്മെന്റ് ആപ്പിലോ പരാതി നൽകാൻ ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.

യു.പി.ഐ ആപ്പ് വഴി പരാതി അറിയിക്കലാണ് അടുത്തതായി ചെയ്യേണ്ടത്. അതിനായി പരാജയപ്പെട്ട ഇടപാട് തുറന്ന് ഹെൽപ്പ്, സപ്പോർട്ട് അല്ലെങ്കിൽ തർക്കം എന്ന ഓപ്ഷൻ നോക്കുക. പ്രശ്നം തെരഞ്ഞെടുത്ത് പരാതി സമർപ്പിക്കുക. ഫോളോ-അപ്പിനായി പരാതി റഫറൻസ് നമ്പർ സൂക്ഷിക്കുകയും വേണം.

എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ തുക ഡെബിറ്റ് ചെയ്ത ബാങ്കുമായി ബന്ധപ്പെടുകയാണ് അടുത്ത ഘട്ടം. ട്രാൻസാക്ഷൻ ഐഡിയും പരാതി റഫറൻസ് നമ്പറും നൽകി റീഫണ്ട് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ച് മനസിലാക്കുക. റീഫണ്ട് ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ബാങ്ക് സ്റ്റേറ്റ്മെന്റും പരിശോധിക്കേണ്ടതുണ്ട്. റീഫണ്ടിന് ബാങ്ക് സമയപരിധി പാലിച്ചില്ലെങ്കിൽ കാലതാമസത്തിന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാവുന്നതാണ്. ഓരോ ദിവസം 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കണം. ലഭിച്ചില്ലെങ്കിൽ ബാങ്കിന്റെ പരാതി പരിഹാര വിഭാഗത്തെ സമീപിക്കുക. ബാങ്ക് പരാതി പരിഹരിച്ചില്ലെങ്കിൽ https://cms.rbi.org.in വഴി ആർ.ബി.ഐക്ക് പരാതി നൽകാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Money deducted but UPI payment failed? Know your refund rights and how to complain
Next Story