കല്യാണം കഴിക്കുന്നവർക്ക് സർക്കാർ 70,000 രൂപ നൽകും: അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് നൽകുന്ന ധനസഹായ പദ്ധതി മംഗല്യ സമുന്നതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അർഹരായവർക്ക് ഒറ്റത്തവണയായി 70,000 രൂപയാണ് ധനസഹായം നൽകുന്നത്. കേരള സംസ്ഥാന മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നവംബർ 30ആണ് അവസാന തീയതി. https://kswcfc.org/ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പ്രധാന നിബന്ധനകൾ
• വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
• റേഷൻ കാർഡ്: മുൻഗണനാ വിഭാഗത്തിലോ എ.വൈ.എവൈ വിഭാഗത്തിലോ ഉള്ളവരായിരിക്കണം.
• പ്രായപരിധി: വിവാഹിതയാകുന്ന പെൺകുട്ടിക്ക് നിശ്ചിത പ്രായപരിധി ഉണ്ടായിരിക്കണം (പെൺകുട്ടികളുടെ വിവാഹ പ്രായം നിയമപ്രകാരം 18/21 വയസ്). മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ
• വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• വരുമാന സർട്ടിഫിക്കറ്റ്
• പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

