ഇ.എം.ഐ മുടങ്ങിയോ? പേടിക്കണ്ട, ബാങ്കിന്റെയും റിക്കവറി ഏജന്റുമാരുടെയും മുന്നിൽ നിങ്ങൾക്കുമുണ്ട് ചില അവകാശങ്ങൾ!
text_fieldsലോണിന്റെ തിരിച്ചടവ് മുടങ്ങിയാൽ വായ്പാദാതാവിൽ നിന്ന് നിങ്ങളം തേടിയെത്തുന്ന കോളുകളെ ഭയക്കുന്നതിനു മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന ചില അവകാശങ്ങൾ അറിഞ്ഞിരിക്കാം.
ലോൺ തിരിച്ചടവ് മുടങ്ങിയാൽ റിക്കവറി ഏജന്റുമാർ നിങ്ങളെ ബന്ധപ്പെടുന്നത് സാധാരണമാണ്. എന്നാൽ, വായപ എടുത്തവർക്ക് ഭീഷണിപ്പെടുത്താനോ അസഭ്യം പറയാനോ പൊതുസ്ഥലങ്ങളിൽ അപമാനിക്കാനോ അവർക്ക് അവകാശമില്ല. രാവിലെ 9 മണിക്ക് മുമ്പോ വൈകിട്ട് 6 മണിക്ക് ശേഷമോ നിരന്തരം ഫോൺ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ആർ.ബി.ഐ നിർദേശമുണ്ട്. നിങ്ങൾക്ക് ഭീഷണികൾ നേരിടേണ്ടി വന്നാൽ കോളുകളുടെയും സന്ദേശങ്ങളുടെയും രേഖകൾ സൂക്ഷിക്കുക. ഏജന്റ് ആരാണെന്നും ഏത് ബാങ്കിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നും ചോദിച്ചറിഞ്ഞ ശേഷം ബാങ്കിന്റെ ഔദ്യോഗിക പരാതി പരിഹാര വിഭാഗത്തിന് പരാതി നൽകാം.
കുടിശ്ശിക തിരിച്ചുപിടിക്കാൻ ബാങ്കിന് നിയമപരമായ നടപടികൾ സ്വീകരിക്കാമെങ്കിലും ഇ.എം.ഐ അടച്ചില്ലെന്ന കാരണം കൊണ്ട് മാത്രം ബാങ്കിന് പെട്ടെന്ന് സ്വത്ത് കൈവശപ്പെടുത്താനോ വിൽക്കാനോ സാധിക്കില്ലെന്ന കാര്യം നമ്മൾ തിരിച്ചറിയണം. ഈടുള്ള വായ്പകളുടെ കാര്യത്തിൽ, സർഫാസി (SARFAESI) നിയമം പോലുള്ള നിയമപരമായ നടപടിക്രമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ബാങ്കുകൾക്ക് മുന്നോട്ട് പോകാൻ സാധിക്കൂ.
വായ്പ തിരിച്ചടവിൽ വീഴ്ച വരുമ്പോൾ കരാർ അനുസരിച്ചോ അല്ലെങ്കിൽ ന്യായമായ സമയപരിധിക്കുള്ളിലോ ബാങ്ക് കൃത്യമായ നോട്ടീസ് നൽകേണ്ടതുണ്ട്. നോട്ടീസ് ലഭിച്ചാൽ അത് അവഗണിക്കാതിരിക്കുക. തുകയിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാങ്കിൽ നിന്ന് കുടിശ്ശികയുടെ വിവരങ്ങളും രേഖകളും എഴുതി ചോദിച്ചു വാങ്ങാനും ശ്രദ്ധിക്കണം.
ഇനി തിരിച്ചടവ് മുടങ്ങിയാൽ എന്തുചെയ്യണം എന്നതാണ് പ്രധാന ചോദ്യം. ബാങ്കിന്റെ കോളുകൾ അവഗണിക്കുന്നതിന് പകരം, ജോലി നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ചെയ്താൽ എത്രയും പെട്ടെന്ന് ബാങ്കിനെ സമീപിച്ച് സാഹചര്യം വിശദീകരിക്കുകയാണ് ആദ്യ പടി. ഇതിലൂടെ ലോൺ പുനസംഘടിപ്പിക്കാനോ തിരിച്ചടവ് വ്യവസ്ഥകൾ മാറ്റാനോ ഉള്ള സാധ്യതകളെക്കുറിച്ച് ബാങ്കുമായി സംസാരിക്കാം സാധിക്കും. എല്ലാ ആശയവിനിമയങ്ങളും എഴുത്തുരൂപത്തിൽ സൂക്ഷിക്കുക എന്നതും പ്രധാനമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

