സേവിങ്സ് അക്കൗണ്ടിലെ നിങ്ങളുടെ പണം സുരക്ഷിതമാണോ?
text_fieldsനിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്നാണ് അധികം ആൾക്കാരും വിശ്വസിക്കുന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ അഭിഷേക് വാലിയ പറയുന്നു. 35 വയസ്സുള്ള തന്‍റെ ക്ലൈന്‍റ് ഒരിക്കൽ പറഞ്ഞത് മ്യൂച്വൽ ഫണ്ടിൽ അപകട സാധ്യത കൂടുതലാണ്, ഞാൻ സമ്പാദ്യം സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നാണത്രെ. ഇനി എവിടെയാണ് താങ്കൾ പണം സൂക്ഷിക്കാൻ പോകുന്നതെന്ന ചോദ്യത്തിന് സേവിങ്സ് അക്കൗണ്ടെന്ന് പറയാൻ അയാൾ രണ്ടാമതൊന്ന് ആലോചിച്ചില്ല. എന്നാൽ സേവിങ്സ് അക്കൗണ്ട് വഴി പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വാലിയ പറയുന്നത്.
ഇന്ത്യയിലെ പണപ്പെരുപ്പം നിലവിൽ ഏകദേശം 6% ആണ്, അതേസമയം മിക്ക സേവിങ്സ് അക്കൗണ്ടുകളും 2–3% പലിശ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇതിനർത്ഥം നിങ്ങളുടെ അക്കൗണ്ടിലെ തുക അതേപടി തുടർന്നാലും, അതിന്റെ യഥാർത്ഥ മൂല്യം എല്ലാ വർഷവും കുറയുന്നു എന്നാണ്. നിങ്ങളുടെ പണത്തിന്‍റെ വാങ്ങൽ ശേഷി കുറച്ച് കൊണ്ട് പണപ്പെരുപ്പം പിന്നണിയിൽ പ്രവർത്തിക്കുന്നത് ആരും തിരിച്ചറിയുന്നില്ലെന്ന് വാലിയ കൂട്ടിച്ചേർത്തു.
ഉയർന്ന അപകടസാധ്യതയുള്ള ഓപ്ഷനുകളിലേക്ക് ക്ലൈന്‍റിനെ തള്ളി വിടുന്നതിനുപകരം, വാലിയ ഒരു സന്തുലിത സമീപനമാണ് നിർദ്ദേശിക്കുന്നത്. 3 ലക്ഷം രൂപ എമർജൻസി ഫണ്ടായി ഉപയോഗിക്കാതെ സൂക്ഷിച്ചു. അതേസമയം 7 ലക്ഷം രൂപ ഹ്രസ്വകാല ഡെബ്റ്റ് ഫണ്ടുകളുടെയും ഇൻഡെക്സ് ഫണ്ടുകളുടെയും മിശ്രിതത്തിലേക്ക് മാറ്റി. ഇതിന്‍റെ ഫലം ഒരു വർഷത്തിനുള്ളിൽ വ്യക്തമായിരുന്നു.
മുഴുവൻ തുകയും ഒരു സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചതിലൂടെയും വലിയ റിസ്‌കുകൾ എടുക്കാതെയും സമ്പാദിക്കുമായിരുന്നതിനേക്കാൾ ഏകദേശം 60,000 രൂപ കൂടുതൽ ക്ലൈന്‍റ് മറ്റ് നിക്ഷേപങ്ങളിലൂടെ സമ്പാദിച്ചു. പണം കൊണ്ട് ഒന്നും ചെയ്യാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ തീരുമാനമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഈ മാനസികാവസ്ഥ വലിയ നഷ്ടത്തിന് കാരണമാകും. പണപ്പെരുപ്പം നമ്മളറിയാതെ തന്നെ സമ്പത്തിനെ ചോർത്തുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സേവിങ്സ് അക്കൗണ്ടിൽ വലിയ തുകകൾ വെറുതെ വെക്കുന്നത് സുരക്ഷിതമാണെന്ന് തോന്നിയേക്കാം, എന്നാൽ കാലക്രമേണ അത് ചോർന്നു പോകുന്നത് നിങ്ങൾ പോലും അറിയില്ല. കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപ ഓപ്ഷനുകൾ പോലും നിങ്ങളുടെ പണം വളരാൻ സഹായിക്കുകയും പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

