Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഷുറൻസ് പ്രീമിയം അറിയാൻ ഫോൺ നമ്പർ നൽകണ്ടേ? 'ഡാർക്ക് പാറ്റേണുകൾ' തടയാൻ പുതിയ നിയമവുമായി ഐ.ആർ.ഡി.എ.ഐ

text_fields
bookmark_border
ഇൻഷുറൻസ് പ്രീമിയം അറിയാൻ ഫോൺ നമ്പർ നൽകണ്ടേ? ഡാർക്ക് പാറ്റേണുകൾ തടയാൻ പുതിയ നിയമവുമായി ഐ.ആർ.ഡി.എ.ഐ
cancel

ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ നൽകാതെ തന്നെ ഇൻഷുറൻസ് പോളിസികളുടെ സവിശേഷതകളും വിലയും ഗുണനിലവാരവും സംബന്ധിച്ച വിവരങ്ങൾ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ലഭ്യമാക്കണമെന്ന് ഐ.ആ.ർഡി.എ.ഐ വ്യക്തമാക്കി. ആരോഗ്യ-ജീവൻ ഇൻഷുറൻസ് പോളിസികൾക്കായി തിരയുന്ന ഒരാൾക്ക് ലഭ്യമായ പോളിസി ഓപ്ഷനുകളും അവയുടെ വിലയും അറിയാൻ മാത്രം മൊബൈൽ നമ്പറോ മറ്റ് വ്യക്തിഗത വിവരങ്ങളോ നൽകേണ്ടതില്ല.

ഉൽപ്പന്നങ്ങളുടെ വിവരങ്ങളും വിലയും കാണിക്കുന്നതിന് മുമ്പായി ഉപഭോക്താക്കളോട് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന നിലവിലെ രീതിയെ റെഗുലേറ്റർ പ്രത്യേകം ചൂണ്ടിക്കാണിച്ചു. മിക്ക ഇൻഷുറൻസ് കമ്പനികളുടെയും വിതരണക്കാരുടെയും വെബ്സൈറ്റുകളിൽ കാണുന്ന 'ഡാർക്ക് പാറ്റേണുകളിൽ'ഒന്നാണിതെന്നും 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണെന്നും ഐ.ആർ.ഡി.എ.ഐ പറഞ്ഞു.

എന്താണ് ഡാർക്ക് പാറ്റേൺ?

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ, സ്വാധീനിക്കാനോ അല്ലെങ്കിൽ അവർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിക്കാനോ ലക്ഷ്യമിട്ടുള്ള വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് ഡിസൈനുകളെയാണ് ഡാർക്ക് പാറ്റേണുകൾ എന്ന് വിളിക്കുന്നത്. പോളിസി വിവരങ്ങളും വിലയും കാണിക്കുന്നതിന് മുമ്പ് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നത് ഇതിനൊരു ഉദാഹരണമാണ്. പുതിയ നിർദ്ദേശം നടപ്പിലായാൽ, ഇൻഷുറൻസ് കമ്പനികൾക്ക് ഫോൺ നമ്പറോ ഇമെയിൽ വിലാസമോ നൽകുന്നതിന് മുമ്പ് തന്നെ ഒരു പോളിസിക്ക് എത്ര രൂപ ചെലവാകുമെന്ന് ഉപഭോക്താക്കൾക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും.

നിലവിൽ, ഓൺലൈനായി പോളിസികൾ താരതമ്യം ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങൾക്ക് താല്പര്യമുണ്ടോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ കോൺടാക്റ്റ് വിവരങ്ങൾ നൽകേണ്ടി വരുന്നുണ്ട്. പുതിയ രീതി വരുന്നതോടെ ഉൽപ്പന്നങ്ങളെക്കുറിച്ചും വിലയെക്കുറിച്ചുമുള്ള വിവരങ്ങൾ ആദ്യം ലഭിക്കുകയും, പിന്നീട് ഇൻഷുറൻസ് വാങ്ങുന്ന ഘട്ടത്തിൽ മാത്രം വ്യക്തിഗത വിവരങ്ങൾ നൽകുകയും ചെയ്താൽ മതിയാകും. ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള അനാവശ്യമായ സെയിൽസ് കോളുകൾ ഒഴിവാക്കാനും ഇത് സഹായിക്കും.

ഈ നിർദ്ദേശം ഇതുവരെ അന്തിമ നിയമമായി മാറിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കിയ ഐ.ആർ.ഡി.എ.ഐ ഒക്ടോബർ 25 വരെ ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്തിമ നിയമങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. കൂടാതെ, ഇൻഷുറൻസ് വിതരണത്തിൽ വലിയൊരു അഴിച്ചുപണിക്കും റെഗുലേറ്റർ ലക്ഷ്യമിടുന്നുണ്ട്. ഇൻഷുറൻസ് വിതരണക്കാരെ ഇൻഷുറൻസ് ഡിസ്ട്രിബ്യൂഷൻ എന്റിറ്റീസ്, ഇൻഷുറൻസ് ഡിസ്ട്രിബ്യൂഷൻ പേഴ്സൺസ്, മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാൻ നിർദ്ദേശമുണ്ട്. എക്സ്പെൻസ് ഓഫ് മാനേജ്മെന്റ് ചട്ടക്കൂട് പരിഷ്കരിക്കാനും കമ്മീഷൻ പരിധികൾ ക്രമീകരിക്കുന്ന രീതിയിൽ മാറ്റം വരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വിതരണക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കൾക്കുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ

ഈ നിർദ്ദേശങ്ങൾ നടപ്പിലായാൽ ഓൺലൈനായി ഇൻഷുറൻസ് എടുക്കുന്നവരിൽ താഴെ പറയുന്ന പ്രധാന മാറ്റങ്ങൾ ഉണ്ടാകും:

  • വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കാതെ തന്നെ പോളിസിയുടെ സവിശേഷതകൾ അറിയാൻ കഴിയും.
  • ഫോൺ നമ്പറോ കോൺടാക്റ്റ് വിവരങ്ങളോ ചോദിക്കാതെ ഇൻഷുറൻസ് പ്രീമിയം തുക പ്രദർശിപ്പിക്കും.
  • പോളിസി വിവരങ്ങളും മറ്റ് അനുബന്ധ കാര്യങ്ങളും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ നൽകേണ്ടി വരും.
  • ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുന്നതിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ലഭിക്കും.
  • വ്യക്തിഗത വിവരങ്ങൾ നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്ന ചില വെബ്സൈറ്റ് രീതികൾ നിരോധിക്കപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IRDAI comes up with new rules to curb dark patterns
Next Story