Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഈ ലക്ഷണങ്ങൾ നിങ്ങൾക്ക്...

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ സാമ്പത്തിക സ്ഥിരതയുള്ളവരെന്ന് ഉറപ്പിക്കാം

text_fields
bookmark_border
ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ സാമ്പത്തിക സ്ഥിരതയുള്ളവരെന്ന് ഉറപ്പിക്കാം
cancel

ആഡംബര കാറും വലിയ വീടുമാണ് സാമ്പത്തിക വിജയത്തിന്‍റെ ലക്ഷണമായി പലപ്പോഴും കണക്കാക്കുന്നത്. എന്നാൽ ഇത് മാത്രമല്ല. സാമ്പത്തിക വിജയം എന്നത് ഓരോരുത്തർക്കും വ്യത്യസ്തമാണ്. ഇതിൽ പല കാര്യങ്ങളും നിങ്ങളുമായി ചേർന്നുനിൽക്കുന്നുണ്ടെങ്കിൽ മികച്ച സാമ്പത്തിക സ്ഥിതിയിലാണ് നിങ്ങൾ ഉള്ളതെന്ന് കരുതാം.

സാമ്പത്തിക വിജയത്തിന്‍റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുന്നു: വാടക, ഇ.എം.ഐ (EMI), യൂട്ടിലിറ്റി ബില്ലുകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക എന്നിവ അവസാന നിമിഷം പരിഭ്രമിക്കാതെ കൃത്യസമയത്ത് അടക്കാൻ സാധിക്കുന്നു എന്നത് സാമ്പത്തിക സ്ഥിരതയുടെ പ്രധാന ലക്ഷണമാണ്.

അത്യാവശ്യ ഘട്ടങ്ങൾക്കായി കരുതൽ ധനം (Emergency Fund: മെഡിക്കൽ ആവശ്യങ്ങൾ, കാർ അറ്റകുറ്റപ്പണി, ജോലി നഷ്ടപ്പെടൽ തുടങ്ങിയ അപ്രതീക്ഷിത ചെലവുകൾക്കായി നിങ്ങൾ പണം കരുതി വെച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാണ്.

അത്യാവശ്യ കാര്യങ്ങൾക്ക് ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നില്ല: സൗകര്യത്തിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് വേറെ കാര്യം. എന്നാൽ ഗ്രോസറി വാങ്ങാനോ ദൈനംദിന ആവശ്യങ്ങൾക്കോ വേണ്ടി മാത്രം ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കാതിരുന്നാൽ, നിങ്ങളുടെ വരുമാനം നിങ്ങളുടെ ആവശ്യങ്ങൾക്ക് മതിയാകുന്നുണ്ടെന്ന് അർഥം.

കൃത്യമായി സമ്പാദ്യം: ചെറിയ തുകയാണെങ്കിലും ഭാവിയിലേക്ക് വേണ്ടി സ്ഥിരമായി മാറ്റി വെക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന്‍റെയും ദീർഘവീക്ഷണത്തിന്‍റെയും അടയാളമാണ്.

കടബാധ്യതകൾ നിയന്ത്രണവിധേയം: ഭവനവായ്പയോ വിദ്യാഭ്യാസ വായ്പയോ ഉള്ളത് പ്രശ്നമല്ല. എന്നാൽ ആ വായ്പകൾ നിങ്ങളുടെ മാസ വരുമാനത്തിന്‍റെ വലിയൊരു ഭാഗം കവർന്നെടുക്കുന്നില്ലെങ്കിൽ സാമ്പത്തിക സ്ഥിതി മെച്ചമാണ് എന്നാണർഥം.

ചെറിയ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ: അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെറിയ ചെലവുകൾ നിങ്ങളുടെ ബജറ്റിനെ തകിടം മറിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് സുരക്ഷിതമായ ഒരു സാമ്പത്തിക അടിത്തറയുണ്ടെന്ന് പറയാം.

ഭാവിയിലേക്ക് നിക്ഷേപം: മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, റിട്ടയർമെന്‍റ് ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നത് കേവലം പണം സമ്പാദിക്കുക എന്നതിലുപരി, ഭാവിയിലേക്കുള്ള സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കും.

കുറ്റബോധമില്ലാതെ സന്തോഷങ്ങൾക്കായി ചെലവാക്കാം: യാത്രകൾ, പുറത്തുപോയി ഭക്ഷണം കഴിക്കുക, ഹോബികൾ എന്നിവയ്ക്കായി ചെലവാക്കുമ്പോൾ അടുത്ത മാസത്തെ ബില്ലുകളെക്കുറിച്ച് പേടിക്കേണ്ടി വരുന്നില്ലെങ്കിൽ അതൊരു ബാലൻസ്ഡ് ജീവിതമാണ്.

സാമ്പത്തിക ലക്ഷ്യങ്ങൾ: വീട് വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ കാലം തുടങ്ങിയവക്കായി വ്യക്തമായ പ്ലാൻ ഉള്ളവർ സാമ്പത്തികമായി ഭദ്രതയുള്ളവരാണ്.

ആസ്തി: സമ്പാദ്യവും നിക്ഷേപവും കൂടുകയും കടബാധ്യതകൾ കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ പാതയിലാണ്.

പണമല്ല നിങ്ങളുടെ പ്രധാന ആശങ്ക: എല്ലാവർക്കും സാമ്പത്തിക കാര്യങ്ങളിൽ ആശങ്കകളുണ്ടാകാം. എന്നാൽ സാമ്പത്തിക കാര്യങ്ങൾ ഓരോ ദിവസവും നിങ്ങളെ അലട്ടുന്നില്ലെങ്കിൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ.

സാമ്പത്തിക ക്ഷേമത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഘടകം 'മനഃസമാധാനം' ആണ്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ പരിഭ്രാന്തിയില്ലാതെ നേരിടാൻ സാധിക്കുമെന്ന് അറിയുന്നത് ഏത് ആഡംബര വസ്തുക്കളെക്കാളും വിലമതിപ്പുള്ളതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financeBusiness Newspersonal finance
News Summary - indicaters of financial success
Next Story