എട്ടാം ശമ്പള കമ്മീഷൻ: 2026ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണം ഉൾപ്പെടുത്താൻ സർക്കാറിന് നിബന്ധനകളിൽ ഭേദഗതി വരുത്താനാകുമോ?
text_fieldsഎട്ടാം ശമ്പള കമ്മീഷൻ ജീവനക്കാരുടെ യൂനിയനുകളുമായും മറ്റ് ഓഹരി ഉടമകളുമായും അടുത്ത യോഗം രാജസ്ഥാനിൽ ഓഗസ്റ്റ് 31നും തമിഴ്‌നാട്ടിൽ സെപ്റ്റംബർ 7നും നടത്തും. ഭാരത് പെൻഷനർ സമാജ്, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ ജീവനക്കാരുടെ യൂനിയനുകളും സംഘടനകളും എട്ടാം ശമ്പള കമ്മീഷന്‍റെ റഫറൻസ് നിബന്ധനകളിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2026 ജനുവരി 1ന് മുമ്പ് വിരമിച്ച ജീവനക്കാരുടെ പെൻഷനും കുടുംബ പെൻഷനും പരിഷ്കരിക്കണമെന്നാണ് പ്രധാന ആവശ്യം. പെൻഷനെ കേവലം ഒരു സർക്കാർ ചെലവായി കാണാതെ വിരമിച്ച ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയായി കാണണമെന്ന് സംഘടനകൾ വാദിക്കുന്നു. അതിനാൽ ' കോസ്റ്റ് ഓഫ് അൺ ഫണ്ടഡ് നോൺ-കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം' എന്ന പരാമർശം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ശമ്പള കമ്മീഷനുകളിലും ടേംസ് ഓഫ് റഫറൻസ് മാറ്റിയിട്ടുണ്ട്. ചിലപ്പോൾ ഒന്നിൽ കൂടുതൽ തവണയും. 1995നും 1996നും ഇടയിൽ നാല് ഭേദഗതികൾ വരുത്തിയ അഞ്ചാം ശമ്പള കമ്മീഷൻ ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ആറാം ശമ്പള കമ്മീഷനിലും രണ്ട് ഭേദഗതികൾ വരുത്തിയിരുന്നു. ഏഴാം ശമ്പള കമ്മീഷന്‍റെ ടേംസം ഓഫ് റഫറൻസ്, റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടുന്നതിനായി 2015 സെപ്റ്റംബറിലാണ് ഭേദഗതി ചെയ്തത്.
പി.ഐ.ബി പത്രക്കുറിപ്പ് പ്രകാരം 2025 ഒക്ടോബർ 28നാണ് മന്ത്രിസഭ എട്ടാം ശമ്പള കമ്മീഷന്‍റെ ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചത്. കൂടുതൽ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അവ കമ്മീഷന്‍റെ പരിധിയിൽ വരേണ്ടതുമാണെന്ന് സർക്കാർ തീരുമാനിച്ചാൽ ഇത് ഭേദഗതി ചെയ്യാൻ കഴിയും. എങ്കിലും, 2026 ജനുവരി1ന് മുമ്പ് വിരമിച്ചവർക്കായുള്ള പെൻഷൻ പരിഷ്കരണം ഇതിൽ ഉൾപ്പെടുത്തുമോ എന്നത് പൂർണമായും ഒരു നയപരമായ തീരുമാനമാണ്. ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളോ പുതിയ വിവരങ്ങളോ വന്നിട്ടില്ല.
ബി.പി.എസിന്റെയും എ.ഐ.ഡി.ഇ.എഫിന്റെയും ആവശ്യങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിക്കുമോ, അങ്ങനെയാണെങ്കിൽ പെൻഷനർമാരുടെ ജീവിതത്തിൽ എന്ത് അനുകൂല മാറ്റങ്ങളാണുണ്ടാവുക എന്നതിലാണ് അർഹരായ പെൻഷനർമാരുടെ ശ്രദ്ധ ഇപ്പോൾ. ചുരുക്കത്തിൽ, മുൻകാല ശമ്പള കമ്മീഷനുകളുടെ ചരിത്രം പരിശോധിച്ചാൽ ഇത് ഭേദഗതി ചെയ്യുക എന്നത് പുതിയ കാര്യമോ നിയമപരമായി തടസമുള്ളതോ അല്ലെന്ന് വ്യക്തമാകും. അതിനാൽ, എട്ടാം ശമ്പള കമ്മീഷന്‍റെ കാര്യത്തിൽ ഇത് അർഥവത്തായ രീതിയിൽ മാറ്റാൻ കഴിയുമോ എന്നതല്ല, മറിച്ച് അത്തരമൊരു തിരുത്ത് വരുത്താൻ മാത്രം കേന്ദ്ര സർക്കാർ ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

