Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറന്നുപോയ ഓട്ടോപേ കീശ കാലിയാക്കുന്നോ? പഴയ മാൻഡേറ്റുകൾ കണ്ടെത്തി നിർത്തലാക്കുന്നത് എങ്ങനെയെന്ന് അറിയാം

text_fields
bookmark_border
മറന്നുപോയ ഓട്ടോപേ കീശ കാലിയാക്കുന്നോ? പഴയ മാൻഡേറ്റുകൾ കണ്ടെത്തി നിർത്തലാക്കുന്നത് എങ്ങനെയെന്ന് അറിയാം
cancel

നിങ്ങൾ പണ്ട് സബ്‌സ്‌ക്രൈബ് ചെയ്ത ഒ.ടി.ടി ആപ്പുകൾ, ഗെയിമിങ് ആപ്പുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ അല്ലെങ്കിൽ മറ്റ് വാർഷിക/പ്രതിമാസ ബില്ലുകൾ എന്നിവ ഉപയോഗിക്കുന്നത് നിർത്തിയാലും യു.പി.ഐ ഓട്ടോപേ ഡെബിറ്റിലൂടെ പണം പിൻവലിക്കുന്നത് തുടരും. എല്ലാ മാസവും ചെറിയ തുകകൾ പിൻവലിക്കപ്പെടുന്നതിനാൽ പലപ്പോഴും നമ്മൾ ശ്രദ്ധിക്കണമെന്നില്ല. പണം പിൻവലിക്കുന്നത് ആവർത്തിക്കാതിരിക്കാൻ യു.പി.ഐ മാൻഡേറ്റുകൾ റദ്ദാക്കേണ്ടതുണ്ട്. അതിനായി ആക്റ്റീവായ മാൻഡേറ്റുകൾ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

മറന്നുപോയ യു.പി.ഐ മാൻഡേറ്റുകൾ എങ്ങനെ കണ്ടെത്താം?

നിങ്ങൾ ഉപയോഗിക്കുന്ന യു.പി.ഐ ആപ്പ് ഏതുമാകട്ടെ അത് തുറന്ന് പ്രൊഫൈൽ അല്ലെങ്കിൽ മാനേജ് ബാങ്ക് അക്കൗണ്ട്സ് എന്ന സെക്ഷനിലേക്ക് പോവുക. ആ സെക്ഷനിൽ യു.പി.ഐ ഓട്ടോപേ അല്ലെങ്കിൽ ഓട്ടോ പേ, മാൻഡേറ്റ് മാനേജ്മെന്റ് എന്നീ ഓപ്ഷനുകൾ കാണാം. ഇവിടെ സജീവമായിരിക്കുന്ന എല്ലാ ഓട്ടോമാറ്റിക് പേയ്‌മെന്റുകളും, അവയുടെ തുക, പണം പിടിക്കുന്ന തീയതി, ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് എന്നിവ വ്യക്തമായി കാണാൻ സാധിക്കും. ഇതിനുപുറമെ മാൻഡേറ്റ്സ് കണ്ടെത്താൻ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റും സഹായിക്കും.

ഒന്നിലധികം യു.പി.ഐ ആപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ മാൻഡേറ്റുകൾ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ, എൻ.പി.സി.ഐയുടെ പുതിയ നിയമമനുസരിച്ച് ഏതൊരു യു.പി.ഐ ആപ്പിലൂടെയും ഉപയോക്താക്കൾക്ക് സജീവമായ ഓട്ടോപേ മാൻഡേറ്റുകൾ കാണാൻ സാധിക്കും.

ഒരു മാൻഡേറ്റ് എങ്ങനെ റദ്ദാക്കാം?

നിങ്ങൾ ഉപയോഗിക്കാത്ത അല്ലെങ്കിൽ അനാവശ്യമായ സേവനത്തിന്റെ മാൻഡേറ്റ് തിരഞ്ഞെടുത്ത് അത് താത്കാലികമായി നിർത്താൻ 'പോസ്' അല്ലെങ്കിൽ പൂർണമായി റദ്ദാക്കാൻ ക്യാൻസൽ/ റിവോക്ക് മാൻഡേറ്റ് എന്ന ഓപ്ഷനോ തെരഞ്ഞെടുക്കുക. റദ്ദാക്കൽ സ്ഥിരീകരിക്കുന്നതിനായി നിങ്ങളുടെ യു.പി.ഐ പിൻ നൽകുക. ഇതോടെ ഭാവിയിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം പിൻവലിക്കുന്നത് നിർത്തലാക്കാം.

മർച്ചന്റ് ആപ്പ് ഇല്ലാതാക്കുന്നതോ ലോഗ് ഔട്ട് ചെയ്യുന്നതോ അല്ലെങ്കിൽ യു.പി.ഐ ആപ്പ് നീക്കം ചെയ്യുന്നതോ മാൻഡേറ്റ് പിൻവലിക്കുന്നതിന് പകരമാവില്ല. നിങ്ങൾ ഒരു സബ്‌സ്‌ക്രിപ്‌ഷൻ നിർത്തിയിട്ടുണ്ടെങ്കിൽ, സേവനത്തിനും റദ്ദാക്കൽ ആവശ്യമുണ്ടോ എന്ന് പരിശോധിക്കുക. ഇതും ഭാവിൽ പണം പിൻവലിക്കപ്പെടുന്നത് തടയും.

പേയ്‌മെന്റ് അലേർട്ട് അവഗണിക്കുന്നതിന് മുമ്പ് അത് പരിശോധിക്കുക

റിസർവ് ബാങ്കിന്റെ ഇ-മാൻഡേറ്റ് ചട്ടങ്ങൾ പ്രകാരം അക്കൗണ്ടിൽ നിന്ന് പണം പിടിക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താവിന് സന്ദേശം അയച്ചിരിക്കണം. ഇത് ഉപഭോക്താക്കൾക്ക് ഷെഡ്യൂൾ ചെയ്ത പേയ്‌മെന്റ് ശ്രദ്ധിക്കാനും പണം അക്കൗണ്ടിൽ നിന്ന് പോകുന്നതിനുമുമ്പ് നടപടിയെടുക്കാനും അവസരം നൽകുന്നു.

പണം ഇതിനകം ഡെബിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്തുചെയ്യണം?

ആദ്യം മാൻഡേറ്റ് വിവരങ്ങൾ പരിശോധിച്ച് ഏത് സ്ഥാപനത്തിനാണ്/സേവനത്തിനാണ് പണം പോയതെന്ന് തിരിച്ചറിയുക. നിലവിലുള്ള ഒരു ആക്ടീവ് മാൻഡേറ്റ് വഴിയാണ് പണം പിടിച്ചതെങ്കിൽ, അത് റദ്ദാക്കുക. അങ്ങനെ ചെയ്യുന്നത് ഭാവിയിലെ പേയ്‌മെന്റുകൾ തടയുമെങ്കിലും നേരത്തെ പിടിച്ച തുക തിരികെ (Refund) ലഭിക്കില്ല.ഇനി നിങ്ങൾ അനുമതി നൽകാത്ത ഒരു പേയ്‌മെന്റാണ് നടന്നതെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെയോ യു.പി.ഐ ആപ്പിനെയോ ബന്ധപ്പെട്ട് പരാതി നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UPI AutoPay debit you forgot about? How to spot and stop old mandates
Next Story