Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightനിങ്ങൾ ക്രെഡിറ്റ്...

നിങ്ങൾ ക്രെഡിറ്റ് കാർഡ് തെറ്റായ രീതിയിലാണോ ഉപയോഗിക്കുന്നത്? അമിതച്ചെലവില്ലാതെ എങ്ങനെ പരമാവധി റിവാർഡുകൾ നേടാം?

text_fields
bookmark_border
നിങ്ങൾ ക്രെഡിറ്റ് കാർഡ് തെറ്റായ രീതിയിലാണോ ഉപയോഗിക്കുന്നത്? അമിതച്ചെലവില്ലാതെ എങ്ങനെ പരമാവധി റിവാർഡുകൾ നേടാം?
cancel

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ, ക്യാഷ്ബാക്ക്, യാത്രാ ആനുകൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച മാർഗങ്ങളാണ്. എന്നാൽ ഒന്നിലധികം കാർഡുകൾ കൈകാര്യം ചെയ്യുമ്പോൾ അച്ചടക്കവും പേയ്‌മെന്റുകളുടെ കൃത്യമായ നിരീക്ഷണവും ആവശ്യമാണ്. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടെന്നത് ഒരാൾ കടക്കെണിയിലാണെന്നതിന്റെ സൂചനയല്ലെങ്കിലും, ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് അമിതച്ചെലവിലേക്കോ തിരിച്ചടവ് തീയതികൾ മറന്നുപോകുന്നതിലേക്കോ നയിച്ചേക്കാം.

ചോദ്യം: ഒന്നിലധികം ക്രെഡിറ്റ് കാർഡുകളുണ്ട്. റിവാർഡുകൾക്കായി അവയെല്ലാം ഉപയോഗിക്കുന്നത് തുടരണോ, അതോ അമിതച്ചെലവും തിരിച്ചടവ് മുടങ്ങുന്നതും ഒഴിവാക്കാൻ കാർഡുകളുടെ ഉപയോഗം പരിമിതപ്പെടുത്തണമോ?

മറുപടി: ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെയോ അമിതമായി കടം വാങ്ങുന്നതിന്റെയോ ലക്ഷണമായി കാണേണ്ടതില്ല. ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്താൽ, ഓരോ വിഭാഗത്തിനും അനുയോജ്യമായ റിവാർഡുകൾ, ക്യാഷ്ബാക്ക് അവസരങ്ങൾ, യാത്രാ ആനുകൂല്യങ്ങൾ, മെച്ചപ്പെട്ട ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ എന്നിവ നേടാൻ ഇവ സഹായിക്കും. ഇവിടെ പ്രധാന കാര്യം ഒരാൾക്ക് എത്ര കാർഡുകൾ ഉണ്ട് എന്നതല്ല, മറിച്ച് അവ എത്രത്തോളം ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതാണ്.

പല ഉപഭോക്താക്കളും റിവാർഡുകളും ആനുകൂല്യങ്ങളും പരമാവധി വർധിപ്പിക്കുന്നതിനായി വ്യത്യസ്ത ആവശ്യങ്ങൾക്ക് വ്യത്യസ്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, യാത്രാ ആനുകൂല്യങ്ങൾക്ക് ഒരു കാർഡ്, ഇന്ധനം അടിക്കുമ്പോൾ കൂടുതൽ ക്യാഷ്ബാക്ക് ലഭിക്കുന്നതിന് മറ്റൊന്ന്, ഓൺലൈൻ ഷോപ്പിങ്, പലചരക്ക് സാധനങ്ങൾ വാങ്ങൽ അല്ലെങ്കിൽ ഡൈനിങ് എന്നിവക്ക് കൂടുതൽ പോയിന്റുകൾ നൽകുന്ന വേറൊരു കാർഡ് എന്നിങ്ങനെ. മുൻകൂട്ടി നിശ്ചയിച്ച ബജറ്റിനുള്ളിൽ നിന്നുകൊണ്ട് ചിലവഴിക്കുകയും എല്ലാ കുടിശികകളും കൃത്യസമയത്ത് അടച്ചുതീർക്കുകയും ചെയ്താൽ, ഈ രീതി മൊത്തത്തിലുള്ള ചിലവ് കൂട്ടാതെ തന്നെ റിവാർഡുകൾ വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ, തിരിച്ചടവുകൾ കൃത്യസമയത്ത് നടത്തിയാൽ മാത്രമേ ഈ ആനുകൂല്യങ്ങൾ പൂർണമായി പ്രയോജനപ്പെടൂ.

പ്രധാന അപകടസാധ്യതകൾ

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലെ പ്രധാന പ്രശ്നം കാർഡിന്റെ ഘടനയല്ല, മറിച്ച് അത് ഉപയോഗിക്കുന്ന ആളുടെ സ്വഭാവമാണ്. ഒന്നിലധികം കാർഡുകൾ വഴി വലിയ തുക ചിലവഴിക്കാനുള്ള ക്രെഡിറ്റ് പരിധി ലഭിക്കുന്നത്, തങ്ങൾക്ക് വലിയ സാമ്പത്തിക ശേഷിയുണ്ടെന്ന തെറ്റായ ധാരണ ഉണ്ടാക്കിയേക്കാം. ഇത് അനാവശ്യമായ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനും കുടിശ്ശിക കുന്നുകൂടുന്നതിനും കാരണമാകുന്നു. തിരിച്ചടവ് മുടങ്ങുന്നത് വലിയ പലിശ നിരക്കുകൾക്കും ഫീസുകൾക്കും കാരണമാകുക മാത്രമല്ല, നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കുന്നു?

ക്രെഡിറ്റ് മാനേജ്‌മെന്റ് വീക്ഷണകോണിൽ നോക്കിയാൽ, ഒന്നിലധികം കാർഡുകൾ സജീവമായി നിലനിർത്തുന്നത് ഗുണകരമാണ്. ഉയർന്ന മൊത്തം ക്രെഡിറ്റ് പരിധി ഉള്ളത് (ലഭ്യമായ പരിധിക്കുള്ളിൽ നിന്ന് കുറഞ്ഞ തുക മാത്രം ചിലവഴിക്കുകയാണെങ്കിൽ) നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പഴയ ക്രെഡിറ്റ് കാർഡുകൾ കാലാവധി തീരാതെ സൂക്ഷിക്കുന്നത് ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈർഘ്യം കൂട്ടും. ലോണുകൾക്കും മറ്റും അപേക്ഷിക്കുമ്പോൾ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്.

ഒന്നിലധികം കാർഡുകളുടെ പെയ്‌മെന്റ് തീയതികൾ ഓർത്തു വെക്കാൻ ബുദ്ധിമുട്ടാവുകയോ അല്ലെങ്കിൽ ചില കാർഡുകൾ കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഇല്ലാതാവുകയോ ചെയ്യുകയാണെങ്കിൽ, കാർഡുകളുടെ എണ്ണം കുറക്കുന്നതാണ് നല്ലത്. എന്നാൽ ഒരു കാർഡ് ക്ലോസ് ചെയ്യുന്നതിന് മുൻപ്, അത് നിങ്ങളുടെ ആകെ ക്രെഡിറ്റ് പരിധിയെയും ക്രെഡിറ്റ് ചരിത്രത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തേണ്ടതുണ്ട്.

പ്രായോഗികമായ ചില വഴികൾ

ഓട്ടോമേറ്റ് പേയ്‌മെന്റുകൾ: കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടക്കാൻ പേയ്‌മെന്റുകൾ ഓട്ടോമാറ്റിക് ആയി മാറുന്ന രീതി ക്രമീകരിക്കുക.

അലർട്ടുകൾ സജ്ജമാക്കുക: ചെലവുകൾ ട്രാക്ക് ചെയ്യാൻ സ്പെൻഡിങ് അലർട്ടുകൾ വെക്കുക.

സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുക: കാർഡ് സ്റ്റേറ്റ്‌മെന്റുകൾ കൃത്യമായി വിലയിരുത്തുക.

ഒരു വ്യക്തിക്ക് തന്റെ ചെലവുകൾ സുഗമമായി കൈകാര്യം ചെയ്യാനും എല്ലാ മാസവും ബിൽ തുക പൂർണമായി അടച്ചുതീർക്കാനും സാധിക്കുമെങ്കിൽ ഒന്നിലധികം കാർഡുകൾ ഫലപ്രദമായി ഉപയോഗിക്കാം. ഓർക്കുക, മികച്ച ക്രെഡിറ്റ് മാനേജ്‌മെന്റിനും കൃത്യസമയത്തുള്ള തിരിച്ചടവിനും ശേഷമേ റിവാർഡുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും സ്ഥാനം നൽകാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit cardrewardspersonal financespending
News Summary - How to get maximum rewards from credit card without overspending
Next Story