യു.പി.ഐ ഐഡി കൂടുതൽ സുരക്ഷിതമായി എങ്ങനെ കസ്റ്റമൈസ് ചെയ്യാം? പേടിഎംന്‍റെ പുതിയ സേവനം ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമോ?
text_fieldsയു.പി.ഐ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഇഷ്ട പേയ്മെന്‍റ് മോഡായി മാറിയിട്ട് ഒരു ദശകത്തോളമായെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇവ ക്രമരഹിതമായി ജനറേറ്റ് ചെയ്യുന്ന യുപിഐ ഐഡികളിൽ ഉപഭോക്താക്കൾ ഇപ്പോഴും സംതൃപ്തരല്ല. യൂസറിന്‍റെ യുപിഐയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പർ ചേർത്ത് ഐഡികൾ ജനറേറ്റ് ചെയ്യുന്നത് സ്വകാര്യതയെ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേമെന്‍റ് പ്ലാറ്റ്ഫോമായ പേടിഎം ഉപഭോക്താക്കൾക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് യു.പി.ഐ ഐ.ഡി കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചത്.
യു.പി.ഐ ഐ.ഡി കസ്റ്റമൈസ് ചെയ്യാം
- പേടിഎം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്യുക.
- യുപിഐ പേയ്മെന്‍റ് സെറ്റിങ്സിൽ ട്രൈ പേഴ്സണലൈസ്ഡ് യുപിഐ ഐഡി എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
- ഇനി ഇഷ്ടമുള്ള ഐഡിയോ അല്ലെങ്കിൽ പട്ടികയിൽ നിന്നുള്ള ഐഡിയോ സെലക്ട് ചെയ്ത് നൽകാം. ഇതോടെ നിങ്ങളുടെ യു.പി.ഐ ഐഡി ഇവിടെ ജനറേറ്റ് ചെയ്യും.
തുടക്കത്തിൽ യെസ് ബാങ്ക്, ആസിസ് ബാങ്കുകളിൽ മാത്രമാണ് കസ്റ്റമൈസ് ചെയ്ത് ജനറേറ്റ് ചെയ്ത യുപിഐ ഐഡി അംഗീകരിച്ചിരുന്നത്. നിലവിൽ എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ പോലുള്ള മുൻനിര ബാങ്കുകളും അംഗീകരിക്കുന്നുണ്ട്. നിലവിൽ പേടിഎംൽ മാത്രമാണ് ഐഡി കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം ഉള്ളത്. ആമസോൺ പേ, ഗൂഗ്ൾ പേ, ഫോൺ പേ ഒക്കെ ഈ പാത പിന്തുടരാനുള്ള പണിപ്പുരയിലാണ്. എന്തായാലും പുതിയ സൗകര്യം സൈബർ തട്ടിപ്പുകൾ, സ്റ്റാക്കിങ് തുടങ്ങിയവയിൽ നിന്ന് ഒരു പരിധിവരെ ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

