Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

25ാം വയസിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കണോ? നേട്ടങ്ങൾ അറിയാം

text_fields
bookmark_border
25ാം വയസിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കണോ? നേട്ടങ്ങൾ അറിയാം
cancel

ഇന്ത്യയിൽ 25 വയസുള്ള ഒരു പ്രഫഷണലുകൾ ജോലി ചെയ്യുന്ന കമ്പനി ഇൻഷുറൻസ് പോളിസികൾ നൽകുന്നതിനാൽ വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പലപ്പോഴും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ, കമ്പനി ഓഫർ ചെയ്യുന്ന ഈ പരിധി ചില സാഹചര്യങ്ങളിൽ മതിയാകണമെന്നില്ല. കൂടാതെ, ജോലി മാറുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഈ ഇടവേളകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതിനാൽ തന്നെ സ്വന്തമായി ഒരു വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് എടുത്ത് വെക്കുന്നത് നല്ലതാണ്.

ഇൻഷുറൻസ് എങ്ങനെ പ്ലാൻ ചെയ്യാം?

ചെറുപ്പകാലത്ത് തന്നെ വ്യക്തിഗത പോളിസി എടുക്കുമ്പോൾ കുറഞ്ഞ പ്രീമിയത്തിൽ പോളിസി സ്വന്തമാക്കാൻ സാധിക്കും. ഇങ്ങനെ ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നാം ജോലി ചെയ്യുന്ന നഗരങ്ങൾക്ക് അനുസരിച്ചുള്ള പോളിസികൾ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. മെട്രോ നഗരങ്ങളിൽ ചെലവ് കൂടുതലായതിനാൽ ചുരുങ്ങിയത് 10 ലക്ഷം മുതൽ 15 ലക്ഷം രൂപ കവർ ചെയ്യുന്ന പോളിസികൾ തെരഞ്ഞെടുക്കാം. ചെറിയ നഗരങ്ങളിൽ (ടയർ 2,3) താമസിക്കുന്നവർക്ക് 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ മതിയാകും. എന്നാൽ, വലിയ തുകയുടെ ഈ പോളിസികൾ ഒറ്റയടിക്ക് എടുക്കാതെ 5 ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിയും അതിനൊപ്പം കുറഞ്ഞ ചെലവിൽ ഉയർന്ന കവറേജ് നൽകുന്ന ഒരു സൂപ്പർ ടോപ്-അപ്പ് പോളിസിയും എടുക്കുന്നതാവും ഉചിതം.

പോളിസിയുടെ നിബന്ധനകൾ പരിശോധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പോളിസിയിലെ റൂം വാടക പരിധി പരിശോധിക്കണം. ചില പോളിസികൾ റൂം വാടക ഒരു ശതമാനായി പരിമിതപ്പെടുത്തിയേക്കാം. അതിനാൽ റൂം വാടക പരിധിയില്ലാത്തതോ സിംഗിൾ പ്രൈവറ്റ് എ.സി റൂം കവറേജുള്ളതോ ആയ പോളിസി മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

പോളിസികൾ തെരഞ്ഞെടുക്കുമ്പോളുള്ള ചില സാധാരണ തെറ്റുകൾ

കൺസ്യൂമബിൾസ് അവഗണിക്കുക എന്നതാണ് സാധാരണയായി വരുത്തുന്ന ഒരു തെറ്റ്. മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവയുടെ ചെലവ് കൺസ്യൂമബിൾസ് റൈഡർ ഇല്ലെങ്കിൽ മിക്ക പോളിസികളും കവർ ചെയ്യില്ല.പുകവലി ശീലങ്ങളോ മുൻകാല രോഗങ്ങളോ വെളിപ്പെടുത്താതിരിക്കുന്നതാണ് മറ്റൊന്ന്. പിന്നീട് ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണിത്.

ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ

കമ്പനി പോളിസിയിൽ ഇൻഷുറൻസ് തുകയും പോളിസിയിൽ മാതാപിതാക്കൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുക. അടുത്തതായി ആരോഗ്യമുള്ളപ്പോൾ തന്നെ വെയ്റ്റിങ് പീരീഡ് ഒഴിവാക്കാനായി കുറഞ്ഞത് 5 ലക്ഷം രൂപയുടെ വ്യക്തിഗത പോളിസി എടുക്കുക. ഒരു സൂപ്പർ ടോപ്പ്-അപ്പ് ചേർക്കാം. വീടിനും ഓഫിസിനും സമീപമുള്ള മൂന്ന് ആശുപത്രികൾ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ കാഷ്‌ലെസ് സൗകര്യമുള്ളവയാണെന്ന് ഉറപ്പാക്കുക. ശമ്പളം കൂടുമ്പോഴോ താമസസ്ഥലം മാറുമ്പോഴോ കവറേജ് പുനപരിശോധിക്കേണ്ടതുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Why salaried people need personal health insurance beyond company offer
Next Story