Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightപി.എഫ് ഡാമേജുകൾ ഇനി...

പി.എഫ് ഡാമേജുകൾ ഇനി കുറഞ്ഞ പിഴത്തുക നൽകി തീർപ്പാക്കാം: ഇ.പി.എഫ്.ഒ.യുടെ 'വിശ്വാസ് 2026' പദ്ധതി

text_fields
bookmark_border
പി.എഫ് ഡാമേജുകൾ ഇനി കുറഞ്ഞ പിഴത്തുക നൽകി തീർപ്പാക്കാം: ഇ.പി.എഫ്.ഒ.യുടെ വിശ്വാസ് 2026 പദ്ധതി
cancel

നിങ്ങൾക്ക് തീർപ്പാകാതെ കിടക്കുന്ന പി.എഫ്. ഡാമേജസ് കുറഞ്ഞ നിരക്കിൽ തീർപ്പാക്കാനാകുമോ? ഇ.പി.എഫ്.ഒ.യുടെ 'വിശ്വാസ് 2026' പദ്ധതി ഇതിന് സഹായിക്കും. വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന പ്രൊവിഡന്‍റ് ഫണ്ട് ഡാമേജസ് കേസുകളുമായി ബന്ധപ്പെട്ട് നിരവധി തൊഴിലുടമകൾ നിയമപോരാട്ടത്തിലാണ്. നിങ്ങൾക്കും ഇത്തരം അനുഭവമുണ്ടെങ്കിൽ, കുറഞ്ഞ ചെലവിൽ ഈ തർക്കങ്ങൾ അവസാനിപ്പിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഇപ്പോൾ ഒരു ഒറ്റത്തവണ തീർപ്പാക്കൽ അവസരം ഒരുക്കിയിട്ടുണ്ട്.

എന്താണ് വിശ്വാസ് 2026 പദ്ധതി?

അർഹരായ തൊഴിലുടമകൾക്ക് ചെറിയ പിഴത്തുക അടച്ച് പെൻഡിങ് പി.എഫ്. ഡാമേജസ് കേസുകൾ തീർപ്പാക്കാൻ സഹായിക്കുന്നതിനാണ് 'വിശ്വാസ് 2026' എന്ന പ്രത്യേക ആറുമാസ തീർപ്പാക്കൽ പദ്ധതി ഇ.പി.എഫ്.ഒ. ആരംഭിച്ചിരിക്കുന്നത്. 2024 ജൂൺ 14ന് മുൻപ് വരുത്തിയ കുടിശ്ശികകൾക്കാണ് ഈ പദ്ധതി ബാധകമാകുന്നത്. കേസുകൾ വേഗത്തിലും ലളിതമായും സുതാര്യമായും അവസാനിപ്പിക്കുകയാണ് ഇതിന്‍റ ലക്ഷ്യം.സുപ്രീം കോടതി, ഹൈക്കോടതികൾ അല്ലെങ്കിൽ സെൻട്രൽ ഗവൺമെന്‍റ് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ (CGIT) എന്നിവക്ക് മുന്നിൽ നിലവിലുള്ള കേസുകൾ, വീഴ്ച വരുത്തിയ കാലയളവ് അനുസരിച്ച് 0.25%, 0.50% അല്ലെങ്കിൽ 1% എന്ന കുറഞ്ഞ നിരക്കിൽ തീർപ്പാക്കാൻ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് ഇ.പി.എഫ്.ഒ. വ്യക്തമാക്കുന്നത്.

ഇ.പി.എഫ്. ആക്ടിലെ സെക്ഷൻ 14B പ്രകാരമുള്ള ഡാമേജസുമായി ബന്ധപ്പെട്ട കേസുകൾക്കാണ് ഈ തീർപ്പാക്കൽ സംവിധാനം ബാധകമാകുന്നത്. നിശ്ചിത തുക അടച്ചുതീർത്താൽ തൊഴിലുടമകൾക്ക് അവരുടെ നിലവിലുള്ള തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരം കാണാം. വെറും ആറുമാസത്തേക്ക് മാത്രം ലഭ്യമാകുന്ന ഒരു ഒറ്റത്തവണ അവസരമാണിത് എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയും ഇ.പി.എഫ്.ഒ. പുറത്തുവിട്ടിട്ടുണ്ട്.

ആർക്കൊക്കെ ഇതിന്‍റെ പ്രയോജനം ലഭിക്കും?

ഇ.പി.എഫ്.ഒ. നൽകുന്ന വിവരമനുസരിച്ച്, കെട്ടിക്കിടക്കുന്ന വിപുലമായ കേസുകൾ ഈ പദ്ധതിയുടെ പരിധിയിൽ വരും.

  • കോടതികളിലോ സി.ജി.ഐ.ടി.യിലോ പരിഗണനയിലുള്ള കേസുകൾ
  • ഡാമേജസ് തുക കണക്കാക്കിയെങ്കിലും അടക്കാതെ കിടക്കുന്ന കേസുകൾ.
  • സെക്ഷൻ 14B നോട്ടീസ് അയച്ചു കഴിഞ്ഞ കേസുകൾ
  • അന്തിമ വിധി വരാത്തതും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലാത്തതുമായ കേസുകൾ.

വിശ്വാസ് 2026 പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം കുറഞ്ഞ പിഴത്തുക നിരക്കുകളാണ്. വീഴ്ച വരുത്തിയ കാലയളവ് പുതിയ ഡാമേജ് നിരക്ക് (പ്രതിമാസം)2 മാസത്തിൽ താഴെ0.25%2 മാസം മുതൽ 4 മാസത്തിൽ താഴെ വരെ0.50%4 മാസമോ അതിൽ കൂടുതലോ1.00%സെക്ഷൻ 14B പ്രകാരം സാധാരണ ഈടാക്കുന്ന നിരക്കുകളേക്കാൾ വളരെ കുറവാണിത്. ഇത് തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും.നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്.

തീർപ്പാക്കൽ പ്രക്രിയ

ലോഗിൻ ചെയ്യുക: തൊഴിലുടമകൾ EPFO Employer Portal-ൽ ലോഗിൻ ചെയ്ത് Vishwas Scheme ഓപ്ഷൻ തിരഞ്ഞെടുക്കണം.

അപേക്ഷ സമർപ്പിക്കൽ: ഓൺലൈൻ അപേക്ഷ സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

തുക കണക്കാക്കൽ: പുതുക്കിയ നിരക്കുകൾ ഉപയോഗിച്ച് ഇ.പി.എഫ്.ഒ. ഡാമേജസ് തുക പുനർനിർണയിച്ച് എസ്.എം.എസ്. (SMS) അല്ലെങ്കിൽ ഇമെയിൽ വഴി അറിയിക്കും.

പണമടയ്ക്കൽ: പുതുക്കിയ തുക ഓൺലൈനായി അംഗീകരിച്ച ശേഷം, പ്രത്യേക 'വിശ്വാസ് ഐഡി' ഉപയോഗിച്ച് ECR വഴി 15 ദിവസത്തിനുള്ളിൽ പണമടയ്ക്കണം.സർട്ടിഫിക്കറ്റ് നേടുക: പണമടച്ചു കഴിഞ്ഞാൽ, ഡിജിറ്റലായി ഒപ്പിട്ട 'വിശ്വാസ് സർട്ടിഫിക്കറ്റ്' ലഭിക്കും. ഇത് നിലവിലുള്ള നിയമനടപടികൾ അവസാനിപ്പിക്കുന്നതിനായി ബന്ധപ്പെട്ട കോടതിയിലോ ട്രിബ്യൂണലിലോ സമർപ്പിക്കാം.പരിമിതകാല അവസരം2026 ജൂൺ 29 മുതൽ 2026 ഡിസംബർ 29 വരെ ലഭ്യമാകുന്ന ആറുമാസത്തെ ഒരു ഒറ്റത്തവണ അവസരമാണ് വിശ്വാസ് 2026 പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFepfopersonal financeVishwas
News Summary - epfo vishwas project
Next Story