Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനിമം പെൻഷൻ ഉയർത്തുന്നത് ഇ.പി.എഫ്.ഒ ബോർഡ് പരിഗണിച്ചേക്കും; യോഗം നവംബർ 19ന്

text_fields
bookmark_border
മിനിമം പെൻഷൻ ഉയർത്തുന്നത് ഇ.പി.എഫ്.ഒ ബോർഡ് പരിഗണിച്ചേക്കും; യോഗം നവംബർ 19ന്
cancel

അഹമ്മദാബാദ്: ഇ.പി.എഫ്.ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 240ാമത് യോഗം നവംബർ 19ന് ഗുജറാത്തിലെ ഗിറിൽ നടക്കും. യോഗത്തിൽ ഇ.പി.എസിനു കീഴിലുള്ള കുറഞ്ഞ പ്രതിമാസ പെൻഷൻ ഉയർത്തുന്നതിനുള്ള നിർദ്ദേശം ചർച്ചയായേക്കുമെന്നാണ് വിവരം., യോഗത്തിന്റെ അജണ്ട ഇതുവരെ അന്തിമമാക്കിയിട്ടില്ല.

ഇ.പി.എസിന് കീഴിലുള്ള മിനിമം പ്രതിമാസ പെൻഷൻ ഉയർത്തുന്നതാണ് പ്രധാന ചർച്ചാവിഷയങ്ങളിലൊന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 2014 സെപ്റ്റംബർ മുതൽ പദ്ധതിക്ക് കീഴിൽ പ്രതിമാസം കുറഞ്ഞത് 1,000 രൂപ പെൻഷൻ സർക്കാർ നൽകുന്നുണ്ട്. എന്നാൽ, ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ ഈ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകളും പെൻഷനേഴ്സ് അസോസിയേഷനുകളും നിരന്തരം പരിഷ്കരണം ആവശ്യപ്പെടുന്നുണ്ട്. ക്ഷാമബത്തക്കൊപ്പം പ്രതിമാസം കുറഞ്ഞത് 7,500 രൂപ പെൻഷനായി നൽകണമെന്നാണ് ചിലരുടെ ആവശ്യം.

ഉയർന്ന മിനിമം പെൻഷൻ ആവശ്യങ്ങൾ പരിശോധിക്കുന്നതിൽ പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സുസ്ഥിരത ഒരു പ്രധാന ഘടകമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇ.പി.എസിലേക്കുള്ള സംഭാവനക്ക് പുറമെ, പ്രതിമാസം 1,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബജറ്റ് സഹായം നൽകുന്നുണ്ട്. സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ നിർബന്ധിത ഇ.പി.എഫ്.ഒ പരിരക്ഷയ്ക്കുള്ള വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനുള്ള കേന്ദ്ര തീരുമാനത്തിന് തൊട്ടുപിന്നാലെയാണിത്.

ഇ.പി.എഫ്.ഒ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ എന്നിവയ്ക്ക് കീഴിലുള്ള വേതന പരിധി ഉയർത്തുന്നതിലും ഇ.പി.എസിന് കീഴിലുള്ള മിനിമം പെൻഷൻ വർധിപ്പിക്കുന്നതിലും സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EPFO pension hike
Next Story