Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമ്പളത്തിൽ നിന്ന് പിടിച്ച പി.എഫ് തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലേ? പരിശോധിക്കേണ്ട വിധം

text_fields
bookmark_border
ശമ്പളത്തിൽ നിന്ന് പിടിച്ച പി.എഫ് തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലേ? പരിശോധിക്കേണ്ട വിധം
cancel

ശമ്പള സ്ലിപ്പിൽ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് വിഹിതം കാണിക്കുന്നുണ്ടെങ്കിലും ആ തുക നിങ്ങളുടെ റിട്ടയർമെന്റ് സേവിങ്സ് അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകണമെന്നില്ല. ജീവനക്കാരുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും ഇ.പി.എഫ്.ഒ‍യിൽ നിക്ഷേപിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. എന്നാൽ, കൃത്യസമയത്ത് നിക്ഷേപിക്കാതിരിക്കുകയോ, കുറഞ്ഞ തുക അടയ്ക്കുകയോ, പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്യുന്നത് ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ടിൽ തുക കുറയാൻ കാരണമാകും. ശമ്പള സ്ലിപ്പ് മാത്രം പരിശോധിച്ചാൽ പോര. വിഹിതം ഇ.പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് കാലാകാലങ്ങളിൽ പരിശോധിക്കണം.

തൊഴിലുടമ പി.എഫ് നിക്ഷേപിക്കുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഇ.പി.എഫ് വൺ മെമ്പർ പോർട്ടൽ വഴി ജീവനക്കാർക്ക് തങ്ങളുടെ പ്രതിമാസ പി.എഫ് വിഹിതം പരിശോധിക്കാവുന്നതാണ്. ജീവനക്കാരന്‍റെ വിഹിതം, തൊഴിലുടമയുടെ വിഹിതം, ബാധകമാകുന്നിടത്ത് എംപ്ലോയീസ് പെൻഷൻ സ്കീം (EPS) വിഹിതം എന്നിവയുൾപ്പെടെയുള്ള മാസേനയുള്ള വിവരങ്ങൾ ഇ.പി.എഫ് പാസ്ബുക്കിൽ ലഭ്യമാണ്.

പാസ്ബുക്കിലെ വിവരങ്ങളും ശമ്പള സ്ലിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന പി.എഫ് തുകയും തമ്മിൽ താരതമ്യം ചെയ്തു നോക്കണം. മാസേനയുള്ള എൻട്രി മിസ് ആയിരിക്കുകയോ പ്രതീക്ഷിച്ചതിലും കുറഞ്ഞ തുക നിക്ഷേപിച്ചിരിക്കുകയോ ചെയ്യുകയോ തൊഴിലുടമയുടെ വിഹിതം ഇല്ലാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ അത് അന്വേഷിക്കേണ്ട ഒരു അപാകതയായി കണക്കാക്കാം.

പി.എഫ് ബാലൻസ് പരിശോധിക്കുന്നതിനും അവസാനത്തെ അഞ്ച് ഇടപാടുകൾ കാണുന്നതിനും പാസ്ബുക്ക് ഡൗൺലോഡ് ചെയ്യുന്നതിനുമായി ഇ.പി.എഫ്.ഒ വാട്സ്ആപ്പ് സൗകര്യവും ജീവനക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.ഇ.പി.എഫ്.ഒുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറായ +91 8796441800 എന്ന നമ്പറിലേക്ക് 'Hi' സന്ദേശം അയച്ചുകൊണ്ട് അംഗങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

പി.എഫ് തുക ഈടാക്കുകയും എന്നാൽ അത് നിക്ഷേപിക്കാതിരിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും?

ഇ.പി.എഫ് ചട്ടങ്ങൾ പ്രകാരം, ഓരോ മാസവും അവസാനിച്ച് 15 ദിവസത്തിനകം തൊഴിലുടമകൾ വിഹിതം നിക്ഷേപിക്കേണ്ടതുണ്ട്. നിയമപ്രകാരം അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എയുടെയും 12% ആണ് തൊഴിലുടമയും ജീവനക്കാരനും ഇ.പി.എഫിലേക്ക് സംഭാവന ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെടുന്നത് ഇ.പി.എഫ് ആക്ട് സെക്ഷൻ 7Q പ്രകാരം പിഴപ്പലിശയ്ക്കും സെക്ഷൻ 14B പ്രകാരം നഷ്ടപരിഹാരത്തിനും കാരണമായേക്കാം.

തൊഴിലുടമ പണം നിക്ഷേപിക്കാൻ വൈകിയാലും ജീവനക്കാർക്ക് അവരുടെ വിഹിതത്തിന് അർഹമായ പലിശ ലഭിക്കാൻ അർഹതയുണ്ടെന്ന് ഒരു ഇ.പി.എഫ്.ഒ എഫ്.എ.ക്യു വ്യക്തമാക്കുന്നു. ബാധകമായ പിഴപ്പലിശയും നഷ്ടപരിഹാരവും നൽകേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്.

കാണാതായ പി.എഫ് വിഹിതം ജീവനക്കാർക്ക് എങ്ങനെ റിപ്പോർട്ട് ചെയ്യാം?

തൊഴിലുടമ പി.എഫ് തുക ഈടാക്കിയിട്ടും അത് നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടതായി ജീവനക്കാരൻ കണ്ടെത്തിയാൽ, EPF i-Grievance Management System (EPFiGMS) വഴി പരാതി നൽകാവുന്നതാണ്. ബന്ധപ്പെട്ട പി.എഫ് അധികാരികൾക്ക് ജീവനക്കാർക്ക് രേഖാമൂലമുള്ള പരാതിയും സമർപ്പിക്കാം.

ശമ്പള സ്ലിപ്പുകൾ, ഇ.പി.എഫ് പാസ്ബുക്ക് സ്റ്റേറ്റ്മെന്റുകൾ, മറ്റ് പ്രസക്തമായ തൊഴിൽ രേഖകൾ എന്നിവ തെളിവുകളായി സൂക്ഷിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഇ.പി.എഫ് നിക്ഷേപങ്ങൾ കൃത്യമായി പരിശോധിക്കുന്നത് അപാകതകൾ നേരത്തെ കണ്ടെത്താനും, തൊഴിലുടമയുടെ വീഴ്ച കാരണം നിങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യത്തിന് കോട്ടം തട്ടുന്നില്ല എന്ന് ഉറപ്പാക്കാനും സഹായിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EPFO grievance
Next Story