പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് 8.5 ശതമാനമായി കുറച്ചു

14:38 PM
05/03/2020

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍റെ പലിശ നിരക്ക് വെട്ടിക്കുറച്ചു. 2019-20 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്. 

ഇ.പി.എഫ്.ഒയുടെ ഉന്നത സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗത്തിലാണ് തീരുമാനം. രാജ്യത്ത് ആറ് കോടിയിലേറെ പേർ പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയിൽ അംഗങ്ങളാണ്. 

പലിശ നിരക്ക് കുറയ്ക്കാനുള്ള സി.ബി.ടിയുടെ തീരുമാനത്തിന് ഇനി കേന്ദ്ര ധനകാര്യ വകുപ്പിന്‍റെ അനുമതി വേണം. സാമ്പത്തികമാന്ദ്യവും ഓഹരി വിപണിയിലുണ്ടായ ഇടിവുംകാരണം ഇ.പി.എഫ് പലിശ നിരക്ക് വെട്ടിക്കുറക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. 

2016-17 വർഷത്തിൽ 8.65 ശതമാനമാണ് ഇ.പി.എഫ് നിക്ഷേപത്തിന് പലിശ നൽകിയിരുന്നത്. 2017-18ൽ ഇത് 8.55 ശതമാനമായിരുന്നു. 2015-16 വർഷത്തിൽ 8.8 ശതമാനവും 2013-14ൽ 8.75 ശതമാനവുമായിരുന്നു പലിശ നിരക്ക്. 

Loading...
COMMENTS