Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightതൊഴിലില്ലാ സമയത്ത്...

തൊഴിലില്ലാ സമയത്ത് ആശ്വാസമാണ് ഇ.പി.എഫ് ഭേദഗതി; 75% ഫണ്ടുകൾ അതിവേഗം പിൻവലിക്കാം; ഒരു വർഷത്തേക്ക് ജോലിയില്ലെങ്കിൽ 100% ഫണ്ടുകളും പിൻവലിക്കാം

text_fields
bookmark_border
തൊഴിലില്ലാ സമയത്ത് ആശ്വാസമാണ് ഇ.പി.എഫ് ഭേദഗതി; 75% ഫണ്ടുകൾ അതിവേഗം പിൻവലിക്കാം; ഒരു വർഷത്തേക്ക് ജോലിയില്ലെങ്കിൽ 100% ഫണ്ടുകളും പിൻവലിക്കാം
cancel

ജോലിയിൽ നിന്നിറങ്ങിയ ഉടൻ തന്നെ പ്രൊവിഡന്‍റ് ഫണ്ടിന്‍റെ 75 ശതമാനം അംഗങ്ങൾക്ക് പിൻവലിക്കാമെന്ന് വ്യക്തമാക്കി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ. ഒരു വർഷത്തേക്ക് ജോലിയില്ലാതെ തുടരുകയാണെങ്കിൽ മുഴുവൻ തുകയും പിൻലിക്കാം. കൂടാതെ അവരുടെ അക്കൗണ്ടുകളിലെ സംഭാവനകളുടെ 25 ശതമാനം എല്ലായ്‌പ്പോഴും മിനിമം ബാലൻസായി നീക്കിവയ്ക്കേണ്ടതുണ്ട്.

തൊഴിലില്ലാത്ത സമയത്ത് പ്രീമെച്വർ ആയ പ്രൊവിഡന്‍റ് ഫണ്ട് തുക പൻവലിക്കാനുള്ള ഏറ്റവും കുറഞ്ഞ സമയ പരിധി 2 മാസത്തിൽ നിന്ന് 12 മാസമായും പെൻഷൻ പിൻവലിക്കാനുള്ള കുറഞ്ഞ സമയ പരിധി 2 മാസത്തിൽ നിന്ന് 36 മാസമായും നിശ്ചയിക്കാനുള്ള തീരുമാനത്തിനെതെിരെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉ‍യർന്നു വന്നതിനു പിന്നാലെയാണ് ഇ.പി.എഫ്.ഒ വിശദീകരണവുമായി എത്തിയത്.

നേരത്തെ പതിവായി പണം പിൻവലിക്കുന്നത് സേവനങ്ങളിൽ തടസം സൃഷ്ടിക്കുകയും പല പെൻഷൻ കേസുകളും നിരസിക്കപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നും ഫൈനൽ സെറ്റിൽമെന്‍റിന്‍റെ സമയത്ത് ജീവനക്കാർക്ക് കുറച്ച് പണം മാത്രം കിട്ടുന്ന അവസ്ഥ ഉണ്ടായെന്നും തൊഴിൽ മന്ത്രാലയം പറയുന്നു. മുകളിൽ പറഞ്ഞ വ്യവസ്ഥകൾ ജീവനക്കാരുടെ സേവന തുടർച്ചയും നല്ലൊരു തുക പിഫ് ഫൈനൽ സെറ്റിൽമെെന്‍റായി ലഭിക്കാനും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്താനും സഹായിക്കുമെന്ന് കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മ സമയത്ത് പണം പിൻവലിക്കൽ

തിങ്കളാഴ്ച നടന്ന 238-ാമത് യോഗത്തിൽ, ഇ.പി.എഫ്.ഒ യുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്, ആളുകൾക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് കോർപ്പസിൽ നിക്ഷേപിക്കുന്നത് എളുപ്പമാക്കുന്നതിനായി പിൻവലിക്കൽ വിഭാഗങ്ങളെ നിലവിൽ 13 വിഭാഗങ്ങളിൽ നിന്ന് (രോഗം, വിദ്യാഭ്യാസം, വിവാഹം); ഭവന ആവശ്യങ്ങൾ; പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്നായി ലഘൂകരിച്ച മാറ്റങ്ങൾക്ക് യോഗം അംഗീകാരം നൽകി.

വിദ്യാഭ്യാസത്തിനോ അസുഖത്തിനോ ഉള്ള പിൻവലിക്കൽ പരിധികൾക്ക് അയവ് വരുത്തിയിട്ടുണ്ട്. വിവാഹത്തിനും വിദ്യാഭ്യാസത്തിനും ഒരുമിച്ച് 3 തവണ ഭാഗിക പിൻവലിക്കലുകൾ എന്ന നിലവിലുള്ള പരിധിയിൽ നിന്ന്, അംഗത്വ സമയത്ത് വിദ്യാഭ്യാസത്തിനായി 10 തവണയും വിവാഹത്തിന് 5 തവണയും ഭാഗിക പിൻവലിക്കലുകൾ നടത്താം. അസുഖം, പ്രത്യേക സാഹചര്യങ്ങൾ എന്നീ വിഭാഗങ്ങളിൽ, ഓരോ സാമ്പത്തിക വർഷത്തിലും 3 തവണയും 2 തവണയും പിൻവലിക്കലുകൾ അനുവദിക്കും.ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ, ഉപാധികളില്ലാതെ വർഷത്തിൽ രണ്ടുതവണ വരെ പിൻവലിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

വിവിധ വിഭാഗങ്ങൾക്ക് ഫണ്ട് പിൻവലിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സേവന കാലയളവ് എന്ന നിബന്ധനയും ഉയർത്തിയിട്ടുണ്ട്. ഇ.പി.എഫ്.ഒ അംഗത്വത്തിന്റെ 12 മാസത്തിനുശേഷം പിൻവലിക്കൽ നടത്താം, മുമ്പ് ഭവന നിർമ്മാണത്തിന് കുറഞ്ഞത് 5 വർഷം, വിദ്യാഭ്യാസത്തിനും വിവാഹത്തിനും കുറഞ്ഞത് 7 വർഷം, മറ്റ് ആവശ്യങ്ങൾക്ക് സർവീസ് ടൈമിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം എന്നതായിരുന്നു മാനദണ്ഡം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:provident fundepfo withdrawalpersonal finance
News Summary - EPFO clarification in fund withdrawal
Next Story