Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഇ.പി.എഫ് വേതന പരിധി...

ഇ.പി.എഫ് വേതന പരിധി 25,000 രൂപയാക്കാൻ അനുമതി നൽകി ധനമന്ത്രാലയം

text_fields
bookmark_border
https://www.madhyamam.com/tags/epf
cancel

ന്യൂഡൽഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് (ഇ.​പി.​എ​ഫ്), എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ സ്കീം (​ഇ.​പി.​എ​സ്) എ​ന്നി​വ​യു​ടെ നി​ർ​ബ​ന്ധി​ത അം​ഗ​ത്വ​ത്തി​നു​ള്ള പ്ര​തി​മാ​സ അ​ടി​സ്ഥാ​ന വേ​ത​ന​പ​രി​ധി 15,000ൽ ​നി​ന്ന് 25,000 ആ​യി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തി​യ പ​രി​ധി പ്രാ​ബ​ല്യ​ത്തി​ൽവ​ന്നാ​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങും.

നി​ല​വി​ൽ പ്ര​തി​മാ​സ അ​ടി​സ്ഥാ​ന ശ​മ്പ​ളം 15,000 രൂ​പ വ​രെ ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ.​പി.​എ​ഫ്, ഇ.​പി.​എ​സ് പ​ദ്ധ​തി​ക​ളി​ൽ നി​ർ​ബ​ന്ധി​ത അം​ഗ​ത്വ​മു​ള്ള​ത്. അ​തി​ൽ കൂ​ടു​ത​ലു​ള്ള ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ല. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം 15,000 മു​ത​ൽ 25,000 വ​രെ അ​ടി​സ്ഥാ​ന ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രും.ആ​ദ്യം വേ​ത​ന​പ​രി​ധി 30,000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ന്ന​താ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് 25,000 രൂ​പ എ​ന്ന പ​രി​ധി​ക്കാ​ണ് ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നി​ർ​ദേ​ശം ഇ​നി മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക് സ​മ​ർ​പ്പി​ക്കും.

വേ​ത​ന​പ​രി​ധി ഉ​യ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്രൊ​വി​ഡ​ന്റ് ഫ​ണ്ടി​ലേ​ക്കും പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത വി​ഹി​തം അ​ട​ക്കേ​ണ്ടി​വ​രും. ഇ​തോ​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​മ്പ​ള​ച്ചെ​ല​വും സാ​മൂ​ഹി​ക സു​ര​ക്ഷാ ചെ​ല​വും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ലെ വ്യ​വ​സ്ഥ​പ്ര​കാ​രം, തൊ​ഴി​ലു​ട​മ ജീ​വ​ന​ക്കാ​ര​ന്റെ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്റെ 8.33 ശ​ത​മാ​ന​മാ​ണ് പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഇ​തി​നു പു​റ​മെ കേ​ന്ദ്ര സ​ർ​ക്കാ​ർ 1.16 ശ​ത​മാ​നം വി​ഹി​തം ന​ൽ​കു​ന്നു. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ സ്കീ​മി​നാ​യി കേ​ന്ദ്ര ബ​ജ​റ്റി​ൽ 11,144 കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 20ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഇ.​പി.​എ​ഫ്, ഇ.​പി.​എ​സ് അം​ഗ​ത്വം നി​ർ​ബ​ന്ധ​മാ​യും ബാ​ധ​ക​മാ​കു​ന്ന​ത്. അ​തി​ൽ താ​ഴെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​മേ​ധ​യാ പ​ദ്ധ​തി​യി​ൽ ചേ​രാം.

മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യാ​ലും പു​തി​യ വേ​ത​ന​പ​രി​ധി ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ശ​മ്പ​ള സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും പു​തു​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് സ​മ​യം അ​നു​വ​ദി​ക്കേ​ണ്ട​തി​നാ​ലാ​ണി​ത്. നി​ല​വി​ലെ വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം, 2027 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പു​തി​യ വേ​ത​ന​പ​രി​ധി പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നാ​ണ് സാ​ധ്യ​ത. ഇ.​പി.​എ​ഫ് വേ​ത​ന​പ​രി​ധി അ​വ​സാ​ന​മാ​യി പു​തു​ക്കി​യ​ത് 2014 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു. അ​ന്ന് പ​രി​ധി 6,500 രൂ​പ​യി​ൽ​നി​ന്നാ​ണ് 15,000 ആ​യി ഉ​യ​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFsalaryfinance ministryepsIndia News
News Summary - ഇ.പി.എഫ് ശമ്പള പരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി
Next Story