പി.എഫ്​ പലിശ നിരക്ക്​ കൂട്ടി

16:16 PM
20/04/2017

ന്യൂഡൽഹി: പി.എഫ ് പലിശ നിരക്ക് 8.65 ശതമാനമായി വർധിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ബന്ധാരു ദത്രേതയായാണ് ഇക്കാര്യം അറിയിച്ചത്. ഇ.പി.എഫിന് കീഴിൽ വരുന്ന നാല് കോടി ഉപഭോക്താകൾക്ക് വർധനവിെൻറ ഗുണം ലഭിക്കും.

കഴിഞ്ഞ ഡിസംബറിൽ പലിശ നിരക്ക് 8.65 ശതമാനമാക്കാൻ ഇ.പി.എഫ് ഒാർഗനൈസേഷൻ തീരുമാനിച്ചിരുന്നു. പിന്നീട് തീരുമാനത്തിന് അനുമതി ലഭിക്കുന്നതിനായി ധനമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ധനമന്ത്രാലയത്തിെൻറ അനുമതി കൂടി ലഭിച്ചതോടെയാണ് ഉയർന്ന പലിശ നിരക്ക് നിലവിൽ വന്നത്.

Loading...
COMMENTS