Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightഈട് വേണ്ട വായ്പക്ക്...

ഈട് വേണ്ട വായ്പക്ക് പലിശ കുറയുമോ? സെക്യൂർഡ് വായ്പയും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം അറിയാം

text_fields
bookmark_border
ഈട് വേണ്ട വായ്പക്ക് പലിശ കുറയുമോ? സെക്യൂർഡ് വായ്പയും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം അറിയാം
cancel

പലരും വായ്പയെടുക്കുമ്പോൾ പലിശ നിരക്കിലും വായ്പാ തുകയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ അതിനേക്കാൾ വലിയ ചോദ്യം, ആ പണം ലഭിക്കുന്നതിനായി നിങ്ങൾ എന്താണ് ഈടായി നൽകുന്നതെന്നാണ്.

പ്രധാനമായും രണ്ട് തരത്തിലുള്ള ലോണാണ് ഉള്ളത്. സെക്യൂർഡ് വായ്പയും അൺ സെക്യൂർഡ് വായ്പയും. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ ലളിതമാണ്. സെക്യൂർഡ് വായ്പക്ക് എന്തെങ്കിലും ഒരു ഈട് ഉണ്ടായിരിക്കും. എന്നാൽ അൺസെക്യൂർഡ് വായ്പക്ക് അങ്ങനെ ഒന്നുമുണ്ടാകില്ല. ഈ ഒരൊറ്റ വ്യത്യാസം നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് മുതൽ ലോൺ എത്ര വേഗത്തിൽ പാസാകും എന്നതിനെ വരെ ബാധിച്ചേക്കാം.

എന്താണ് പണയപ്പെടുത്തുന്നത്?

ഒരു സെക്യൂർഡ് വായ്പയിൽ നിങ്ങൾ ഒരു ആസ്തി ബാങ്കിന് ഈടായി നൽകേണ്ടതുണ്ട്. ഇത് സ്വർണം, ഫിക്സഡ് ഡെപ്പോസിറ്റ്, സ്ഥലം/വീട് അല്ലെങ്കിൽ മറ്റ് അംഗീകൃത നിക്ഷേപങ്ങൾ എന്നിവയിലേതുമാകാം. ഇത് വായ്പ നൽകുന്ന ബാങ്കിന്‍റെയോ ധനകാര്യ സ്ഥാപനത്തിന്‍റെയോ റിസ്ക് കുറയ്ക്കുന്നു. വായ്പയെടുത്തയാൾ തിരിച്ചടവ് നിർത്തിയാൽ, ഈ പണയപ്പെടുത്തിയ ആസ്തി വിറ്റ് ബാങ്കിന് പണം തിരിച്ചുപിടിക്കാം. അതുകൊണ്ടാണ് സെക്യൂർഡ് വായ്പകൾക്ക് പൊതുവെ ചെലവ് കുറവായിരിക്കുന്നത്. ഇവയുടെ പലിശ നിരക്കുകൾ കുറവായിരിക്കും, കൂടാതെ വലിയ തുകകൾ വായ്പയായി ലഭിക്കാനും സാധ്യത കൂടുതലാണ്. വലിയൊരു തുക കടമെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ നേട്ടമാണ്.

എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. എന്തെങ്കിലും കാരണവശാൽ വായ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, വർഷങ്ങളായുള്ള പ്രയത്നത്തിലൂടെ നിങ്ങൾ കെട്ടിപ്പടുത്ത ഒരു ആസ്തി നിങ്ങൾക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

എന്തുകൊണ്ട് പലരും അൺസെക്യൂർഡ് വായ്പകൾ തെരഞ്ഞെടുക്കുന്നു?

തങ്ങളുടെ ആസ്തികൾ പണയം വെക്കാൻ എല്ലാവരും താല്പര്യപ്പെടാറില്ല. അവിടെയാണ് അൺസെക്യൂർഡ് ലോണുകളുടെ പ്രസക്തി. നിങ്ങളുടെ വരുമാനം, ജോലിയുടെ സ്ഥിരത, നിലവിലുള്ള കടങ്ങൾ, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ലോണുകൾ അനുവദിക്കുന്നത്. നിങ്ങളുടെ തിരിച്ചടവ് ശേഷിയിൽ ബാങ്കിന് വിശ്വാസമുണ്ടെങ്കിൽ, യാതൊരുവിധ ഈടുമില്ലാതെ ലോൺ ലഭിക്കും. വ്യക്തിഗത വായ്പകൾക്ക് ഇത്രയധികം ജനപ്രീതി ലഭിക്കാനുള്ള കാരണവും ഇതുതന്നെയാണ്. ഇതിന്റെ നടപടിക്രമങ്ങൾ വളരെ വേഗത്തിലുള്ളതാണ്, പേപ്പർവർക്കുകൾ കുറവാണ്, കൂടാതെ സ്വന്തം സമ്പാദ്യമോ വസ്തുവകകളോ നഷ്ടപ്പെടുമെന്ന പേടിയും വായ്പയെടുക്കുന്നയാൾക്ക് വേണ്ടിവരുന്നില്ല.

എന്നാൽ അൺസെക്യൂർഡ് വായ്പകൾക്കുള്ള ദോഷ വശം ഇതിന്‍റെ ചെലവാണ്. ബാങ്കുകൾ കൂടുതൽ റിസ്ക് എടുക്കുന്നതുകൊണ്ട് തന്നെ അൺസെക്യൂർഡ് ലോണുകൾക്ക് സാധാരണയായി ഉയർന്ന പലിശ നിരക്കായിരിക്കും ഈടാക്കുക.

പലിശ കുറഞ്ഞ ലോൺ എപ്പോഴും മികച്ചതാകണമെന്നില്ല

ഏറ്റവും കുറഞ്ഞ പലിശ നിരക്കുള്ള ലോണാണ് എപ്പോഴും മികച്ചത് എന്നത് ജനങ്ങൾക്കിടയിലുള്ള ഒരു പൊതുവായ തെറ്റിദ്ധാരണയാണ്. യഥാർഥത്തിൽ, നിങ്ങൾ ലോൺ എടുക്കുന്നതിന്‍റെ ഉദ്ദേശ്യവും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും അനുസരിച്ച് സെക്യൂർഡ് വായ്പയോ അൺസെക്യൂർഡ് വായ്പയോ നിങ്ങൾക്ക് അനുയോജ്യമായത് എന്ന് തീരുമാനിക്കാം. വായ്പയുടെ ഇ.എം.ഐ മാത്രം നോക്കി തീരുമാനമെടുക്കരുത് എന്ന് മാത്രം.

നിബന്ധനകൾ കൃത്യമായി വായിക്കുക

ലോൺ എടുക്കുമ്പോൾ പലിശ പ്രധാനമാണെങ്കിലും പ്രോസസിങ് ഫീസ്, ഫോർക്ലോഷർ ചാർജുകൾ (വായ്പ കാലാവധിക്ക് മുൻപ് അടച്ചുതീർക്കുമ്പോൾ വരുന്നത്), പ്രീപേയ്‌മെന്റ് നിബന്ധനകൾ എന്നിവയെല്ലാം ലോണിന്‍റെ ആകെ ചെലവിനെ ബാധിക്കുന്ന ഘടകങ്ങളാണ്. പരസ്യങ്ങളിൽ ആകർഷകമായി തോന്നുന്ന ഒരു ലോൺ, അതിന്റെ എല്ലാ നിബന്ധനകളും പരിശോധിച്ചു കഴിയുമ്പോൾ അത്ര ലാഭകരമായി കൊള്ളണമെന്നില്ല. ഭാവിയിലെ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാൻ അല്പം സമയമെടുത്ത് ഈ നിബന്ധനകൾ വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കും.

നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കുക

സെക്യൂർഡ് ലോണാണോ അൺസെക്യൂർഡ് ലോണാണോ മികച്ചത് എന്ന ചോദ്യത്തിന് എല്ലാവർക്കും ഒരേപോലെ ബാധകമായ ഒരു ചോദ്യമല്ല. നിങ്ങളുടെ ആവശ്യങ്ങൾക്കും, തിരിച്ചടവ് ശേഷിക്കും, റിസ്ക് എടുക്കാനുള്ള താൽപ്പര്യത്തിനും ഏറ്റവും അനുയോജ്യമായതാണ് മികച്ച ഓപ്ഷൻ.

പണം കടമെടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരിക്കണം, പുതിയൊരു പ്രശ്നം ഉണ്ടാക്കാൻ ആകരുത്. അതുകൊണ്ടാണ് ബുദ്ധിമാന്മാരായ വായ്പക്കാരൻ ലോണിന് എത്ര ചെലവാകും എന്ന് മാത്രമല്ല ചോദിക്കുന്നത് കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെങ്കിൽ തനിക്ക് എന്ത് നഷ്ടപ്പെടാം എന്ന് കൂടി ചിന്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loanAssetborrowed moneypersonal finance
News Summary - difference between secured and unsecured loan
Next Story